എസ്. എം. വൈ. എം. നാഷണൽ ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് കോർക്കിൽ നടക്കും

കോർക്ക് : അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ രണ്ടാമത് നാഷണൽ ഫുട്ബോൾ ടൂർണമെൻ്റ് സെപ്റ്റംബർ 17 ശനിയാഴ്ച് (ഇന്ന്) കോർക്കിൽ നടക്കും. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും ടീമുകൾ മാറ്റുരക്കുന്ന മത്സരം കോർക്ക് മാലോ ജി.എ.എ. ക്ലബ് ആൻ്റ് സ്പോർഡ്സ് കോംപ്ലക്സിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് മത്സരങ്ങൾ. എസ്. എം. വൈ. എം. എവർ റോളിങ്ങ് കപ്പിനായുള്ള മത്സരത്തിൽ ബെൽ ഫാസ്റ്റ്, ഗാൽവേ, ഡബ്ലിൻ, ആതിഥേയരായ കോർക്ക് ടീമുകൾ മത്സരിക്കും. വൈകിട്ട് … Read more

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ

ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത് . ആരോഗ്യം പരിഗണിച്ചാണ് വിരമിക്കാനുള്ള തീരുമാനമെന്ന് ഫെഡറർ വ്യക്തമാക്കി.ഇതോടെ അടുത്ത ആഴ്ച ലണ്ടനിൽ നടക്കുന്ന ലാവർ കപ്പ് ആവും ഫെഡററുടെ അവസാന ടൂർണമെൻ്റ്. കഴിഞ്ഞ 24 വർഷമായി ടെന്നിസിൽ കളം നിറഞ്ഞു കളിക്കുന്ന ഫെഡററുടെ വിരമിക്കൽ പ്രഖ്യാപനം കായിക പ്രേമികൾക്ക് നിരാശ തരുന്നതാണ്. 24 വർഷത്തെ കരിയറിലാകെ 1500ലധികം മത്സരങ്ങളാണ് ഈ സ്വിസ്സ് താരം കളിച്ചിട്ടുള്ളത്. . ആകെ 20 കരിയർ ഗ്രാൻഡ്സ്ലാമുകൾ … Read more

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിനെ തഴഞ്ഞ് സെലക്ടർമാർ ,കാർത്തിക്കും പന്തും ടീമിലെ കീപ്പർമാർ

ഒക്ടോബറിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ടീമിൽ കെ.എൽ.രാഹുൽ ഉപനായകനാകും. പരിക്കിൽ നിന്ന് മോചിതനായ ബുംറയും ,ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി.ഏവരും പ്രതീക്ഷയോടെ നോക്കിയ മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. പകരം ദീപക്ക് ഹൂഡയ്ക്ക് ആണ് നറുക്കു വീണത്, നിലവിലെ മിന്നും ഫോമിന് പുറമെ ബോൾ ചെയ്യാമെന്നതും ഹൂഡയ്ക്ക് നറുക്കു വീഴാൻ കാരണമായി. മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, … Read more

അടങ്ങാത്ത സിംഹളവീര്യം ; പാകിസ്ഥാനെ തകർത്ത് ഏഷ്യയുടെ ചാമ്പ്യന്മാരായി ശ്രീലങ്ക

ടൂര്‍ണ്ണമെന്റിന് മുന്‍പ് കിരീടഫേവറിറ്റുകളുടെ പട്ടികയുടെ ഏഴയലത്ത് പോലുമില്ലാത്ത ശ്രീലങ്കന്‍ ടീം ദുബായില്‍ നിന്നും മടങ്ങുന്നത് ഏഷ്യാ കപ്പ് കിരീടവുമായി. ഇന്ത്യയും പാകിസ്ഥാനും, അടക്കമുള്ള ട്വന്റി-ട്വന്റിയിലെ ഏഷ്യന്‍ വമ്പന്‍മാരെയെല്ലാം ലങ്കന്‍ യുവതയുടെ ശക്തി അറിയിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു ടൂര്‍ണ്ണമെന്റിലുടനീളം ലങ്കന്‍ ടീം പുറത്തെടുത്തത്. നാട്ടില്‍ വച്ച് നടക്കേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റ് ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ദുബായിലേക്ക് മാറ്റി വച്ചെങ്കിലും പോരാട്ടവീര്യം ഒട്ടും അടിയറവയ്ക്കാന്‍ ശ്രീലങ്ക തയ്യാറായില്ല. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ 23 റണ്‍സിനാണ് പാക് പടയെ ഷനാക്കയും സംഘവും പരാജയപ്പെടുത്തിയത്. … Read more

ഏഷ്യ കപ്പ് സൂപ്പർ ഫോർ:ഇന്ത്യക്ക് വീണ്ടും തോൽവി, കിരീടമോഹം പൊലിഞ്ഞു

ഏഷ്യാകപ്പ് ടൂര്‍ണ്ണമെന്റ് സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതോടെ ഏഷ്യാകപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ സ്വപ്നത്തിനും അവസാനമായി. ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടത്തിന്റെ മികവിലായിരുന്നു ഇന്ത്യ 173 റണ്‍സ് എന്ന ഭേദപ്പെട്ട … Read more

ഏഷ്യ കപ്പ് സൂപ്പർ ഫോർ ; ഇന്ത്യ-ശ്രീലങ്ക മത്സരം ഇന്ന് , പരാജയപ്പെട്ടാൽ ഇന്ത്യ പുറത്ത്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. അയല്‍ക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യക്ക് ഫൈനലിലേക്കുള്ള സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താവും. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടേറ്റ പരാജയത്തിന്റെ ഞെട്ടല്‍ മാറാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെ അവസാനനിമിഷം … Read more

സൂര്യകുമാർ കസറി… ഹോങ്കോങ്ങിനെതിരെ 40 റൺസ് വിജയവുമായി ഇന്ത്യ സൂപ്പർ ഫോറിൽ

ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഹോങ്കോങ്ങിനെ 40 റണ്‍സിനാണ് നീലപ്പട പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഹോങ്കോങ്ങിനായില്ല. നിശ്ചിത20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയില്‍ ഹോങ്കോങ്ങ് ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ടൂര്‍ണ്ണമെന്റിന്റെ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടാന്‍ ഇന്ത്യക്കായി. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച സൂര്യകുമാര്‍ യാദവാണ് മാന്‍ ഓഫ് ദി മാച്ച്. നേരത്തെ ടോസ് നേടിയ … Read more

ഏഷ്യ കപ്പ് ; സൂപ്പർ ഫോർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെതിരെ

ദുബായ്: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 ന് ദുബായിലാണ് മത്സരം. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഈ മത്സരം വിജയിച്ചാല്‍ സൂപ്പര്‍ ഫോറിലേക്കുള്ള പ്രവേശനം ഉറപ്പിക്കാം. പാകിസ്ഥാനെതിരെ കളിച്ച ഇന്ത്യന്‍ ടീമില്‍ ചെറിയ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞ കളിയില്‍ അവസരം ലഭിക്കാതിരുന്ന റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ദീപക് ഹൂഢ എന്നിവരെ ഇന്നത്തെ മത്സരത്തില്‍ പരിഗണിച്ചേക്കാം. … Read more

പകരം വീട്ടി ഇന്ത്യ; ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റ് വിജയം

ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേറ്റുവാങ്ങിയ പരാജയത്തിന് ഒരു വര്‍ഷത്തിന് ശേഷം അതേ വേദിയില്‍ തന്നെ പകരം വീട്ടി ഇന്ത്യ. ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ 5 വിക്കററിനാണ് പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം കാഴ്ചവച്ച ഹാര്‍ദിക് പാണ്ഢ്യയാണ് ഇന്ത്യയുടെ വിജയശില്‍പി. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ നേടിയ പാണ്ഡ്യ വെറും 17 പന്തുകളില്‍ നിന്നും 33 റണ്‍സും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ … Read more

ജയത്തോടെ തുടങ്ങാൻ ഇന്ത്യ ; ഏഷ്യ കപ്പിൽ ഇന്ന് ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പില്‍ ഇതേ സ്റ്റേഡിയത്തില്‍ പാകിസ്ഥാനോടേറ്റ പത്ത് വിക്കറ്റ് പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറക്കപ്പെട്ട മത്സരമായിരുന്നു അത്. ഏഷ്യാ കപ്പിലെ ഇരു ടീമുകളുടെയും നേര്‍ക്കുനേര്‍ … Read more