സിക്കന്ദർ റാസയുടെ ഒറ്റയാൾ പോരാട്ടം വിഫലമായി ; ഇന്ത്യ വിറച്ചു ജയിച്ചു

സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആവേശജയം. സിക്കന്ദർ റാസയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ ബലത്തിൽ ഇന്ത്യയെ വിറപ്പിച്ചാണ് സിംബാബ്‌വെ കീഴടങ്ങിയത്. വെറും13 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 49.3 ഓവറിൽ 276 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടായി. 95 പന്തുകളിൽ 115 റൺസെടുത്ത ഓൾറൗണ്ടർ സിക്കന്ദർ റാസ സിംബാബ്‌വെയ്ക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും മത്സരത്തിന്റെ അവസാനഭാഗത്ത് ശുഭ്മാന്‍ ഗില്ലിന്‍റെ സുന്ദരമായ ക്യാച്ച് ഇദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് അവസാനം കുറിച്ചു.സിംബാബ്‌വെയുടെ മറ്റൊരു ഓൾ റൗണ്ടറായ … Read more

സ്‌റ്റൈലായി ഫിനിഷ് ചെയ്ത് സഞ്ജു ; സിംബാബ്‌വെക്കെതിരായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം, പരമ്പര

സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനത്തിൽ സിക്സറടിച്ച് ഫിനിഷ് ചെയ്ത് ഇന്ത്യയ്ക്ക് പരമ്പര വിജയം സമ്മാനിച്ച് സഞ്ജു സാംസൺ, അഞ്ചു വിക്കറ്റിനാണ് ഇന്ത്യ സിംബാബ്‍വെയെ തകർത്തത്. 39 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ 38.1 ഓവറിൽ 161 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സിംബാബ്‍വെ ബാറ്റിങ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണ് … Read more

കുട്ടിത്താരങ്ങൾ നിറഞ്ഞാടി, ആവേശകരമായ കലാശപോരാട്ടത്തിൽ Railway Union Cubs നെ അഞ്ച് റൺസിന് തോൽപ്പിച്ച് ‘Finglas Cubs’

Mixed Cubs A League ഫൈനലിൽ Finglas Cubs ന് കിരീടം. ആതിഥേയരായ Railway Union Cubs നെ അഞ്ച് റൺസിനാണ് Finglas Cubs തോൽപിച്ചത്. ഇരു ടീമിലെയും കുട്ടിത്താരങ്ങൾ കളം നിറഞ്ഞാടിയിപ്പോൾ വിജയം ആർക്കൊപ്പമെന്നറിയാൻ അവസാന ഓവർ വരെ കാത്തുനിൽക്കേണ്ടി വന്നത് കാണികളെ ആവേശഭരിതരാക്കി. കലാശപോരാട്ടത്തിന്റെ സകല ലക്ഷണങ്ങളും പ്രകടമാക്കിയ മത്സരത്തിൽ അത്യുഗ്രൻ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. നിർണ്ണായകമായ മത്സരത്തിലെ സമ്മർദത്തെ ഇരു ടീമിലെയും കുട്ടിത്താരങ്ങൾ കൈകാര്യം ചെയ്ത വിധം അതിശയിപ്പിച്ചെന്ന് Finglas Cricket … Read more

അയർലൻഡ് ഇതിഹാസതാരം കെവിൻ ഒബ്രിയൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രിയന്‍. ചൊവ്വാഴ്ച ട്വിറ്റർ വഴിയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. 2006-ല്‍ അയര്‍ലന്‍ഡ് ടീമിനായി അരങ്ങേറ്റം കുറിച്ച കെവിൻ നീണ്ട 16 വര്‍ഷത്തെ കരിയറിനാണ് ഇപ്പോള്‍ തിരശ്ശീലയിടുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ കളിച്ചതിന് ശേഷം വിരമിക്കാനായിരുന്നു കെവിൻ ആഗ്രഹിച്ചിരുന്നതെന്നു,എന്നാൽ അവസരങ്ങൾ ലഭിക്കാത്തതാണ് നിലവിലെ തീരുമാനത്തിന് പിന്നിലെന്ന് താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിലാണ് കെവിൻ അവസാനമായി അയർലൻഡിനായി … Read more

ഇന്ത്യയ്ക്ക് പൂട്ടിട്ട് FIFA ; അണ്ടർ -17 വനിതാ ലോകകപ്പ് വേദി നഷ്ടമാവും

ലോകഫുട്ബോളില്‍ നിന്നും ഇന്ത്യയെ വിലക്കി അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍-ഫിഫ. ഇന്ത്യയുടെ ഫുട്ബോള്‍ ഗവേണിങ് ബോഡിയായ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ(AIFF) സസ്പെന്റ് ചെയ്യുന്നതായി ഇന്ന് രാവിലെയോടയാണ് ഫിഫ അറിയിച്ചത്. ബ്യൂറോ ഓഫ് ഫിഫ കൗണ്‍സില്‍ സംയ്കുതമായി എടുത്ത തീരുമാനമാണ് ഇത്. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനിലെ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ് വിലക്കെന്നാണ് ഫിഫ നല്‍കുന്ന വിശദീകരണം. ഇത് ഫിഫ നിയമങ്ങളുടെ ലംഘനമാണെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു. ഫിഫ വിലക്കേര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം നടക്കാനിരുന്ന അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ വേദി … Read more

അഫ്ഗാനിസ്ഥാനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങൾക്കുള്ള അയർലൻഡ് ടീമിൽ സിമി സിങും

അഫ്ഗാനിസ്ഥാനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങൾക്കുള്ള അയർലൻഡ് ടീമിൽ Andy McBrine ന് പകരം ഇന്ത്യന്‍ വംശജനായ ഐറിഷ് ഓള്‍റൗണ്ടര്‍ സിമി സിങിനെ ഉൾപ്പെടുത്തി. ഓഗസ്റ്റ് 15,17 തിയ്യതികളിലായി നടക്കുന്ന മത്സരങ്ങളിലേക്കുള്ള സ്‌ക്വാഡിൽ ആണ് സിമി സിങ് ഇടം നേടിയത്. നിലവിൽ അഫ്ഗാനിസ്ഥാനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ അയർലൻഡ് 2-1ന് മുന്നിലാണ്. മൂന്നാം ടി20യിൽ ഇടംകൈയ്യൻ സ്പിൻ ഓൾറൗണ്ടർ George Dockrell തന്റെ കന്നി ടി20 അർദ്ധ സെഞ്ചുറി നേടിയെങ്കിലും ആതിഥേയർ 22 റൺസിന് തോൽവി ഏറ്റുവാങ്ങി. … Read more

“രാജസ്ഥാൻ റോയൽസ് ടീം ഉടമസ്ഥൻ മുഖത്തടിച്ചു” ആത്മകഥയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലർ

2011 ല്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായതിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമസ്ഥന്‍ നാല് തവണ മുഖത്തടിച്ചതായി മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം റോസ് ‍ടെയ്‍ലര്‍. ‘Ross Taylor: Black & White’ എന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മൊഹാലിയില്‍ കിങ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം. പഞ്ചാബ് ഉയര്‍ത്തിയ 195 റണ്‍സ് പിന്തുടരുകയായിരുന്ന രാജസ്ഥാന്‍ ടീമിലെ അംഗമായ ടെയ്‍ലര്‍ പൂജ്യം റണ്‍സിന് പുറത്തായിരുന്നു. മത്സരം റോയല്‍സ് … Read more

അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി-20 യിൽ അയർലൻഡിന് വിജയം ; പരമ്പരയിൽ 2-0 ന് മുന്നിൽ

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി-ട്വന്റി മത്സരത്തില്‍ അയര്‍ലന്‍ഡിന് വിജയം. അഞ്ചു വിക്കറ്റുകള്‍ക്കാണ് അയര്‍ലന്‍ഡ് അഫ്ഗാനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 122 റണ്‍സെടുത്തു, മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു. ക്യാപ്റ്റന്‍ Andrew Balbirnie-46, Lorcan Tucker-27, George Dockrell-25 എന്നിവര്‍ അയര്‍ലന്‍ഡിനായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. നേരത്തെ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ Joshua Little, Mark Adair, … Read more

റഗ്ബിയിൽ ട്രാൻസ്ജെന്റർ സ്ത്രീകളോട് വിവേചനമോ? Female contact rugby മത്സരങ്ങളിൽ നിന്നും ട്രാൻസ്ജെന്റർ സ്ത്രീകളെ വിലക്കാൻ IRFU തീരുമാനം

Female contact rugby മത്സരങ്ങളില്‍ നിന്നും ട്രാന്‍സ്ജെന്റര്‍ സ്ത്രീകളെ വിലക്കാന്‍ Irish Rugby Football Union(IRFU) തീരുമാനം. യൂണിയന്റെ ജെന്റര്‍ പാര്‍ട്ടിസിപ്പേഷന്‍ നയത്തില്‍ വരുത്തിയ പുതിയ മാറ്റം പ്രകാരമാണ് നടപടി. ലോക റഗ്ബി യൂണിയന്‍‍ ചട്ടപ്രകാരവും, ശാസ്ത്രീയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലുമാണ് ഈ തീരുമാനമെടുത്തതെന്ന് IRFU അധികൃതര്‍ അറിയിച്ചു. അടുത്ത സീസണ്‍ മുതലാണ് IRFU പുതുക്കിയ ജെന്റര്‍ പാര്‍ട്ടിസിപ്പേഷന്‍ നയം നടപ്പാക്കുക. ഈ മാറ്റം നിലവില്‍ രണ്ട് താരങ്ങളെയാണ് ബാധിക്കുകയെന്നും, ഇവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തതായും IRFU അധികൃതര്‍ … Read more

കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായികതാരങ്ങൾ മുങ്ങി ; യു.കെയിൽ തന്നെ തങ്ങാൻ ശ്രമം

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ബെര്‍മിങ്ഹാമിലെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ അധികൃതരെ കബളിപ്പിച്ച് മുങ്ങി. ശ്രീലങ്കയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടത്ത് യു.കെയില്‍ തന്നെ ജോലി കണ്ടെത്താനാണ് ഇവരുടെ ശ്രമമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജൂഡോ താരം ചമില ദിലാനി, മാനേജര്‍ അസേല ഡിസില്‍വ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെയായിരുന്നു ആദ്യം കാണാതായത്. ഇതേത്തുടര്‍ന്ന് ശ്രീലങ്കന്‍ അധികൃതര്‍ പരാതി നല്‍കുകയും പോലീസ് അന്വേഷിക്കുകുയും ചെയ്തു. പിന്നീടാണ് പരിശീലകനടക്കം ഏഴുപേരെക്കൂടെ കാണാതായെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത്. ആദ്യം കാണാതായ മൂന്ന് പേരെയും കണ്ടെത്തിയെങ്കിലും, വിസ കാലാവധി … Read more