എസ്.എം.വൈ.എം ഫുട്ബോൾ ടൂർണമെൻറ് ശനിയാഴ്ച ഫിനിക്സ് പാർക്കിൽ

ഡബ്ലിൻ :  സീറോ മലബാർ സഭയുടെ യുവജനവിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (SMYM) സംഘടിപ്പിക്കുന്ന 16 വയസിനു മുകളിലുള്ള യുവജനങ്ങൾക്കായുള്ള ഫുട്ബോൾ ടൂർണമെൻ്റ്  2022 ഓഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 9 30 മുതൽ ഫിനിക്സ്റ്റ് പാർക്കിൽ വച്ച്  നടത്തപ്പെടുന്നു.  ഡബ്ലിൻ സീറോ മലബാർ സഭയുടെ 11 കുർബാന സെൻ്ററുകളിൽ നിന്നുള്ള   ടീമുകൾ മാറ്റുരയ്ക്കുന്ന  ഈ മത്സരത്തിലെ വിജയികൾക്ക് യുവജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന മാർപാപ്പ വിശുദ്ധ ജോൺപോൾ രണ്ടാമൻ്റെ പേരിലുള്ള എവർ റോളിംഗ് ട്രോഫിയും ക്യാഷ് … Read more

മൂന്നാം ടി20: തകർത്തടിച്ച് സൂര്യ കുമാർ യാദവ്, വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. വാർണർ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്.165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റിന് 164 റൺസെടുത്തത്തപ്പോൾ.ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ Kyle Mayers 50 പന്തിൽ … Read more

തിരിച്ചടിച്ച് വെസ്റ്റിൻഡീസ് , രണ്ടാം ടി20 യിൽ ഇന്ത്യക്കെതിരെ 5 വിക്കറ്റ് ജയം

രണ്ടാം ടി20യിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം. ആവേശം അവസാന ഓവർ വരെ നീണ്ടെങ്കിലും 4 പന്ത് ശേഷിക്കെ ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്ത വെസ്റ്റിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി.വിൻഡീസ് ഓപ്പണർ ബ്രണ്ടൻ കിംഗ് നേടിയ അർധ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിന് വിജയത്തിലേക്ക് വഴി എളുപ്പമാക്കിയത്. ബ്രണ്ടൻ കിംഗ് 52 പന്തിൽ 68 റൺസെടുത്ത് പുറത്തായെങ്കിലും .19 പന്തിൽ 31 റൺസെടുത്ത് അപരാജിതനായി നിന്ന ഡെവോൻ തോമസ് വിൻഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 … Read more

രണ്ടാമങ്കത്തിനായി രോഹിത്തും സംഘവും ഇന്നിറങ്ങും, സഞ്ജുവിന് അവസരം നൽകാത്തതിനെ വിമർശിച്ച് മുൻ ഇന്ത്യൻ പേസർ വെങ്കടേഷ് പ്രസാദ്

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20യിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ രണ്ടാമങ്കത്തിനായി ഇന്നിറങ്ങും, വാർണർ പാർക്കിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയില്‍ 2-0 ലേക്ക് ലീഡ് പിടിക്കാനുള്ള ശ്രമമാവും ഇന്ത്യന്‍ സംഘം നടത്തുക. ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം. വാർണർ പാർക്കിൽ ഇന്ത്യ ഇതുവരെ കളിച്ചിട്ടില്ല എന്നത് രോഹിത് ശർമയ്ക്കും സംഘത്തിനും ഒരു വെല്ലുവിളിയായേക്കാം.. മറുവശത്ത്, വെസ്റ്റ് ഇൻഡീസ് ഈ വേദിയിൽ 10 മത്സരങ്ങൾ കളിച്ചു, അതിൽ 6 എണ്ണം വിജയിച്ച ചരിത്രവും … Read more

കോമൺവെൽത്ത് ഗെയിംസ് : മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണ്ണം ; ഇന്ത്യയുടെ ആകെ മെഡൽ നേട്ടം നാല്

കോമണ്‍വെല്‍ത്ത് ഗെയിംസ്-2022 ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് സ്വര്‍ണ്ണം. 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു സ്വര്‍ണ്ണമെഡല്‍ നേടിയത്. ഈ വര്‍ഷത്തെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമെഡലാണ് ഇത്. സ്നാച്ചിലും, ക്ലീന്‍ ആന്റ് ജര്‍ക്കിലുമായി 201 കിലോഗ്രാം ഉയര്‍ത്തിയ മീരാഭായ് ചാനു കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡ് തിരുത്തിക്കുറിച്ചാണ് ഇന്ത്യക്കായി സുവര്‍ണ്ണ നേട്ടം കൈവരിച്ചത്. സ്നാച്ചില്‍ 88 കിലോയും, ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 113 കിലോഗ്രാമുമാണ് മീരാഭായ് യുടെ മികച്ച ലിഫ്റ്റുകള്‍. കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിമ്പിക്സില്‍ ഇതേ വിഭാഗത്തില്‍ … Read more

അയർലൻഡ് നാഷണൽ UNDER 15 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി

അയർലൻന്റെ UNDER 15 നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി പെൺകുട്ടി. Finglas ക്ലബ് മെമ്പർ ശ്യാമിന്റെ മകൾ ദിയയാണ് അയർലൻഡിന്റെ നാഷണൽ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാൻ ഒരുങ്ങുന്നത്. അയർലൻഡ് നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി എന്ന പെരുമയുമായാണ് ദിയ കളിക്കളത്തിലേക്ക് ഇറങ്ങുക. കോവിഡ് മഹാമാരി കാരണം അയർലൻഡ് യൂത്ത് ടൂർ പ്രോഗ്രാം 2020-ൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു, കോവിഡിന്റെ ഭീഷണി കുറഞ്ഞ പശ്ചാത്തലത്തിൽ അയർലൻഡ് ജൂനിയർ ക്രിക്കറ്റ് പ്രോഗ്രാം ഇപ്പോൾ പുനരാരംഭിക്കുകയാണ്. ദിയ … Read more

മലയാളി താരം സഞ്ജു സാംസൺ വിൻഡീസിനെതിരായ ടി-20 ടീമിൽ ;ആദ്യ മത്സരം ഇന്ന്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് മലയാളി താരം സഞ്ജു വി. സംസണ്‍. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയ വിവരം ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും, ടീം പട്ടികയില്‍ കെ.എല്‍ രാഹുലിന് പകരമായി സഞ്ജുവിന്റെ പേരാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. കോവിഡ് ബാധ മൂലം വിശ്രമത്തിലായിരുന്ന കെ.എല്‍ രാഹുലിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്നും പുറത്തു വരുന്ന വിവരം.ഈയവസരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാതെ ട്രിനിഡാഡില്‍ തന്നെ തുടരണമെന്ന് ബി.സി.സി.ഐ … Read more

അക്സർ പട്ടേലിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ടീം ഇന്ത്യ , സഞ്ജുവും, ശ്രേയസും തിളങ്ങി

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിൻഡീസ് 50 ഓവറിൽ 311 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്‌സർ പട്ടേലിന്റെ തട്ടുപൊളിപ്പൻ ബാറ്റിങ്ങിലൂടെ 2 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്കോർ : വെസ്റ്റിൻഡീസ് 311/6, ഇന്ത്യ 49.4 ഓവർ 312/ 8. നാലാം വിക്കറ്റിൽ സഞ്ജു , ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് (99 റൺസ്) വിജയത്തിലേക്കുള്ള അടിത്തറ … Read more

All-Ireland Senior Football Championship: മുപ്പത്തിയെട്ടാം കിരീടവുമായി Kerry

ഓള്‍ അയര്‍ലന്‍ഡ് സീനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ Kerry ചാംപ്യന്‍മാര്‍. ഗാല്‍വേക്കെതിരെ ഡബ്ലിനിലെ Croke Park ല്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഗാല്‍വേ നേടിയ 0-16 നെതിരെ 0-20 സ്കോര്‍ നേടിയാണ് Kerry കിരീടം നേടിയത്. ചാംപ്യന്‍ഷിപ്പില്‍ Kerry നേടുന്ന 38 ാം കിരീടമാണിത്. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് Kerry ടീം വീണ്ടും Sam Maguire കപ്പില്‍ മുത്തമിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 2014 ലായിരുന്നു ഏറ്റവുമൊടുവിലായി Kerry ഓള്‍ അയര്‍ലന്‍ഡ് സീനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായത്. ഈ വര്‍ഷം … Read more

ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ 3 റൺസിന് തോൽപ്പിച്ച് ഇന്ത്യ,മത്സരഫലത്തിൽ നിർണ്ണായകമായി സഞ്ജുവിന്റെ സേവ്

അവസാന പന്തു വരെ നീണ്ട ആവേശകരമായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ മൂന്ന് റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്‌. മൂന്ന് റണ്ണിന്‍റെ ആവേശജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് മലയാളി താരം സഞ്ജു സാംസണിന്‍റെ വിക്കറ്റിന് പിന്നിലെ മാസ്മരിക പ്രകടനമായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാ ഓവറില്‍ 15 റണ്‍സായിരുന്നു വിൻഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സിറാജ് എറിഞ്ഞ അഞ്ചാം പന്ത് ലെ സ്റ്റംപിന് പുറത്ത് വൈഡായപ്പോള്‍ … Read more