അയർലൻഡ് നാഷണൽ UNDER 15 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി

അയർലൻന്റെ UNDER 15 നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി പെൺകുട്ടി. Finglas ക്ലബ് മെമ്പർ ശ്യാമിന്റെ മകൾ ദിയയാണ് അയർലൻഡിന്റെ നാഷണൽ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാൻ ഒരുങ്ങുന്നത്. അയർലൻഡ് നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി എന്ന പെരുമയുമായാണ് ദിയ കളിക്കളത്തിലേക്ക് ഇറങ്ങുക. കോവിഡ് മഹാമാരി കാരണം അയർലൻഡ് യൂത്ത് ടൂർ പ്രോഗ്രാം 2020-ൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു, കോവിഡിന്റെ ഭീഷണി കുറഞ്ഞ പശ്ചാത്തലത്തിൽ അയർലൻഡ് ജൂനിയർ ക്രിക്കറ്റ് പ്രോഗ്രാം ഇപ്പോൾ പുനരാരംഭിക്കുകയാണ്. ദിയ … Read more

മലയാളി താരം സഞ്ജു സാംസൺ വിൻഡീസിനെതിരായ ടി-20 ടീമിൽ ;ആദ്യ മത്സരം ഇന്ന്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് മലയാളി താരം സഞ്ജു വി. സംസണ്‍. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയ വിവരം ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും, ടീം പട്ടികയില്‍ കെ.എല്‍ രാഹുലിന് പകരമായി സഞ്ജുവിന്റെ പേരാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. കോവിഡ് ബാധ മൂലം വിശ്രമത്തിലായിരുന്ന കെ.എല്‍ രാഹുലിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്നും പുറത്തു വരുന്ന വിവരം.ഈയവസരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാതെ ട്രിനിഡാഡില്‍ തന്നെ തുടരണമെന്ന് ബി.സി.സി.ഐ … Read more

അക്സർ പട്ടേലിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ടീം ഇന്ത്യ , സഞ്ജുവും, ശ്രേയസും തിളങ്ങി

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിൻഡീസ് 50 ഓവറിൽ 311 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്‌സർ പട്ടേലിന്റെ തട്ടുപൊളിപ്പൻ ബാറ്റിങ്ങിലൂടെ 2 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്കോർ : വെസ്റ്റിൻഡീസ് 311/6, ഇന്ത്യ 49.4 ഓവർ 312/ 8. നാലാം വിക്കറ്റിൽ സഞ്ജു , ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് (99 റൺസ്) വിജയത്തിലേക്കുള്ള അടിത്തറ … Read more

All-Ireland Senior Football Championship: മുപ്പത്തിയെട്ടാം കിരീടവുമായി Kerry

ഓള്‍ അയര്‍ലന്‍ഡ് സീനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ Kerry ചാംപ്യന്‍മാര്‍. ഗാല്‍വേക്കെതിരെ ഡബ്ലിനിലെ Croke Park ല്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഗാല്‍വേ നേടിയ 0-16 നെതിരെ 0-20 സ്കോര്‍ നേടിയാണ് Kerry കിരീടം നേടിയത്. ചാംപ്യന്‍ഷിപ്പില്‍ Kerry നേടുന്ന 38 ാം കിരീടമാണിത്. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് Kerry ടീം വീണ്ടും Sam Maguire കപ്പില്‍ മുത്തമിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 2014 ലായിരുന്നു ഏറ്റവുമൊടുവിലായി Kerry ഓള്‍ അയര്‍ലന്‍ഡ് സീനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായത്. ഈ വര്‍ഷം … Read more

ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ 3 റൺസിന് തോൽപ്പിച്ച് ഇന്ത്യ,മത്സരഫലത്തിൽ നിർണ്ണായകമായി സഞ്ജുവിന്റെ സേവ്

അവസാന പന്തു വരെ നീണ്ട ആവേശകരമായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ മൂന്ന് റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്‌. മൂന്ന് റണ്ണിന്‍റെ ആവേശജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് മലയാളി താരം സഞ്ജു സാംസണിന്‍റെ വിക്കറ്റിന് പിന്നിലെ മാസ്മരിക പ്രകടനമായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാ ഓവറില്‍ 15 റണ്‍സായിരുന്നു വിൻഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സിറാജ് എറിഞ്ഞ അഞ്ചാം പന്ത് ലെ സ്റ്റംപിന് പുറത്ത് വൈഡായപ്പോള്‍ … Read more

ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിലെ ആറ് ടീമുകളെയും സ്വന്തമാക്കി IPL ടീം ഉടമസ്ഥർ

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഥമ ട്വന്റി-ട്വന്റി ക്രിക്കറ്റ് ലീഗിലെ ആറ് ടീമുകളെയും സ്വന്തമാക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഉടമസ്ഥര്‍. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ലഖ്‍നൗ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് ആറ് ടീമുകളെയും സ്വന്തമാക്കിയത്. കേപ‍്ടൗണ്‍ ടീമിനെ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. ജോഹന്നാസ്ബര്‍ഗ് ടീമിനെ ചെന്നൈയും, പോര്‍ട്ട് എലിസബത്ത് ടീമിനെ സണ്‍റൈസേഴ്സും, ഡര്‍ബന്‍ ടീമിനെ ലഖ്‍നൗവും, രാജസ്ഥാന്‍ റോയല്‍സ് പേള്‍ ടീമിനെയും സ്വന്തമാക്കി. പ്രിട്ടോറിയ ടീമിനെയാണ് … Read more

കൈവിട്ട കളി തിരികെ പിടിച്ച് പന്തും,പാണ്ഡ്യയും; പരമ്പര നേട്ടവുമായി ഇന്ത്യ

ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ കൈവിട്ടുപോവുമെന്ന് കരുതിയ കളി തിരികെ പിടിച്ച് യുവതാരങ്ങളായ ഋഷഭ് പന്തും, ഹാര്‍ദിക് പാണ്ഡ്യയും. അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇരുവരും ചേര്‍ന്ന് ഇന്നലെ ഇന്ത്യക്ക് സമ്മാനിച്ചത്. ഋഷഭ് പന്ത് 113 പന്തില്‍ നിന്നും 125 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 55 പന്തില്‍ നിന്നും 71 റണ്‍സായിരുന്നു പാണ്ഡ്യ നേടിയത്. നേരത്തെ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ പിഴുതതും പാണ്ഡ്യയായിരുന്നു.ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൌളിങ്ങായിരുന്നു തിരഞ്ഞെടുത്തത്. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൌളര്‍മാര്‍ … Read more

അഭിമാനമായി വീണ്ടും പി വി സിന്ധു ; സിങ്കപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടനേട്ടം

സിങ്കപ്പൂര്‍‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ കിരീടം ഇന്ത്യന്‍ താരം പി.വി സിന്ധുവിന് . ഞായറാഴ്ച ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. മൂന്ന് ഗെയിമുകള്‍ നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ഈ വര്‍ഷം സിന്ധു നേടുന്ന മൂന്നാമത്തെ കിരീടമാണിത്. കൊറിയ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലും സിന്ധു വിജയം നേടിയിരുന്നു. സിങ്കപ്പൂര്‍‍ ഓപ്പണ്‍ സൂപ്പര്‍ … Read more

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന് ; പരമ്പര ലക്ഷ്യമിട്ട് ഇരുടീമുകളും

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോ മത്സരം വീതം ജയിച്ച് നില്‍ക്കുന്ന ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നാണ് മത്സരം. പരമ്പരയിലെ ആദ്യമത്സരത്തിലെ 10 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം അമിത ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ സംഘം രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഈ തോല്‍വിയുടെ ആഘാതത്തില്‍ നിന്നുമുള്ള ഒരു തിരിച്ചുവരവാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ … Read more

തുടർച്ചയായി വമ്പൻ ടീമുകളെ വിറപ്പിച്ച് ഐറിഷ് ക്രിക്കറ്റ് ടീം

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയെ വിറപ്പിച്ചതിന് പിന്നാലെ ന്യൂസീലൻഡിനെതിരെയുംതകർപ്പൻ പ്രകടനം പുറത്തെടുത്ത് അയർലൻഡ് ക്രിക്കറ്റ് ടീം. തകർപ്പൻ ചെയ്സിങ് കണ്ട കളിയിൽ ന്യൂസിലൻഡ് മുൻപോട്ടുവെച്ച 360 റൺസ് പിന്തുടർന്ന അയർലൻഡ് ജയത്തിന് ഒരു റൺസ് അകലെ വീണു. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് അടിച്ചുകൂട്ടിയത് 359 റൺസ്.അയർലൻഡിന് ജയിക്കാൻ അവസാന ഓവറിൽ 10 റൺസ് ആണ് വേണ്ടിയിരുന്നത്. എന്നാൽ അയർലൻഡിന് നേടാനായത് 8 റൺസും. പോൾ സ്റ്റിർലിങ് 103 പന്തിൽ നിന്ന് 120 റൺസ് നേടി, … Read more