കൊറോണ ഭീതി: ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് പിന്‍മാറി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി. എച്ച് സ് പ്രണോയ്, സമീര്‍ വര്‍മ, സൗരഭ് വര്‍മ, ഡബിള്‍സ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്‌വിക്‌സായ്‌രാജ് റാങ്കിറെഡ്ഡി, മനു ആട്രി, സുമീത് റെഡ്ഡി എന്നിവരാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്.അതേസയമം, മറ്റ് ഇന്ത്യന്‍ താരങ്ങളായ പി  വി സിന്ധു, കിംഡംബി ശ്രീകാന്ത്, സായ് പ്രണീത് എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് ലോകമെമ്പാടും ഭീതി വിതക്കുന്ന പശ്ചാത്തലത്തില്‍ … Read more

യൂറോ കപ്പിന് 100 നാൾ; ആശങ്ക അകലുന്നില്ല;ഡബ്ലിൻ ഉൾപ്പെടെ വേദികൾ ആകുന്ന നിരവധി നഗരങ്ങളിൽ കൊറോണ

യൂറോ കപ്പ്‌ ഫുട്‌ബോളിന്‌ ഇനി 100 നാൾ. കോവിഡ്‌ 19 ആശങ്കയിലാണ്‌ യൂറോ.ഡബ്ലിൻ ഉൾപ്പെടെ ഉള്ള ആതിഥേയനഗരങ്ങളിൽ ചിലത്‌ കോവിഡ്‌ സാന്നിധ്യമുള്ളവയാണ്‌. ഇക്കുറി 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായാണ്‌ യൂറോ സംഘടിപ്പിക്കുന്നത്‌. എല്ലാ വേദികളും തമ്മിലുള്ള ഗതാഗത സംവിധാനം പൂർത്തിയായതായി യുവേഫ അറിയിച്ചു. യൂറോപ്പിൽ ഇറ്റലിയെയാണ്‌ കോവിഡ്‌ 19 രോഗം കൂടുതൽ ബാധിച്ചത്‌. 2000 പേർക്ക്‌ രോഗം കണ്ടെത്തി. 52 പേർ മരിച്ചു. ഇറ്റാലിയൻ ലീഗിലെ പല മത്സരങ്ങളും മാറ്റിവച്ചിരിക്കുകയാണ്‌. യൂറോയിലെ ഉദ്‌ഘാടനമത്സരം ഇറ്റലിയിലെ റോമിലാണ്‌. ജൂൺ … Read more

44 കളികള്‍ക്കൊടുവില്‍ ലിവര്‍പൂള്‍ തോറ്റു, അതും മൂന്ന് ഗോളിന്;അയർലണ്ടിലെ കൊച്ച് ആരാധകന്റെ അഭ്യർത്ഥന ക്ളോപ്പ് കേട്ടോ???

പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ ഏറ്റവും വലിയ ഞെട്ടിപ്പിക്കുന്ന ഫലം സമ്മാനിച്ച് വാറ്റ്‌ഫോര്‍ഡിന്റെ ചുണക്കുട്ടികള്‍. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 44 മത്സരങ്ങള്‍ തോല്‍ക്കാതെ വന്ന ലിവര്‍പൂളിനെ വാറ്റ്‌ഫോര്‍ഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. തോറ്റിരുന്നെങ്കില്‍ തരം താഴ്ത്തല്‍ പട്ടികയിലെത്തുമായിരുന്ന വാറ്റ്‌ഫോര്‍ഡ് കച്ചകെട്ടിയിറങ്ങിയപ്പോള്‍ തലതാഴ്ത്തിയത് പ്രീമിയര്‍ ലീഗിലെ രാജാക്കന്മാര്‍. ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ തികച്ചും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഒരു തവണ പോലും വാറ്റ്‌ഫോര്‍ഡിന്റെ ഗോള്‍ മുഖത്തേക്ക് ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞില്ല. 54ആം മിനുറ്റില്‍ സാറിലൂടെ വാറ്റ്‌ഫോര്‍ഡ് മുന്നിലെത്തിയപ്പോഴും … Read more

ലിവർപൂളേ ഇങ്ങനെ ജയിക്കരുത്… ഒന്ന് തോൽക്കു പ്ലീസ്; ക്ലോപിന് കത്തയച്ച ഡൊണീഗലിലെ പത്ത് വയസുള്ള കുഞ്ഞ് ആരാധകൻ ലോകം മുഴുവൻ വൈറൽ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സ്വപ്ന സമാന കുതിപ്പാണ് ഈ സീസണിൽ ലിവർപൂൾ നടത്തുന്നത്. 26 മത്സരങ്ങളിൽ 25ലും അവർ വിജയം സ്വന്തമാക്കി മുന്നേറുകയാണ്. ഒന്നില്‍ മാത്രം സമനില. 76 പോയിന്റോടെ ബഹുദൂരം മുന്നിലെത്തി കിരീടം ഏതാണ്ട് ഉറപ്പിച്ച അവസ്ഥയിലാണ് ലിവർപൂൾ. അതിനിടെ ലിവർപൂൾ പരിശീലകൻ യുർ​ഗൻ ക്ലോപിന് ശ്രദ്ധേയമായൊരു കത്തയച്ചിരിക്കുകയാണ് ഒരു പത്ത് വയസുകാരനായ കുഞ്ഞ് ആരാധകൻ. ആൾ ലിവർപൂളിന്റെ ആരാധകനല്ല. മാഞ്ചസ്റ്റർ യുനൈറ്റഡാണ് കക്ഷിയുടെ ഇഷ്ട ടീം. കത്തിലെ ആവശ്യം ലളിതമാണ്. ലിവർപൂൾ ഒരു മത്സരം … Read more

ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ലീഗ് ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി

ഗിന്നസ് സ്റ്റോർ ഹൌസ്സ്, ഡബ്ലിനിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ്j ലീഗ് ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി. കളിച്ച 12 ലീഗ് മത്സരങ്ങളിൽ എല്ലാം വിജയിച്ചാണ് ഫിംഗ്‌ളാസ് ക്രിക്കറ്റ്‌ ക്ലബ് ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത് ലീഗ് ക്രിക്കറ്റ് ചുവടുവച്ച് രണ്ടാമത്തെ വർഷം തന്നെ ഇങ്ങനെയൊരു വിജയം നേടാൻ കഴിഞ്ഞത് ഒരു വലിയ നേട്ടം തന്നെയാണ് ഈ ചുരുങ്ങിയ കാലയളവിൽ തന്നെ 3 റണ്ണറപ്പ് മെഡലുകൾ നേടാനും ഫിംഗ്‌ളാസിനു കഴിഞ്ഞു( റസ്സൽ കോർട്ട് ട്രോഫി … Read more

ഫിംഗ്ലാസ് ക്രിക്കറ്റ് ക്ലബ് 7 മുതല്‍ 16 വയസ് വരെയുള്ളവരെ തേടുന്നു .. ശനിയാഴ്ചകളില്‍ പരിശീലനം

ഫിംഗ്ലാസ്: ഫിംഗ്ലാസ് ക്രിക്കറ്റ് ക്ലബ് 7 മുതല്‍ 16 വയസ് വരെയുള്ള കുട്ടികളെ 2020 സീസണിലേക്ക് തേടുന്നു. എല്ലാ ശനിയാഴ്ചകളിലും കുട്ടികള്‍ക്കാവശ്യമായ പരിശീലനങ്ങള്‍ നല്‍‌കുന്നതാണ്‌. 2020 സീസണില്‍ കളിക്കുവാനായി കുട്ടികളുടെ ടീമിനെ ആവശ്യമായ പരിശീലനം നല്‍‌കി വളര്‍ത്തിയെടുക്കുക എന്നതാണ്‌ ഫിംഗ്ലാസ് ക്രിക്കറ്റ് ക്ലബ് ലക്ഷ്യം വെക്കുന്നത്. സീനിയേഴ്സ് വിഭാഗത്തില്‍ 2019 ലെ ഡിവിഷന്‍ 14 ചാമ്പ്യന്മാരായിരുന്നു ഫിംഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബ്. ഈ വര്‍ഷം 11, 18 എന്നീ ഡിവിഷനുകളില്‍ ഫിംഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബ് കളിക്കുന്നുണ്ട്. ഡിവിഷന്‍ 18 … Read more

അവസാന ഓവറില്‍ സിക്സര്‍; വിന്‍ഡീസിനോട് അയർലണ്ട് തോറ്റു

ഷെല്‍ഡണ്‍ കോട്രല്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ നേടിയ സിക്സറിലൂടെ അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഒരു വിക്കറ്റ് വിജയം നേടി. ജയത്തോടെ മൂന്ന് മത്സര പരമ്ബരയും വിന്‍ഡീസ് സ്വന്തമാക്കി. പരമ്ബരയിലെ ആദ്യ മത്സരവും വിന്‍ഡീസ് വിജയിച്ചിരുന്നു. 238 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സായിരുന്നു. ആദ്യ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ വിന്‍ഡീസിനായി അഞ്ചാം പന്തില്‍ കോട്രല്‍ സിക്സര്‍ നേടുകയായിരുന്നു. നിക്കോളസ് പൂരന്‍ (52), … Read more

ഇന്ന് തുടങ്ങുന്ന അയർലണ്ട് വെസ്റ്റ്‌ ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിൽ വീണ്ടും ചരിത്ര പരീക്ഷണവുമായി ഐസിസി

ക്രിക്കറ്റില്‍ അംപയറിംഗില്‍ കൃത്യത ഉറപ്പിക്കാന്‍ വീണ്ടും പരീക്ഷണവുമായി ഐസിസി. വെസ്റ്റ് ഇന്‍ഡീസ്- അയർലൻഡ്പരമ്പരയിലും ഫ്രണ്ട് ഫൂട്ട് നോബോള്‍ പരിശോധിക്കുക മൂന്നാം അംപയറായിരിക്കുമെന്ന് ഐസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വിന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ ടി20-ഏകദിന പരമ്പരകളില്‍ സമാന പരീക്ഷണം നടത്തിയിരുന്നു.വിന്‍ഡീസും അയര്‍ലന്‍ഡും തമ്മില്‍ നടക്കുന്ന മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന- ടി20 പരമ്പരകളില്‍ ഈ പരീക്ഷണം നടത്തും.ഫ്രണ്ട് ഫൂട്ടില്‍ സംശയം തോന്നുന്ന എല്ലാ പന്തും മൂന്നാം അംപയര്‍ പരിശോധിക്കുകയും ഫീല്‍ഡ് അംപയര്‍ക്ക്  നിർദേശങ്ങൾ  നല്‍കുകയും ചെയ്യുമെന്നും ഐസിസിയുടെ കുറിപ്പില്‍ പറയുന്നു.മൂന്നാം … Read more