ലയണൽ മെസ്സിക്ക് ബലോൻ ദി ഓർ പുരസ്‌കാരം; തേടിയെത്തുന്നത് ഏഴാം തവണ

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ബലോന്‍ ദി ഓര്‍ പുരസ്‌കാരം. ഇത് ഏഴാം തവണയാണ് 34-കാരനായ മെസ്സിക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കിവരുന്ന അഭിമാനകരമായ പുരസ്‌കാരം ലഭിക്കുന്നത്. 2020-21 കാലയളവിലെ പ്രകടനമാണ് മെസ്സിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇക്കാലയളവില്‍ അര്‍ജന്റീനയ്ക്കായി കോപ്പ അമേരിക്ക കപ്പും, മുന്‍പത്തെ ക്ലബ്ബായ ബാഴ്‌സലോണയ്ക്ക് വേണ്ടി കോപ്പ ഡെല്‍ റേ കിരീടവും നേടുന്നതില്‍ മെസ്സി മുഖ്യ പങ്ക് വഹിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം തവണ ബലോന്‍ ദി ഓര്‍ നേടിയ താരമെന്ന ഖ്യാതി മെസ്സി … Read more

2030-ലെ ട്വന്റി-20 പുരുഷ വേൾഡ് കപ്പിന് അയർലണ്ട് ആതിഥ്യമരുളുമോ? ഇംഗ്ലണ്ടിനൊപ്പം ടൂർണമെന്റ് നടത്തിയേക്കും

2030-ല്‍ നടക്കുന്ന ട്വന്റി-20 പുരുഷ വേള്‍ഡ് കപ്പിന് ആതിഥ്യമരുളാന്‍ ശ്രമമാരംഭിച്ച് അയര്‍ലണ്ട്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലണ്ട് എന്നിവിടങ്ങളിലായി നടക്കുമെന്ന് കരുതുന്ന വേള്‍ഡ് കപ്പ് പോരാട്ടങ്ങളില്‍ ഏതാനും മത്സരങ്ങളുടെ വേദി അയര്‍ലണ്ടിലാക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് നയതന്ത്രതലത്തില്‍ നടന്നുവരുന്നത്. 2030 വേള്‍ഡ് കപ്പിന് ആതിഥ്യം വഹിക്കാനുള്ള ശ്രമത്തില്‍ മുന്‍പന്തിയിലുള്ളത് The England and Wales Cricket Board (ECB) ആണ്. അയര്‍ലണ്ടിനെക്കൂടി വേദിയാക്കി വേള്‍ഡ് കപ്പ് സംഘടിപ്പിക്കാനാണ് ECB-യുടെയും താല്‍പര്യം. അതേസമയം മുമ്പ് സംഭവിച്ചതുപോലെ അപ്രധാനമായ ഒരു മത്സരം മാത്രം … Read more

GICC CUP 2021 – സ്‌ട്രൈക്കേഴ്‌സ് FC ഡബ്ലിൻ വിജയികൾ

ഗോള്‍വേ: അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും 12 പ്രമുഖ ഫുട്‌ബോള്‍ ടീമുകള്‍ വാശിയോടെ ഏറ്റുമുട്ടിയ 7A  SIDE-ഫുട്‌ബോള്‍ മാമാങ്കത്തില്‍ സ്‌ട്രൈക്കേഴ്‌സ് FC ഡബ്ലിൻ എതിരില്ലാത്ത ഒരു ഗോളിന് ലീമെറിക് റോവേഴ്‌സ് എഫ്സി-യെ മറികടന്ന് രണ്ടാമത് 2021  GICC കപ്പും, 300 യൂറോ കാഷ് അവാർഡും കരസ്ഥമാക്കി. ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വെച്ചായിരുന്നു കാല്‍പ്പന്തുകളിയുടെ മാമാങ്കം. റണ്ണേഴ്‌സ് അപ്പ് ടീമിന് 200 യൂറോ ക്യാഷ് അവാർഡും, ട്രോഫിയും ലഭിച്ചു. കൊറോണായുടെ സാഹചര്യത്തിൽ കഴിഞ്ഞ … Read more

ഗോൾവേയിൽ വീണ്ടും ഫുട്ബോൾ മാമാങ്കം- GICC CUP- 2021

വിരസമായ കോവിഡ് കാലങ്ങൾക്കു ഇനി വിട. കാൽപ്പന്തു കളിയുടെ ആരവങ്ങൾ ഗോൾവേയിൽ ഉയരുകയായി. GICC – യുടെ ആഭിമുഖ്യത്തിൽ രണ്ടാമത് GICC CUP ഇൻഡോർ ഫുട്ബോൾ മത്സരങ്ങൾ ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 9.30 മുതൽ ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വെച്ചു നടത്തപ്പെടുന്നു. ഗോൾവേ,ഡബ്ലിൻ,ലിംറിക്,കോർക് എന്നിവടങ്ങളിൽ നിന്നുമായി 12 ടീമുകൾ 15 മത്സരങ്ങളിൽ ഏറ്റുമുട്ടുന്നു. (1. Dublin United. 2, Lucan Athletic 3, Dublin Ballers 4, Galway Galaxy … Read more

Cricket Leinster Division 13 Open Final മത്സരം ഞായറാഴ്ച; തീപാറുന്ന പോരാട്ടത്തിന് സാക്ഷിയാകാൻ ക്രിക്കറ്റ് പ്രേമികൾ

Cricket Leinster Division 13 Open Final മത്സരം സെപ്റ്റംബര്‍ 12 ഞായറാഴ്ച. Newbridge Park മൈതാനത്ത് ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കുന്ന ഫൈനലില്‍ Swords 2 ടീം Sandyford 2-വുമായി ഏറ്റുമുട്ടും. വാശിയേറിയ ടൂര്‍ണ്ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ ആറെണ്ണവും വിജയിച്ച് 137 പോയിന്റുമായാണ് Sandyford 2 ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. അതേസമയം ഏഴ് മത്സരങ്ങളില്‍ ആറെണ്ണത്തിലും എതിരാളികളെ തകര്‍ത്ത് 136 പോയിന്റുകള്‍ നേടിയ Swords 2, കിരീടനേട്ടം തീരുമാനിക്കുന്ന മത്സരത്തില്‍ കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് എത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ … Read more

താല സൂപ്പർ കിങ്‌സ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 18 -ന് (ശനിയാഴ്ച) ആഡംസ്‌ ടൗൺ ഗ്രൗണ്ടിൽ

അയർലണ്ടനിലെ പ്രമുഖ ടെന്നീസ് ക്രിക്കറ് ക്ലബുകൾ വർഷാവർഷം വേനൽക്കാലത്തു നടത്തി വരുന്ന ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ കൊട്ടിക്കലാശമായി താല സൂപ്പർ കിങ്‌സ് (TSK) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ അയർലണ്ടിലെ 12 പ്രമുഖ ടീമുകൾ മറ്റുരയ്ക്കുന്നു. കോവിഡ് പാശ്ചാത്തലത്തിലും  എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തി നടത്തുന്ന ടൂർണമെന്റിന് ആവേശോജ്വലമായ സ്വീകരണം ആണ് അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. തായ് ഫുഡിന്റെ രാജാക്കന്മാർ ആയ CAMILE , അയർലണ്ടിലെ ഇന്ത്യക്കാർക്ക് സുപരിചിതരായ SPICE … Read more

ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യൻ ഗർജ്ജനം; ഇന്ന് മാത്രം വാരിക്കൂട്ടിയത് സ്വർണ്ണം അടക്കം 4 മെഡലുകൾ

ടോക്കിയോ പാരാലിംപിക്‌സില്‍ മെഡല്‍ നേട്ടം വര്‍ദ്ധിപ്പിച്ച് ഇന്ത്യ. വിവിധ മത്സരങ്ങളിലായി നാല് മെഡലുകളാണ് ഇന്ന് ഇന്ത്യ വാരിക്കൂട്ടിയത്. ഇന്ന് നടന്ന വനിതകളുടെ ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അവനി ലെഖാര സ്വര്‍ണ്ണം നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. ഫൈനലിലെ അവനിയുടെ 249.6 പോയിന്റ് ലോകറെക്കോര്‍ഡിന് ഒപ്പമെത്തിയ പ്രകടനമാണ്. 2018-ല്‍ 249.6 പോയിന്റ് നേടി ലോക റെക്കോര്‍ഡ് നേടിയ ഉക്രെയിനിന്റെ ഇറിന ഷെറ്റ്‌നിക് ഇത്തവണ മൂന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പാരാലിംപിക്‌സ് ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണം ലഭിക്കുന്നത്. ഇന്ന് … Read more

പിഎസ്ജിയിൽ മെസ്സി അണിയുക 30-ആം നമ്പർ ജഴ്‌സി; ഫുട്ബോൾ മാന്ത്രികന്റെ ഫ്രഞ്ച് അരങ്ങേറ്റത്തിന് കാത്ത് ആരാധകർ

ഒന്നര ദശാബ്ദത്തോളം നീണ്ട ക്ലബ്ബ് കരിയറിന് ശേഷം ഹോം ക്ലബ്ബായ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് കുടിയേറിയ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി ഇറങ്ങുക 30-ആം നമ്പര്‍ ജഴ്‌സിയില്‍. ബാഴ്‌സയ്ക്കും, ദേശീയ ടീമായ അര്‍ജന്റീനയ്ക്കും വേണ്ടി പത്താം നമ്പര്‍ ജഴ്‌സിയിലായിരുന്നു ഫുട്‌ബോള്‍ മാന്ത്രികന്‍ കളിച്ചുകൊണ്ടിരുന്നത്. പിഎസിജിയില്‍ നിലവില്‍ പത്താം നമ്പര്‍ ജഴ്‌സി അണിയുന്നത് മറ്റൊരു സൂപ്പര്‍താരമായ ബ്രസീലിന്റെ നെയ്മറാണ്. തന്റെ ജഴ്‌സി നമ്പര്‍ നല്‍കാമെന്ന് നെയ്മര്‍ അറിയിച്ചിരുന്നെങ്കിലും സുഹൃത്ത് കൂടിയായ മെസ്സി അത് നിരസിക്കുകയായിരുന്നു. ബാഴ്‌സയുടെ വമ്പന്‍ … Read more

മാൾട്ടയെ 97-66-ന് തറപറ്റിച്ചു; FIBA European Championship for Small Countries കിരീടം അയർലണ്ടിന്

FIBA European Championship for Small Countries കിരീടം അയര്‍ലണ്ടിന്. International Basketball Federation (FIBA) യൂറോപ്പിലെ ചെറുരാജ്യങ്ങള്‍ക്കായി നടത്തിയ പുരുഷന്മാരുടെ ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മാള്‍ട്ടയെ 97-66 എന്ന സ്‌കോറിന് തകര്‍ത്താണ് ഐറിഷ് ടീം കിരീടം ചൂടിയത്. അയര്‍ലണ്ടിനായി John Carrol, Jordan Blount എന്നിവര്‍ യഥാക്രമം 20, 17 പോയിന്റുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു. കളി ആരംഭിച്ച് വെറും രണ്ട് മിനിറ്റിനുള്ളില്‍ ആദ്യ പോയിന്റ് നേടിയ ഐറിഷ് മിടുക്കന്മാര്‍ മത്സരത്തിലുടനീളം ആധിപത്യം … Read more

ലയണൽ മെസ്സിയുടെ ആ ഗോൾ മറഡോണയ്ക്ക്…

ലയണൽ മെസി ആ ഗോൾ ദ്യേഗോ മാറഡോണയ്‌ക്ക്‌ സമർപ്പിച്ചു. സ്‌പാനിഷ്‌ ലീഗിൽ ഒസാസുനയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ബാഴ്‌സ ക്യാപ്‌റ്റന്റെ ഗോൾ. നാല്‌ ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. നാലാംഗോൾ മെസിയിൽനിന്നായിരുന്നു. ബോക്‌സിന്‌ വെളിയിൽനിന്ന്‌ അടിതൊടുത്തശേഷം മെസി മാറഡോണയ്‌ക്കായി ആ ഗോൾ സമർപ്പിച്ചു. ബാഴ്‌സയുടെ ജഴ്‌സി ഊരി, ന്യൂവെൽ ഓൾഡ്‌ ബോയ്‌സിന്റെ പത്താം നമ്പർ കുപ്പായത്തിൽ മെസി നിന്നു. മുകളിലേക്ക്‌ നോക്കി ഇരുകൈകളുംകൊണ്ട്‌ ചുംബനം പകർന്നു. മാറഡോണ കരിയറിന്റെ അവസാനം ന്യൂവെൽസിനായി പത്താം നമ്പർ ജഴ്‌സിയിൽ കളിച്ചിരുന്നു. മെസിയുടെ ആദ്യ ക്ലബ്ബ്‌ ന്യൂവെൽസായിരുന്നു. … Read more