ട്വന്റി–20 ക്രിക്കറ്റ് പൂരം; ഐപിഎലിന്‌ നാളെ ദുബായിയിൽ തുടക്കം

കോവിഡ് 19 പ്രതിസന്ധികൾക്ക്‌ ഇടവേള. ക്രിക്കറ്റ് ലോകം ഇനി വെടിക്കെട്ട്‌ ലഹരിയിലേക്ക്‌. ഐപിഎൽ ട്വന്റി–20 ക്രിക്കറ്റിന്റെ 13-ാം പതിപ്പിന്‌ നാളെ തുടക്കം. രാത്രി 7.30ന്‌ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌ ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവർത്തനമാണ്‌ ഇത്തവണത്തെ ഉദ്‌ഘാടന മത്സരം. കോവിഡ്‌ ഭീഷണി കാരണം ദുബായിലാണ്‌ ഇത്തവണ ഐപിഎൽ അരങ്ങേറുന്നത്‌. നവംബർ പത്തിനാണ്‌ ഫൈനൽ. മാർച്ച്‌ 29നായിരുന്നു ലീഗ്‌ ആദ്യം നിശ്ചയിച്ചത്‌. എന്നാൽ, കോവിഡ്‌ എല്ലാം തകർത്തു. അനിശ്ചിതകാലത്തേക്ക്‌ നീട്ടി. ഒരുഘട്ടം … Read more

ബെയ്‌ൽ റയൽ വിടുമോ; വീണ്ടും ടോട്ടനത്തിലേക്ക് തിരിച്ച് വരുമോ?

ഗാരെത്‌ ബെയ്‌ൽ ടോട്ടനം ഹോട്‌സ്‌പറിലേക്ക്‌ തിരിച്ചുവരാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ റയൽ മാഡ്രിഡിലാണ്‌ ബെയ്‌ൽ. 2013ൽ റെക്കോഡ്‌ തുകയ്‌ക്കാണ്‌ ഈ വെയ്‌ൽസുകാരൻ റയലിലേക്ക്‌ ചേക്കേറിയത്‌. റയലിന്റെ നാല്‌ ചാമ്പ്യൻസ്‌ ലീഗ്‌ കിരീടങ്ങളിൽ പങ്കാളിയായി. നൂറിൽ കൂടുതൽ ഗോളും നേടിയിട്ടുണ്ട്‌. റയലിൽ ബെയ്‌ലിന്‌ രണ്ടുവർഷംകൂടി കരാറുണ്ട്‌. ആഴ്‌ചയിൽ അഞ്ചുകോടി രൂപയാണ്‌ ബെയ്‌ലിന്റെ ശമ്പളം. ഇതാണ്‌ ടോട്ടനത്തിന്‌ വിനയാകുന്നത്‌. വെംബ്ലിയിലെ സ്‌റ്റേഡിയം നിർമാണത്തിനുശേഷം ടോട്ടനം സാമ്പത്തിക ഭദ്രതയിലുമല്ല.മുപ്പത്തൊന്നുകാരനായ ബെയ്‌ലിന്‌ കഴിഞ്ഞ രണ്ട്‌ സീസണുകളിൽ റയലിൽ കാര്യമായ അവസരം കിട്ടിയില്ല. പരിശീലകൻ സിനദിൻ … Read more

വരുമാനത്തിൽ മെസി ഒന്നാമൻ; തൊട്ടുപിന്നിൽ റൊണാൾഡോ

ബാഴ്‌സലോണ കരാർ വിവാദങ്ങൾക്കിടയിലും വരുമാനത്തിൽ ലയണൽ മെസിതന്നെ മുന്നിൽ. ഈ വർഷത്തെ ഏറ്റവും സമ്പന്നരായ ഫുട്‌ബോൾ താരങ്ങളിൽ ഈ ബാഴ്‌സലോണ താരം ഒന്നാമതെത്തി. ഏകദേശം 927 കോടി രൂപയാണ്‌ മെസിയുടെ വരുമാനം. യുവന്റസിന്റെ ക്രിസ്‌റ്റ്യാനോ റൊണാൾഡോയാണ്‌ രണ്ടാമത്‌ –-861 കോടി രൂപ. പിഎസ്‌ജിയുടെ നെയ്‌മർ മൂന്നാമതുണ്ട്‌ –-706 കോടി രൂപ.677 കോടി രൂപയാണ്‌ ബാഴ്‌സയിൽ മെസിയുടെ ശമ്പളം. ഏകദേശം 250 കോടി രൂപ പരസ്യത്തിലൂടെയുള്ള വരുമാനം. ഈ സീസണിൽ ബാഴ്‌സ വിടാനുള്ള ഒരുക്കത്തിലായിരുന്നു മെസി. എന്നാൽ, ഭീമമായ … Read more

ഐറിഷ് വമ്പന്‍മാരുമായി കൈകോര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്, പ്രെഫഷണലിസം അറ്റ് പീക്ക്

ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐറിഷ് ആഗോള ബ്രാന്‍ഡായ സ്റ്റാറ്റ് സ്‌പോട്‌സുമായി കൈകോര്‍ത്തു. താരങ്ങളുടെ ഫിറ്റ്‌നസ്സ് ലെവലും പ്രകടനവങ്ങളും എല്ലാം മെച്ചപ്പെടുത്തുന്നതിനായുളള ടെക്‌നോളജി സ്റ്റാറ്റ് സ്‌പോട്‌സ് ബ്ലാസ്‌റ്റേഴ്‌സിന് കൈമാറും. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രെഫഷണലിസത്തില്‍ മറ്റൊരു ഏട് കൂടി എഴുതിയിരിക്കുകയാണ്. ഫുട്‌ബോള്‍ വമ്പന്‍മാരായ പിഎസ്ജി, യൂവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റഡ് യുണൈറ്റഡ് ലിവര്‍ പൂള്‍ തുടങ്ങി ദേശീയ ടീമുകളായ ജര്‍മന്‍-ബ്രസീല്‍ തുടങ്ങിയ മുന്‍നിര ടീമുകളുമായി കരാര്‍ ഉള്ള ആഗോള കോര്‍പറേറ്റ് കമ്പനിയാണ് സ്റ്റാറ്റ് സ്‌പോട്‌സ്. ഇതുപ്രകാരം കമ്പനിയുടെ അപ്പെക്‌സ് … Read more

മെസി ബാഴ്‌‌സലോണ ടീമിനായി പരിശീലനത്തിനിറങ്ങി

തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ സൂപ്പർതാരം ലയണൽ മെസി വീണ്ടും ബാഴ്‌‌സലോണയിൽ പരിശീലനത്തിനിറങ്ങി. ബാഴ്‌‌സയുടെ മൂന്നാമത്തെ ജേഴ്‌‌സി ധരിച്ച മെസിയുടെ ചിത്രം ക്ലബ്ബ് ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണ് താരം പരിശീലനത്തിനിറങ്ങിയത്. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് ആദ്യ കുറച്ചു ദിവസം മെസി തനിച്ചാണ് പരിശീലനം നടത്തുക. പിന്നീട് ടീം അംഗങ്ങൾക്കൊപ്പം ചേർന്ന് പരിശീലനം നടത്തും.

ലയണല്‍ മെസി 2021 വരെ ബാര്‍സലോണയിൽ തുടർന്നേക്കും

സൂപ്പര്‍ താരം ലയണല്‍ മെസി ബാര്‍സലോണയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. 2021 വരെയാണ്  മെസി ബാര്‍സലോണയില്‍ തുടരുക. 2021 ജൂണ്‍വരെയാണ് ബാര്‍സോണയുമായുള്ള മെസിയുടെ കരാര്‍. നിയമപ്രശ്‌നം ഒഴിവാക്കാനാണ് ബാര്‍സയില്‍ തുടരുന്നതെന്ന് താരം പറഞ്ഞു. ബാര്‍സ പ്രസിഡന്റ്  ജോസഫ് മരിയ ബര്‍ത്യോമു പരാജയമെന്നും മെസി വ്യക്തമാക്കി

ബയേണോ പിഎസ്‌ജിയോ ? യൂറോപ്പിന്റെ അധിപന്മാരെ അറിയാൻ മണിക്കൂറുകൾ മാത്രം

യൂറോപ്പിന്റെ സോക്കർ ജേതാക്കളെ മണിക്കൂറുകൾക്കിടയിൽ തീരുമാനിക്കപ്പെടും. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ബയേൺ മ്യൂണിക് പിഎസ്‌ജിയെ നേരിടും. ആറാംകിരീടത്തിലാണ് ബയേണിന്റെ നോട്ടമെങ്കിൽ, ടീം പിറന്ന 50–ാംവർഷത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാനാണ് പിഎസ്ജി എത്തുന്നത്. ലിസ്ബണിലെ ഡാ ലൂസ് സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച വൈകിട്ട് 8 (BST) മണിക്കാണ് കലാശപ്പോര്. കളിച്ച പത്തിലും ജയിച്ചാണ് ബയേൺ എത്തുന്നത്. ഹാൻസ് ഫ്‌ലിക്കിനുകീഴിൽ അപാര കുതിപ്പാണ് അവർ നടത്തുന്നത്. അവസാന 28 കളികളിലും തോൽവി അറിഞ്ഞിട്ടില്ല. ലീഗിൽ ചെൽസിയെയും ബാഴ്സലോണയെയും തകർത്തു. … Read more

ക്യാപ്റ്റൻ കൂളായി വിരമിക്കൽ പ്രഖ്യാപിച്ചു, കൂടെ സുരേഷ് റെയ്‌നയും

എം എസ് ധോണിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം നേരത്തേ വിരമിച്ചിരുന്നു. ഇതോടെ സംഭവ ബഹുലമായ 16 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് വിരാമമാകുന്നത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരവുമായി. 2004 ഡിസംബർ 23ന് ചിറ്റഗോങ്ങിൽ … Read more

ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ  അയർലൻഡിന് ത്രില്ലിംഗ് ജയം.

ഇംഗ്ലണ്ടും അയർലണ്ടും തമ്മിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ അവസാന ഓവർ വരെ ആകാംഷ നിറഞ്ഞു നിന്ന മത്സരത്തിൽ അയർലൻഡിന് വിജയം.ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ മണ്ണിൽ അയർലൻഡ് ഏകദിന മത്സരം വിജയിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.5 ഓവറിൽ 328 റൺസിന്‌ എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി 84 പന്തിൽ 4 സിക്സിന്റെയും 15 ബൗണ്ടറിയുടെയും അകമ്പടിയോടെ ഡബ്ലിനിൽ ജനിച്ച ഇയോൺ മോർഗൻ 106 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡിന് വേണ്ടി … Read more

ഇംഗ്ലണ്ട്‌ ഇന്നുണരും; ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ് ഫുട്‌ബോൾ ഇന്ന്‌ പുനരാരംഭിക്കുന്നു, ഇന്ന് ആഴ്‌സണൽ സിറ്റി പോരാട്ടം

ലണ്ടൻ നൂറ്‌ ദിനങ്ങൾക്കുശേഷം‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ് ഫുട്‌ബോൾ ഇന്ന്‌ പുനരാരംഭിക്കുന്നു. ജർമൻ, സ്‌പാനിഷ്‌ ലീഗുകൾക്കു പിന്നാലെയാണ്‌ ഇംഗ്ലണ്ടിലും കളി തുടങ്ങുന്നത്‌. ഇറ്റലിയിൽ 20ന്‌ പന്തുരുളും. ആസ്‌റ്റൺ വില്ല–-ഷെഫീൽഡ്‌ യുണൈറ്റഡ്‌ പോരോടെയാണ്‌ പ്രീമിയർ ലീഗ്‌ പോരാട്ടം വീണ്ടും ആരംഭിക്കുന്നത്‌. പിന്നാലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി–-അഴ്‌സണൽ മത്സരവും അരങ്ങേറും. രണ്ട്‌ ജയങ്ങൾക്കപ്പുറം കിരീടം ഉയർത്താവുന്ന ലിവർപൂൾ ഞായറാഴ്‌ച ഇറങ്ങും. 92 മത്സരങ്ങളാണ് ലീഗിൽ‌ ബാക്കിയുള്ളത്‌. മുപ്പത്‌ വർഷത്തിനുശേഷം കിരീടം നേടാനുള്ള ഒരുക്കത്തിലാണ്‌ ലിവർപൂൾ. 29 കളിയിൽ 82 പോയിന്റുണ്ട്‌. … Read more