പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കിരീടം നേടാം എന്ന ലിവർപൂളിന്റെ മോഹം സാഫല്യമാകില്ലേ??? പ്രീമിയർ ലീഗ് റദ്ധാക്കാൻ ആലോചന

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളുടെ അടിയന്തര യോഗം വ്യാഴാഴ്‌ച ചേരും. കൊവിഡ് 19 ആശങ്ക കാരണം ലീഗ് മത്സരങ്ങള്‍ മാറ്റിവച്ച സാഹചര്യത്തിലാണ് യോഗം. ഏപ്രില്‍ മൂന്ന് വരെയുള്ള എല്ലാ മത്സരങ്ങളുമാണ് ഇതുവരെ നിര്‍ത്തിവച്ചത്. പ്രീമിയര്‍ ലീഗ് മുന്‍കൂട്ടി നിശ്ചയിച്ച മത്സരക്രമം പ്രകാരം പൂര്‍ത്തിയാക്കാനാകുമോ എന്നകാര്യം സംശയമാണ്. ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയ്‌ക്കും ചെൽസി താരം ക്വാലം ഒഡോയ്‌ക്കും രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലീഗ് നിര്‍ത്തിവച്ചത്. കൂടുതൽ താരങ്ങളും പരിശീലകരും നിരീക്ഷണത്തിലാണ്. മത്സരങ്ങള്‍ ഏപ്രില്‍ നാലിന് ആരംഭിക്കാനുള്ള സാധ്യതകളെ … Read more

കായിക രംഗം നിശ്ചലം ആയി; കളിക്കാരും കാണികളും വൈറസിന്റെ പിടിയിലായി

ലോകമെമ്പാടുമുള്ള മൈതാനങ്ങൾ നിശ്‌‌ചലമായി. കളികൾ നിർത്തി. കളിക്കാർ വൈറസിന്റെ പിടിയിലായി. ക്ലബ്ബുകളും പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടി.  ഒളിമ്പിക്‌സ്‌ പോലും നടക്കുമോ എന്ന അനശ്‌‌ചിതത്വം ബാക്കിദീപശിഖ കൈമാറ്റവും ആരും കാണാതെഏതൻസ്‌ടോക്യോ ഒളിമ്പിക്‌സിനുള്ള ദീപശിഖ കൈമാറ്റം അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്തും. ഗ്രീസിലെ സെൻട്രൽ ഏതൻസ്‌ സ്‌റ്റേഡിയത്തിൽ 19നാണ്‌ കൈമാറ്റ ചടങ്ങ്‌. ഒളിമ്പിക്‌സ്‌ ആതിഥേയ രാജ്യമായ ജപ്പാന്‌ ദീപശിഖ കൈമാറും. അപൂർവമായാണ്‌ കാണികളില്ലാതെ ദീപശിഖ കൈമാറ്റം നടക്കുന്നത്‌. ഒളിമ്പിക്‌സ്‌ നടക്കുമോയെന്ന ആശങ്കകൾക്കിടെയാണ്‌ ചടങ്ങ്‌.കഴിഞ്ഞദിവസം ഗ്രീസിലെ പുരാതന ഒളിമ്പിക്‌ ഗ്രാമത്തിൽനിന്നാണ്‌ ദീപശിഖ കൊളുത്തിയത്‌. … Read more

ടോക്യോ ഒളിമ്പിക്‌സിന്റെ ഭാവി ലോകാരോഗ്യ സംഘടനയ്‌ക്ക്‌

ടോക്യോഒളിമ്പിക്‌സ്‌ നീട്ടണോ റദ്ദാക്കണോയെന്ന തീരുമാനം ലോകാരോഗ്യ സംഘടനയുടെ (-ഡബ്ല്യുഎച്ച്‌ഒ) നിർദേശമനുസരിച്ചാകുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി തലവൻ തോമസ്‌ ബാക്‌ പറഞ്ഞു. ഇപ്പോൾ ഗെയിംസിനുള്ള ഒരുക്കത്തിന്‌ ഒരു കുറവുമില്ല. യോഗ്യതാ മത്സരങ്ങൾ നടത്താനാകാത്തത്‌ ഗൗരവമുള്ള പ്രശ്‌നമാണ്‌. എല്ലാ സാഹചര്യവും വിലയിരുത്തിയാകും തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു. അതിനിടെ ഒളിമ്പിക്‌സ്‌ ഒരു വർഷത്തേക്ക്‌ നീട്ടണമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ആവശ്യപ്പെട്ടു. അടച്ചിട്ട സ്‌റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിനേക്കാൾ നല്ലത്‌ മാറ്റിവയ്‌ക്കുന്നതാണ്‌. എന്നാൽ, മാറ്റിവയ്‌ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ പോലുമാകില്ലെന്ന്‌ ജാപ്പനീസ്‌ സംഘാടകസമിതി വ്യക്തമാക്കി.

കോവിഡ്‌‐19: ചാമ്പ്യൻസ്‌ ലീഗും യൂറോപയും മാറ്റി

കോവിഡ്‌ -19 ഭീതിയിൽ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി.  യുവേഫയുടെ ഒരാഴ്‌ചയിലെ എല്ലാ മത്സരങ്ങളുമാണ്‌ നിർത്തിവച്ചത്‌. ചാമ്പ്യൻസ്‌ ലീഗിനുപുറമെ യൂറോപ ലീഗ്‌, യുവേഫ യൂത്ത്‌ ലീഗ്‌ കളികളും മാറ്റിയതിൽ ഉൾപ്പെടും. യൂറോപ്യൻ ഫുട്‌ബോളിന്റെ ഭാവി അടുത്തയാഴ്‌ച ചേരുന്ന യുവേഫ ഭരണസമിതിയിൽ തീരുമാനിക്കും. യൂറോ കപ്പിന്റെ കാര്യത്തിലും ഈ യോഗം നടപടിയാക്കും. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗും ഫ്രഞ്ച്‌ ലീഗും ജർമൻ ലീഗും മാറ്റിയിട്ടുണ്ട്‌. ചാമ്പ്യൻസ്‌ ലീഗിൽ നാലു പ്രീ ക്വാർട്ടർ മത്സരങ്ങളാണ്‌ മാറ്റിവച്ചത്‌. 17നും 18നുമുള്ള കളികളാണ്‌ നീട്ടിയത്‌. … Read more

കായികരംഗത്ത് താല്പര്യമുള്ള വനിതകൾക്കായി Football Association Ireland  ക്യാമ്പ് ഏപ്രിൽ 22 -ന് 

കുടിയേറ്റ സമൂഹത്തിലെ കായികരംഗത്ത്  താല്പര്യമുള്ള   വനിതകൾക്കായി യൂറോപ്പ്യൻ യൂണിയൻ സഹകരണത്തോടെ FAI ( Football Association Ireland) നടത്തുന്ന  മിനി ക്യാമ്പ് ഏപ്രിൽ 22 -ന് . ഡബ്ലിൻ 15 -ലെ നാഷണൽ സ്പോർട്സ് സെന്ററിലാണ് ക്യാമ്പ്. കായിക താരങ്ങളോ, പരിശീലകരോ , സംഘാടകരോ  ആയുള്ള വനിതകൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. കുടിയേറ്റ സമൂഹം അയർലണ്ടിലെ കായികരംഗത്ത് സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ക്യാമ്പ്. താല്പര്യം ഉളളവർ മാർച്ച് 13 -നു മുമ്പ് രജിസ്റ്റർ ചെയ്യുക. https://www.fai.ie/domestic/spinwomen-project-ireland-mini-workshop-reg-form കൂടുതൽ വിവരങ്ങൾക്ക്  : des.tomlinson@fai.ie

ബി.ബി.സിയുടെ കായിക പുരസ്‌കാരം പി.ടി. ഉഷയ്ക്ക്

ഇന്ത്യയുടെ അഭിമാന താരമായ അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സിയുടെ കായിക പുരസ്കാരം. ഇന്ത്യൻ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള പുരസ്കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു. സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. കഴിഞ്ഞവർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്കാരം ബാഡ്മിന്റൺ താരം പി.വി. സിന്ധു നേടി. ഞായറാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ ബി.ബി.സി.യുടെ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 1980 മുതൽ 1996 വരെ ഒളിമ്പിക് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത ഉഷയ്ക്ക് 1984-ൽ ലോസ് ആഞ്ജലീസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് മെഡൽ നഷ്ടമായത്. … Read more

കൊറോണ ഭീതി: ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് പിന്‍മാറി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി. എച്ച് സ് പ്രണോയ്, സമീര്‍ വര്‍മ, സൗരഭ് വര്‍മ, ഡബിള്‍സ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്‌വിക്‌സായ്‌രാജ് റാങ്കിറെഡ്ഡി, മനു ആട്രി, സുമീത് റെഡ്ഡി എന്നിവരാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്.അതേസയമം, മറ്റ് ഇന്ത്യന്‍ താരങ്ങളായ പി  വി സിന്ധു, കിംഡംബി ശ്രീകാന്ത്, സായ് പ്രണീത് എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് ലോകമെമ്പാടും ഭീതി വിതക്കുന്ന പശ്ചാത്തലത്തില്‍ … Read more

യൂറോ കപ്പിന് 100 നാൾ; ആശങ്ക അകലുന്നില്ല;ഡബ്ലിൻ ഉൾപ്പെടെ വേദികൾ ആകുന്ന നിരവധി നഗരങ്ങളിൽ കൊറോണ

യൂറോ കപ്പ്‌ ഫുട്‌ബോളിന്‌ ഇനി 100 നാൾ. കോവിഡ്‌ 19 ആശങ്കയിലാണ്‌ യൂറോ.ഡബ്ലിൻ ഉൾപ്പെടെ ഉള്ള ആതിഥേയനഗരങ്ങളിൽ ചിലത്‌ കോവിഡ്‌ സാന്നിധ്യമുള്ളവയാണ്‌. ഇക്കുറി 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായാണ്‌ യൂറോ സംഘടിപ്പിക്കുന്നത്‌. എല്ലാ വേദികളും തമ്മിലുള്ള ഗതാഗത സംവിധാനം പൂർത്തിയായതായി യുവേഫ അറിയിച്ചു. യൂറോപ്പിൽ ഇറ്റലിയെയാണ്‌ കോവിഡ്‌ 19 രോഗം കൂടുതൽ ബാധിച്ചത്‌. 2000 പേർക്ക്‌ രോഗം കണ്ടെത്തി. 52 പേർ മരിച്ചു. ഇറ്റാലിയൻ ലീഗിലെ പല മത്സരങ്ങളും മാറ്റിവച്ചിരിക്കുകയാണ്‌. യൂറോയിലെ ഉദ്‌ഘാടനമത്സരം ഇറ്റലിയിലെ റോമിലാണ്‌. ജൂൺ … Read more

44 കളികള്‍ക്കൊടുവില്‍ ലിവര്‍പൂള്‍ തോറ്റു, അതും മൂന്ന് ഗോളിന്;അയർലണ്ടിലെ കൊച്ച് ആരാധകന്റെ അഭ്യർത്ഥന ക്ളോപ്പ് കേട്ടോ???

പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ ഏറ്റവും വലിയ ഞെട്ടിപ്പിക്കുന്ന ഫലം സമ്മാനിച്ച് വാറ്റ്‌ഫോര്‍ഡിന്റെ ചുണക്കുട്ടികള്‍. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 44 മത്സരങ്ങള്‍ തോല്‍ക്കാതെ വന്ന ലിവര്‍പൂളിനെ വാറ്റ്‌ഫോര്‍ഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. തോറ്റിരുന്നെങ്കില്‍ തരം താഴ്ത്തല്‍ പട്ടികയിലെത്തുമായിരുന്ന വാറ്റ്‌ഫോര്‍ഡ് കച്ചകെട്ടിയിറങ്ങിയപ്പോള്‍ തലതാഴ്ത്തിയത് പ്രീമിയര്‍ ലീഗിലെ രാജാക്കന്മാര്‍. ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ തികച്ചും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഒരു തവണ പോലും വാറ്റ്‌ഫോര്‍ഡിന്റെ ഗോള്‍ മുഖത്തേക്ക് ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞില്ല. 54ആം മിനുറ്റില്‍ സാറിലൂടെ വാറ്റ്‌ഫോര്‍ഡ് മുന്നിലെത്തിയപ്പോഴും … Read more

ലിവർപൂളേ ഇങ്ങനെ ജയിക്കരുത്… ഒന്ന് തോൽക്കു പ്ലീസ്; ക്ലോപിന് കത്തയച്ച ഡൊണീഗലിലെ പത്ത് വയസുള്ള കുഞ്ഞ് ആരാധകൻ ലോകം മുഴുവൻ വൈറൽ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സ്വപ്ന സമാന കുതിപ്പാണ് ഈ സീസണിൽ ലിവർപൂൾ നടത്തുന്നത്. 26 മത്സരങ്ങളിൽ 25ലും അവർ വിജയം സ്വന്തമാക്കി മുന്നേറുകയാണ്. ഒന്നില്‍ മാത്രം സമനില. 76 പോയിന്റോടെ ബഹുദൂരം മുന്നിലെത്തി കിരീടം ഏതാണ്ട് ഉറപ്പിച്ച അവസ്ഥയിലാണ് ലിവർപൂൾ. അതിനിടെ ലിവർപൂൾ പരിശീലകൻ യുർ​ഗൻ ക്ലോപിന് ശ്രദ്ധേയമായൊരു കത്തയച്ചിരിക്കുകയാണ് ഒരു പത്ത് വയസുകാരനായ കുഞ്ഞ് ആരാധകൻ. ആൾ ലിവർപൂളിന്റെ ആരാധകനല്ല. മാഞ്ചസ്റ്റർ യുനൈറ്റഡാണ് കക്ഷിയുടെ ഇഷ്ട ടീം. കത്തിലെ ആവശ്യം ലളിതമാണ്. ലിവർപൂൾ ഒരു മത്സരം … Read more