അയർലണ്ടിൽ ചരിത്രമെഴുതി ഫെബിൻ മനോജ്; അണ്ടർ 17 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി

ഡബ്ലിൻ: ഇന്ത്യയുടെ നേട്ടമായി, മലയാളിയുടെ അഭിമാനമായി, ഫെബിൻ മനോജ് അയർലണ്ട് അണ്ടർ-17 ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ടത് ഒരു നാഴികക്കല്ലായി മാറുന്നു. ഡബ്ലിനിലെ ഹിൽസ് ക്രിക്കറ്റ് ക്ലബ്ബിലെ താരമായ ഫെബിൻ, അയർലണ്ട് അണ്ടർ-17 ടീമിൽ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ രാജ്യാന്തര ക്രിക്കറ്റിലെ ഒരു ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഈ യുവതാരത്തിന്റെ കഴിവുകളും നിർണായക പ്രകടനങ്ങളും അയർലണ്ട് ടീമിന് പുതിയ കരുത്തും പ്രതീക്ഷയും നൽകുമെന്ന് ഉറപ്പാണ്. ഫെബിന്റെ അച്ഛൻ മനോജ് ജോൺ, കേരളത്തിൽ ചെങ്ങമനാട് സ്വദേശിയാണ്. അമ്മ ബീന വർഗ്ഗീസ് (ക്ലിനിക്കൽ നഴ്സ‌സ് … Read more

ഗോൾവേ ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണമെന്റ്: ഗോൾവേ സെൻറ് ജോർജ് ഇടവക ചാമ്പ്യൻമാർ, പോർട്ട്ലീഷ് സെൻറ് മേരീസ് ഇടവകയ്ക്ക് റണ്ണർ അപ്പ് ട്രോഫി

2024 ജൂലൈ 21 ഞായറാഴ്ച ഗോൾവേ സെൻ്റ് മേരീസ് ഹാളിൽ നടന്ന Indoor cricket Tournament-ൽ ഗോൾവേ സെൻറ് ജോർജ് ഇടവക ചാമ്പ്യൻമാരായി. പോർട്ട് ലീഷ് സെൻറ് മേരീസ് ഇടവക റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. അയർലണ്ടിലെ സുറിയാനി സഭയുടെ കീഴിലുള്ള 18 ടീമുകളാണ് ഈ വർഷം ഗോൾവേ സെൻറ് ജോർജ് ഇടവകയുടെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ടൂർണ്ണമെൻറിൽ പങ്കെടുത്തത്. ആവേശകരമായ ഫൈനലിൽ ഗോൾവേയും പോർട്ട്ലീഷും തമ്മിൽ ഏറ്റുമുട്ടി. മത്സരം വീക്ഷിക്കുവാൻ ഒട്ടേറെ കുടുംബങ്ങൾ … Read more

All-Ireland Hurling കിരീടം ക്ലെയറിന്; ഫൈനലിൽ പരാജയപ്പെടുത്തിയത് കോർക്കിനെ

ഡബ്ലിനിലെ Croke Park-ല്‍ നടന്ന All-Ireland Hurling ഫൈനലില്‍ കോര്‍ക്കിനെ തോല്‍പ്പിച്ച് ക്ലെയറിന് കിരീടം. സ്‌കോര്‍: ക്ലെയര്‍ 3-29, കോര്‍ക്ക് 1-34. എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ട മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിലാണ് ക്ലെയര്‍ കിരീടത്തില്‍ മുത്തമിട്ടത്. എക്‌സ്ട്രാ ടൈമില്‍ നേടിയ ഒരു പോയിന്റ് ക്ലെയറിനെ തുണച്ചപ്പോള്‍ 2013-ന് ശേഷം ആദ്യമായി ക്ലെയര്‍ All-Ireland Hurling ചാംപ്യന്മാരായി. Liam McCarthy Cup എന്നാണ് ചാംപ്യന്മാരുടെ ട്രോഫി അറിയപ്പെടുന്നത്. Tony Kelly, Aidan McCarthy, Mark Rogers എന്നിവരാണ് ക്ലെയറിന് വേണ്ടി … Read more

എഎംസി ക്രിക്കറ്റ് ടൂർണ്ണമെന്റ്- Sandyford Strikers ചാമ്പ്യന്മാർ

കോർഘ പാർക്കിൽ വെച്ച് നടന്ന AMC ക്രിക്കറ്റ്‌ ടൂർണമെന്റിൽ ആതിഥേയരെ പരാജയപ്പെടുത്തി Sandyford Strikers കിരീടം സ്വന്തമാക്കി. 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഉടനീളം സമസ്ത മേഖലയിലും ആധിപത്യം പുലർത്തിയ Sandyford Strikers, ഫൈനലിൽ AMC-യെ തകർത്താണ് കിരീടത്തിൽ മുത്തമിട്ടത്. Sandyford Strikers-ന്റെ റോണി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ ആയപ്പോൾ, കൂടുതൽ വിക്കറ്റ് അതേ ടീമിലെ ഷിന്റു സ്വന്തമാക്കി. ഫൈനലിലെ മികച്ച താരമായി Sandyford Strikers-ന്റെ ബിബിൻ വർഗീസിനെയും, പ്ലെയർ ഓഫ് ദി സീരീസ് … Read more

ചരിത്രത്തിലാദ്യമായി അയർലണ്ട് അണ്ടർ-15 ക്രിക്കറ്റ് ടീമിൽ ഒരു മലയാളി; അപൂർവ നേട്ടവുമായി സിദ്ധാർഥ് ബിജു

ചരിത്രത്തിലാദ്യമായി അയര്‍ലണ്ടിന്റെ അണ്ടര്‍-15 കിക്കറ്റ് ദേശീയ ടീമില്‍ സ്ഥാനം നേടി മലയാളിയായ മിടുക്കന്‍. ഡബ്ലിനിലെ Saggart-ല്‍ താമസിക്കുന്ന ബിജു-ദീപ്തി ദമ്പതികളുടെ മകനായ സിദ്ധാര്‍ത്ഥ് ബിജുവാണ് അണ്ടര്‍-15 ടീമില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡബ്ലിനിലെ ആഡംസ്ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബിലെ താരവുമാണ് സിദ്ധാര്‍ത്ഥ്. ജൂലൈ 22 മുതൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന BA Festival-ലും, ജൂലൈ 29 മുതൽ സ്കോട്ലൻഡിനെതിരെ നടക്കുന്ന കെൽറ്റിക് കപ്പിലും അയർലണ്ട് ടീമിൽ സിദ്ധാർഥ് ഉണ്ടാകും. കേരളത്തിൽ കോഴിക്കോട് സ്വദേശിയാണ് സിദ്ധാർത്ഥിന്റെ പിതാവ് ബിജു ഗോപാലകൃഷ്ണൻ. … Read more

ഗൗതം ഗംഭീർ ഇന്ത്യയുടെ പുതിയ കോച്ച്

ഗൗതം ഗംഭീറിനെ പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്‌. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ഏറ്റവും യോഗ്യന്‍ ഗംഭീറാണെന്ന് ജയ് ഷാ പറഞ്ഞു. പുതിയ യാത്രയിൽ ഗംഭീറിനു പൂര്‍ണ പിന്തുണയേകാൻ ബിസിസിഐ ഉണ്ടാകുമെന്നും ജയ് ഷാ എക്സിൽ കുറിച്ചു. 58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽ നിന്ന് 4154 റൺസും, 147 ഏകദിനത്തിൽ നിന്ന് 5238 റൺസും, 37 … Read more

ലോകകപ്പ് കൈയ്യിലൊതുക്കിയ ക്യാച്ച്… (രാജൻ ദേവസ്യ വയലുങ്കൽ)

രാജൻ ദേവസ്യ വയലുങ്കൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ T20 ലോക കപ്പ് ഒരിക്കൽക്കൂടി നേടി. എല്ലാ കളിക്കാരുടെയും മികവുകളെ മാനിക്കുന്നു, അഭിനന്ദിക്കുന്നു. പക്ഷേ, എന്നെ ഏറ്റവുമധികം ആവേശത്തിലാക്കിയതും, സ്തബ്ധനാക്കിയതും ആ ക്യാച്ച് ആണ്. ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യ പന്ത്. സൗത്ത് ആഫ്രിക്കയ്ക്കു ജയിക്കാൻ ആറു പന്തിൽ 16 റൺസ്. അവരുടെ അതികായനായ ഡേവിഡ് മില്ലർ അടിച്ചു പറത്തിയ പന്ത് സിക്സർ ആകും എന്നു തന്നെ ഭയപ്പെട്ടു. അപ്പോഴാണ് വെസ്റ്റ് ഇൻഡീസിലെ … Read more

ചരിത്രത്തിലാദ്യമായി ലേഡീസ് യൂറോപ്യൻ ടൂർ ഗോൾഫിൽ അയർലണ്ടിന് വിജയം

ലേഡീസ് യൂറോപ്യന്‍ ടൂര്‍ ഗോള്‍ഫ് മത്സരത്തില്‍ ആദ്യമായി അയര്‍ലണ്ടിന് വിജയം. അയര്‍ലണ്ടിന്റെ ലിയോണ മഗ്വയര്‍ ആണ് ലണ്ടനില്‍ നടന്ന ടൂറില്‍ ചരിത്രവിജയം നേടിയത്. കാവന്‍ സ്വദേശിയാണ് 29-കാരിയായ ലിയോണ. ഇത് അഞ്ചാം തവണയാണ് ലിയോണ പ്രൊഫഷണല്‍ മത്സരത്തില്‍ വിജയിയാകുന്നത്. ഇതോടെ അടുത്തയാഴ്ച നടക്കുന്ന Evian Champinshup-ല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ലിയോണയ്ക്ക് ഇറങ്ങാം.

അയർലണ്ടിന്റെ 100 മീറ്റർ ദേശീയ റെക്കോർഡ് ഭേദിച്ച് Rhasidat Adeleke

അയര്‍ലണ്ടിന്റെ 100 മീറ്റര്‍ ഓട്ടത്തിലെ ദേശീയ റെക്കോര്‍ഡ് പഴങ്കഥയാക്കി Rhasidat Adeleke. ഇക്കഴിഞ്ഞ യൂറോപ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി മൂന്ന് മെഡലുകള്‍ നേടിയ Rhasidat Adeleke, ഇന്നലെ മോര്‍ട്ടന്‍ സ്‌റ്റേഡിയത്തില്‍ നടന്ന നാഷണല്‍ സീനിയര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പിലാണ് 11.13 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡ് ഭേദിച്ചത്. ഇതോടെ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ ദേശീയ റെക്കോര്‍ഡുകള്‍ താല സ്വദേശിയായ Adeleke-യുടെ പേരിലായി. Sarah Lavin-ന്റെ പേരിലുള്ള 11.27 സെക്കന്റ് ആയിരുന്നു … Read more

നിറഞ്ഞ മനസോടെ പടിയിറക്കം; വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്‌ലിയും രോഹിതും

ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടി20 മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും. മത്സര ശേഷം തന്നെ വിരാട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയപ്പോള്‍, പത്രസമ്മേളനത്തിലായിരുന്നു കളി മതിയാക്കുന്നതായി രോഹിത് വെളിപ്പെടുത്തിയത്. ഇത് തന്റെ അവസാനത്തെ ടി20 മത്സരമായിരുന്നു എന്ന് പറഞ്ഞ കോഹ്ലി, ഫൈനലില്‍ ഫലം എന്ത് തന്നെയായിരുന്നെങ്കിലും താന്‍ വിരമിക്കുമായിരുന്നു എന്നും വ്യക്തമാക്കി. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോഹ്ലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. … Read more