ലിബിയയിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു: കെ.വി. തോമസ്

  മാള്‍ട്ട: ലിബിയയിലെ അവശേഷിക്കുന്ന മലയാളികളെ കൂടി നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ലിബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അസന്‍ ഖാനുമായി കെ.വി. തോമസ് എംപി മാള്‍ട്ടയില്‍ ചര്‍ച്ച നടത്തി. രണ്ടായിരത്തോളം മലയാളികള്‍ ഇനിയും ലിബിയയിലുണ്ട്. ഇവര്‍ക്കു സൗജന്യ ടിക്കറ്റും മറ്റു സഹായവും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പലരും ലിബിയ വിട്ടുപോരാന്‍ തയാറാകാത്തതാണു പ്രശ്‌നം. ലിബിയയിലെ സ്ഥിതി ആശങ്കാജനകമാണ്. മിക്കവാറും എല്ലാ രാജ്യങ്ങളും എംബസികളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ഇന്ത്യന്‍ എംബസി മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കഴിയുന്നത്ര മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്നു … Read more

യുഎസ്‌സി വെട്ടിക്കുറയ്ക്കുന്നതാണ് പൊതുമേഖലയിലെ ശമ്പളവര്‍ധനവിനേക്കാള്‍ അഭികാമ്യം

  ഡബ്ലിന്‍: പൊതുമേഖലയിലെ ശമ്പള വര്‍ധനവിനേക്കാള്‍ ജീവനക്കാരുടെ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് (യുഎസ്‌സി)വെട്ടിക്കുറയ്ക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് കൂടുതല്‍ മികച്ച മാര്‍ഗമെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ ജിം പവര്‍. മാന്ദ്യത്തിന്‍ നിന്ന് സമ്പദ് രംഗം കരകയറുന്ന അവസരത്തില്‍ പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ഇപ്പോഴത്തെ നീക്കത്തേക്കാള്‍ യുഎസ്‌സി നിരക്കുകള്‍ വെട്ടിച്ചുരുക്കുന്ന നടപടികളാണ് കൂടുതല്‍ ഫലപ്രദമെന്ന് ജിം പവര്‍ അഭിപ്രായപ്പെട്ടു. സമ്പദ് രംഗം മെച്ചപ്പെടുമ്പോള്‍, രാഷ്ട്രീയ അസ്ഥിരത സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ അപകടമാണെന്നും ഈ വര്‍ഷം … Read more

കൂത്താട്ടുകുളം പിറവം റൂട്ടില്‍ ഹൗസ് പ്‌ളോട്ടുകള്‍ വില്‍പ്പനയ്ക്ക്

  എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പിറവം റൂട്ടില്‍ മെയില്‍ റോഡ് സൈഡിനോട് ചേര്‍ന്ന് 26 സെന്റ്, 600 മീറ്റര്‍ ഉള്ളിലേക്ക് കയറി (വസ്തുവിലേക്ക് ടാര്‍ റോഡ്) 74 സെന്റ്, 52 സെന്റ് എന്നിങ്ങനെ മൂന്ന് ഹൗസ് പ്‌ളോട്ടുകള്‍ ഒന്നിച്ചോ അല്ലാതെയോ വില്‍പ്പനയ്ക്ക്. വീട്, ഫ്‌ളാറ്റ്, വാണിജ്യ സമുച്ചയങ്ങള്‍, എന്നിവയ്ക്ക് അനുയോജ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സോജന്‍09947 161668, ബീന94959 88515 (ഇന്ത്യന്‍ സമയം വൈകിട്ട് 5.00 ന് ശേഷം വിളിക്കുക.)

നഴ്‌സിംഗ് ഹോമില്‍ നിന്ന് മയക്കുമരുന്നുകള്‍ കാണാതായി, കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹിക്വ

  ഡബ്ലിന്‍: ക്ലെയര്‍ നഴ്‌സിംഗ് ഹോമില്‍ നിന്ന് മയക്കുമരുന്നുകള്‍ കാണാതായി. അലക്ഷ്യമായി മരുന്നുകള്‍ സൂക്ഷിച്ച നഴ്‌സിംഗ് ഹോമിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹിക്വ വ്യക്തമാക്കി. ലിമെറിക് സിറ്റിക്ക് സമീപമുള്ള ലുക്കാര്‍ഡ് ഹൗസ് നഴ്‌സിംഗ് ഹോമില്‍ നിന്നാണ് മാനസിക പ്രശ്‌നങ്ങളുള്ള വയേധികരായ രോഗികള്‍ക്ക് നല്‍കുന്ന മയക്കുമരുന്നുകള്‍ കാണാതായത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ഷിക പരിശോധനയിലാണ് നഴ്‌സിംഗ് ഹോമിന്റെ കണക്കുകളില്‍ പെടാതെ മരുന്നുകള്‍ അപ്രത്യക്ഷമായ വിവരം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് എച്ച്എസ്ഇ അധികൃതര്‍ വിശദമായ പരിശോധന നടത്തി. നഴ്‌സിംഗ് ഹോമില്‍ … Read more

വിഴിഞ്ഞം: കേരളം രാഷ്ട്രീയം കളിക്കുന്നുവെന്ന് ഗഡ്കരി

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കേരളം രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കേരളം തയാറായില്ലെങ്കില്‍ പദ്ധതി തമിഴ്‌നാടിന് നല്‍കുമെന്ന മുന്നറിയിപ്പും കേന്ദ്രമന്ത്രി നല്‍കിയിട്ടുണ്ട്. അഭിപ്രായ സമന്വയമില്ലെങ്കില്‍ പദ്ധതി നടപ്പിലാക്കാനാവില്ല. കുളച്ചലില്‍ തുറമുഖത്തിനായി സാധ്യതാപഠനം നടത്തിയിട്ടുണ്ട്. പദ്ധതി നഷ്ടമായാല്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയരുതെന്നും ഗഡ്കരി പറഞ്ഞു. പദ്ധതി രാഷ്ട്രീയ വിവാദമാക്കി വൈകിപ്പിച്ചാല്‍ കേന്ദ്രസര്‍ക്കാരിനു മറ്റു വഴികള്‍ തേടേണ്ടിവരുമെന്നു നിതിന്‍ ഗഡ്കരി ഇന്നലെ സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണ … Read more

ഞാന്‍ തിരികെ ഇന്ത്യയില്‍ എത്തും: തസ്ലിമാ നസ്രിന്‍

  കൊല്‍ക്കത്ത: സുരക്ഷിതമെന്ന് തോന്നിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമാ നസ്രിന്‍(52). താന്‍ താല്‍ക്കാലികമായാണ് ഇന്ത്യ വിട്ടതെന്നും ഉടന്‍ തിരിച്ചെത്തുമെന്നും സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് തസ്ലിമ വ്യക്തമാക്കിയത്. വിവാസ ബ്‌ളോഗറായ അവിജിത് റോയിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനയാണ് എഴുത്തുകാരിയായ തസ്ലിമയ്‌ക്കെതിരെയും വധഭീക്ഷണി മുഴക്കിയത്. ഭീഷണിയെ തുടര്‍ന്ന് തസ്ലിമ ആദ്യം ബംഗ്ലദേശില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് എത്തുകയും പിന്നീട് യു.എസിലേക്ക് കുടിയേറുകയുമായിരുന്നു. -എജെ-

കടകംപള്ളി ഭൂമി തട്ടിപ്പു കേസ്: സലിം രാജിനെ സിബിഐ അറസ്റ്റു ചെയ്തു

കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ സിബിഐ അറസ്റ്റ് ചെയ്തു. അഡീഷണല്‍ തഹസില്‍ദാര്‍ വിദ്യോദയകുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ ജയാറാം, സലിംരാജിന്റെ ബന്ധുക്കളായ നാസര്‍, എസ്.എം.സലീം, മുഹമ്മദ് അഷ്‌റഫ്, അബ്ദുള്‍ മജീദ് എന്നിവരെയും സിബിഐ അറസ്റ്റു ചെയ്തു. സലിംരാജിനെയും വിദ്യോദയകുമാറിനെയും ഉച്ചയ്ക്കു 12നു ചോദ്യം ചെയ്യാനായി സിബിഐ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലേക്കു വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഒന്നോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണു സിബിഐയുടെ ശ്രമം. കേസില്‍ … Read more

സായിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: ആക്ഷന്‍ കൗണ്‍സില്‍ സത്യാഗ്രഹം സമരം തുടങ്ങി

ആലപ്പുഴ: സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ(സായി)യുടെ ആലപ്പുഴ പുന്നമടയിലെ പരിശീലനകേന്ദ്രത്തില്‍ നാലു വനിതാ താരങ്ങള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്ത സംഭവത്തെക്കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ പുന്നമട സായിക്കു മുന്നില്‍ സത്യഗ്രഹസമരം തുടങ്ങി. മരിച്ച കായികതാരത്തിന്റെ മാതാവിനു സ്ഥിരം ജോലി നള്‍കുക, രക്ഷപ്പെട്ട കായിക താരങ്ങള്‍ക്കു തുടര്‍പഠനവും പരിശീലനവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണു സമരം സംഘടിപ്പിച്ചിരിക്കുന്നത്്. അതേസമയം, സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ തെളിവുകളില്ലെന്നാണു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇവര്‍ക്കെതിരേ … Read more

പാമോയില്‍ കേസ് പരാമര്‍ശം: ചീഫ് സെക്രട്ടറിക്കു രൂക്ഷ വിമര്‍ശനം

  തിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പരാമര്‍ശങ്ങളില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറിക്കെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. പാമോയില്‍ കേസുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ അനാവശ്യമാണ്. പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും മന്ത്രിസഭായോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സര്‍ക്കാരിനെ വെട്ടിലാക്കാനാണോ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തില്‍ ചോദിച്ചു. വിഷയം മന്ത്രിസഭായോഗത്തില്‍ ആദ്യം ഉന്നയിച്ചതും ആഭ്യന്തരമന്ത്രിയാണ്. തുടര്‍ന്ന് മറ്റു മന്ത്രിമാരും ചീഫ് സെക്രട്ടറിക്കെതിരേ രംഗത്തുവന്നു. സര്‍ക്കാര്‍ … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വെന്‍ഷന്‍ സമാപിച്ചു

ഈസ്റ്റ്ഹാം: നിറഞ്ഞ ജന സാനിധ്യത്തില്‍ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ യൂറോപ്പ് കണ്‍വെന്‍ഷന്‍ മെയ് 31ന് ഈസ്റ്റ്ഹാമില്‍ സമാപിച്ചു. മനുഷ്യ ഹൃദയത്തിന്റെ ശൂന്യത അകറ്റാന്‍ യേശുക്രിസ്തുവിന് മാത്രമെ കഴിയൂവെന്നും ക്രിസ്തുവിന്റെ ആര്‍ദ്ര സ്‌നേഹം ഏത് തലത്തിലുള്ള മനുഷ്യനെയും താങ്ങി നടത്തുവാന്‍ കഴിവുള്ളതാണെും പ്രശസ്ത സുവിശേഷകനും കോലഞ്ചേരി കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. വൈ. യോഹന്നാന്‍ പറഞ്ഞു. യോഗത്തില്‍ ഡോ. ഐസക്ക് ജോ ആമുഖസന്ദേശം നല്‍കി.   എം. വൈ. യോഹന്നാന്‍ സാര്‍ രചിച്ച 83 ാം മത്തെ … Read more