പ്രാവുകള്‍ക്ക് തീറ്റകൊടുക്കുന്നത് നിരോധിച്ചുകൊണ്ട് ഐസിസ് ഉത്തരവ്

മൊസൂള്‍: ഇറാഖിലും സിറിയയിലും പ്രാവുകള്‍ക്ക് തീറ്റകൊടുക്കുന്നത് നിരോധിച്ചുകൊണ്ട് ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഉത്തരവ്. പറക്കുമ്പോള്‍ പ്രാവുകളുടെ നഗ്‌നത കാണുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന കാരണമാണ് നിരോധനത്തിന് ഐഎസ് പറയുന്ന ന്യായീകരണം. പ്രാവുകളെ വളര്‍ത്താന്‍ ചെലവഴിക്കുന്ന സമയം പ്രാര്‍ത്ഥനക്കായി മാറ്റിവെക്കണം. ഉത്തരവ് പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ഐഎസ് ഉത്തരവില്‍ പറയുന്നുണ്ട്. ചാട്ടവാറടിയും പിഴയും തടവുശിക്ഷയുമാണ് ഉത്തരവ് ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്. പ്രാവിനെ വളര്‍ത്തുന്നത് നിര്‍ത്താന്‍ ഒരാഴ്ച്ചത്തെ സമയാണ് ഐഎസ് നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ എല്ലാവരും പ്രാവ് വളര്‍ത്തല്‍ അവസാനിപ്പിക്കണം. പ്രാവിന് തീറ്റ … Read more

മെക്‌സിക്കോയില്‍ ചെറുവിമാനം റോഡില്‍ തകര്‍ന്നു വീണ് അഞ്ചു മരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പരീക്ഷണപ്പറക്കലിനിടെ ചെറുവിമാനം ദേശീയപാതയില്‍ തകര്‍ന്നുവീണ് അഞ്ച് മരണം. ഇരട്ട എഞ്ചിനുകളുള്ള എം ത്രീ വിമാനമാണ് തകര്‍ന്നു വീണത്. എയറോനേവ്‌സ് ടി.എസ്.എം കമ്പനിയുടേതാണ് വിമാനം. മെക്‌സിക്കോ സിറ്റിയെയും ക്വേററ്ററോ നഗരത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് അപകടം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിമാനം തകര്‍ന്നുവീണത്. ബെര്‍നാഡോ ക്വിന്റാനോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് തൊട്ടടുത്താണ് വിമാന അപകടമുണ്ടായത്. വിമാനം പറന്നുയര്‍ന്ന ഉടനെയാണ് അപകടമുണ്ടായതെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു. തകര്‍ന്നുവീണ ഉടനെ വിമാനം കത്തി. അപകടത്തെത്തുടര്‍ന്ന് ദേശീയപാത മണിക്കൂറുകളോളം അടച്ചിട്ടു.

സ്വവര്‍ഗ വിവാഹ ഹിതപരിശോധന…യെസ് വോട്ട് ചെയ്തവരോട് വൈദികന്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്ന് പരാതി

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്തവരെ മയോയിലെ ബാലിനയില്‍ ആഴ്ച്ചവസാനമുള്ള രണ്ട് പ്രാര്‍ത്ഥനാപരിപാടികളിലും  എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. ഫാ. ടോം ഡോഹര്‍ട്ടിയാണ് തന്‍റെ ഇടവകിയിലെ യെസ് വോട്ട് പക്ഷക്കാരെ സുവിശേഷ വായനക്കിടെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയത്. 2013 നവംബറിലായിരുന്നു ഡൊഹര്‍ട്ടി വൈദിക പട്ടം സ്വീകരിച്ചത്. സെന്‍റ് പാട്രിക് ചര്‍ച്ചിലാണ് സംഭവം.  ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും സ്വവര്‍ഗവിവാഹ തുല്യതാ ഹിതപരിശോധനയില്‍ യെസ് വോട്ട് ചെയ്തവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ വൈദികന്‍ ആവശ്യപ്പെടുകയായിരുന്നു. മയോയില്‍ നേരിയ ഭൂരിപക്ഷത്തനാണ് യെസ് പക്ഷം വിജയിച്ചത്.  48% നെതിരെ … Read more

വിഴിഞ്ഞം തുറമുഖ പദ്ധതി:സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കരുതെന്ന നിലപാട് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. അതേസമയം എന്ത് വില കൊടുത്തും സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തിനു ശേഷം പറഞ്ഞു. പദ്ധതി ഇനി വൈകിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ നടപടിക്രമങ്ങള്‍ എല്ലാം തന്നെ സുതാര്യമായിരിക്കണം, സംസ്ഥാനത്തിന്റെ താല്‍പര്യം പൂര്‍ണമായി സംരക്ഷിക്കണം എന്നീ ആവശ്യങ്ങളാണ് … Read more

മൊബൈല്‍ സേവന നിരക്ക് …യൂറോപ്യന്‍ മേഖലയില്‍ അയര്‍ലണ്ട് മുന്നില്‍

ഡബ്ലിന്‍:  രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കള്‍ യൂറോപില്‍ ഏറ്റവും കൂടുതല്‍ നിരക്ക് നല്‍കുന്നവരെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ മേഖലയില്‍ ഫോണ്‍ ഉപയോഗത്തിന് ചെലവാക്കുന്ന ശരാശരി തുകയ്ക്കും  അമ്പത് ശതമാനം മുകളിലാണ് അയര്‍ലണ്ടിലുള്ളവര്‍ ചെലവാക്കുന്നത്.  ഫോണ്‍ വിളിക്കുന്നതിനും,സന്ദേശങ്ങള്‍ക്കും, ഇന്‍റര്‍നെറ്റ് ഉപയോഗത്തിനും  ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങളിലെ നിരക്കിന്‍റെ  ആറ് മടങ്ങാണ് അയര്‍ലണ്ടിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് മാത്രമല്ലെന്നും ഫോണുകള്‍ സര്‍വീസ് ചെയ്യുന്നതിനും രാജ്യത്തെ നിരക്ക് കൂടുതലാണെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.  ഡാനിഷ് ഉപഭോക്താക്കളേക്കാള്‍ 35ശതമാനം അധികമാണ് ഐറിഷ് ഉപഭോക്താക്കള്‍ക്ക് വരുന്ന ചെലവ്.  ഫിന്നിഷ് … Read more

വധഭീഷണി: എഴുത്തുകാരി തസ്‌ലീമ നസ്‌റിനെ യു.എസിലേക്ക് മാറ്റി

ധാക്ക: ബംഗ്ലാദേശില്‍ വധഭീഷണി നേരിടുന്ന എഴുത്തുകാരി തസ്‌ലീമ നസ്‌റിനെ യു.എസിലേക്ക് മാറ്റി. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സെന്റര്‍ ഫോര്‍ എന്‍ക്വയറി’ എന്ന സംഘടനയാണ് തസ്‌ലീമയെ യു.എസിലേക്ക് മാറ്റി പാര്‍പ്പിച്ചത്. മതേതര ബ്ലോഗര്‍മാരായ അവിജിത് റോയി, വസീഖുറഹ്മാന്‍, അനന്ത ബിജോയ് ദാസ് എന്നിവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകര സംഘടനകള്‍ തസ്‌ലീമയെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിലാണിത്. മെയ് 27ന് നസ്‌റിന്‍ അമേരിക്കയില്‍ എത്തിയതായി ‘സെന്റര്‍ ഫോര്‍ എന്‍ക്വയറി’ അറിയിച്ചു. അമേരിക്കയിലെ തസ്‌ലീമയുടെ താമസത്തിനുള്ള ചിലവുകള്‍ വഹിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. … Read more

നഴ്സിനെ പിരിച്ച് വിട്ടു..നഷ്ടപരിഹാരം €26,000 നല്‍കണമെന്ന് വിധി

ഡബ്ലിന്‍:ജിപി പ്രാക്ടീസ് നഴ്സിനെ പിരിച്ച് വിട്ട സംഭവത്തില്‍  നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്മെന്‍റ് അപീല്‍സ് ട്രൈബ്യൂണല്‍ വിധി. ചട്ടവിരുദ്ധമായാണ് പിരിച്ചു വിട്ടതെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. €26,000 ആണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. ടൈം ഷീറ്റ് ഫോമില്‍ ഒപ്പിടില്ലെന്ന് പറഞ്ഞതാണ് പിരിച്ച് വിടുന്നതിലേക്ക് നയിച്ചത്. താനൊരു ഡക്കര്‍ തൊഴിലാളിയല്ലെന്നും മെഡിക്കല്‍ പ്രെഫഷണല്‍ ആയി ജോലിചെയ്യുന്ന ആളാണെന്നും  നഴ്സ് പറയുകയായിരുന്നു. 2013 സെപ്തംബര്‍12 നായിരുന്നു സംഭവം. സാന്‍ഡിഫോര്‍ഡില്‍ 2011ആദ്യമായി ക്ലിനിക്ക് തുടങ്ങിയ ജിപി നോവ് സ്വേര്‍ഡിലും ‍ടെമ്പ്ലോഗിലും  ക്ലിനിക്കുകള്‍ പിന്നീട് തുടങ്ങി. 2012 … Read more

ബ്രാഹ്മാണ്ഡ ചിത്രം'ബാഹുബലി'യുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി

  തെലുങ്ക് സംവിധായകന്‍ രാജമൗലി ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം’ബാഹുബലി’യുടെ ആദ്യ ഭാഗത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ജൂണ്‍ 1ന് കൃത്യം രാവിലെ 10.30നാണ് ട്രെയിലര്‍ തീയറ്ററുകളില്‍ റിലീസ് ചെയ്തത്. വലിയ ചിത്രമായതിനാല്‍ ചിത്രം രണ്ടു ഭാഗമായിട്ടാകും റിലീസ് ചെയ്യുക. ചിത്രത്തിന്റെ ആദ്യഭാഗം അടുത്ത മാസം ഇറങ്ങിയേക്കും. രണ്ടാം ഭാഗം അടുത്ത വര്‍ഷമുണ്ടാകും. സൂപ്പ ഹിറ്റായ ‘ഈച്ച’ എന്ന ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ബാഹുബലി. ചിത്രം മഹാബലി എന്ന പേരില്‍ തമിഴിലും ഒരുക്കുന്നുണ്ട്. മലയാളവും ഹിന്ദിയും ഉള്‍പ്പെടെയുള്ള … Read more

അഭയാര്‍ത്ഥിപ്രശ്‌നം:യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറയ്്ക്കാന്‍ തുര്‍ക്കിക്ക് 300 കോടി ഡോളര്‍ സഹായം

അഭയാര്‍ത്ഥിപ്രശ്‌നം:യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറയ്്ക്കാന്‍ തുര്‍ക്കിക്ക് 300 കോടി ഡോളര്‍ സഹായം അങ്കാറ: അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ തുര്‍ക്കിക്കു യൂറോപ്യന്‍ യൂണിയന്‍ 300 കോടി ഡോളര്‍ (ഏകദേശം 20,044 കോടി രൂപ) ധനസഹായം പ്രഖ്യാപിച്ചു. 28 യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദവുതൊഗ്‌ലുവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. തുര്‍ക്കി അതിര്‍ത്തി അടച്ചതും സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തതോടെ യൂറോപ്പിലേക്ക് അഭയാര്‍ഥികളുടെ ഒഴുക്ക് ഇതോടെ വര്‍ധിച്ചിരുന്നു. ഇതിനുള്ള പരിഹാരംകൂടിയാണു യൂറോപ്യന്‍ യൂണിയന്‍ … Read more

വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വിപുലമായ ആണവശേഖര ഇന്ത്യക്കെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട്

  വാഷിംഗ്ടണ്‍: വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വിപുലമായ ആണവശേഖരവും സംവിധാനവുമുള്ളത് ഇന്ത്യക്കാണെന്ന് അമേരിക്കന്‍ ഏജന്‍സിയായ തിംഗ് താങ്ങിന്റെ റിപ്പോര്‍ട്ട്. 2014 അവസാനത്തില്‍ ഇന്ത്യയുടെ കൈവശം 75-125 ആണവായുധങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ കൈവശമുള്ള യൂറേനിയത്തിന്റെ അളവിനെക്കുറിച്ചു പരാമര്‍ശമുണ്ട്. അതേസമയം, ആണവശക്തിയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ മറികടക്കുമെന്നു നേരത്തേ പഠന റിപ്പോര്‍ട്ടുണ്ടായിരുന്നു. 2025-ല്‍ പാക്കിസ്ഥാന്‍ ആണവശേഖരത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനത്തെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യ അന്ന് ആറാം സ്ഥാനത്തായിരിക്കുമെന്നും സൂചിപ്പിച്ചിരുന്നു. -എജെ-