ഇന്ത്യയുമായുള്ള വ്യാപാരം മണ്ടത്തരമെന്ന് ട്രംപ്; ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി അമേരിക്കന്‍ ഭരണകൂടം…

വാഷിംഗ്ടണ്‍: പല അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഇരട്ടിയിലേറെ ഇറക്കുമതി തീരുവ ചുമത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള അതേ ഉല്‍പ്പന്നങ്ങള്‍ക്കോ അല്ലെങ്കില്‍ സമാനമായ ഉല്‍പ്പന്നങ്ങള്‍ക്കോ അമേരിക്ക ഒരു നികുതിയും ചുമത്താതിരിക്കുമ്പോഴാണ് ഇന്ത്യയുടെ ഈ നടപടിയെന്നും ഇന്ത്യയുമായുള്ളത് മണ്ടന്‍ വ്യാപാരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ പ്രസ്താവന. ഇന്ത്യയുമായുള്ള വ്യാപാരത്തിന്റെ കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് അദ്ദേഹം അമേരിക്കന്‍ ഭരണകൂടത്തിന് … Read more

ന്യൂയോര്‍ക്കില്‍ മീസില്‍സ് കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂളിലും പൊതുസ്ഥലങ്ങളിലും വിലക്കും പിഴയും ഏര്‍പ്പെടുത്തി.

ന്യൂയോര്‍ക്ക്: അഞ്ചാം പനി വ്യാപമാകായതോടെ ന്യൂയോര്‍ക്കില്‍ കുട്ടികള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. സ്‌കൂള്‍ മുതല്‍ പാര്‍ക്കുകളില്‍ വരെ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളെ മാറ്റി നിര്‍ത്തുന്ന നിയമം ന്യൂയോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ പാസ്സാക്കി. മീസില്‍സ് വന്‍ തോതില്‍ പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അരലക്ഷത്തോളം ആളുകളിലേക്ക് അഞ്ചാം പനി പടര്‍ന്ന് കയറിയിരുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്ന് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകാതിരുന്നതോടെ ന്യൂയോര്‍ക്കില്‍ മീസില്‍സ് … Read more

മിസൗറി പൊതുവിദ്യാലയങ്ങളില്‍ ബൈബിള്‍ പഠനവിഷയമാക്കുന്നു.

മിസൗറി: മധ്യ പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ മിസൗറിയിലെ പൊതുവിദ്യാലയങ്ങളില്‍ ബൈബിള്‍ ഒരു വിഷയമായി തിരഞ്ഞെടുത്തത് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ബില്ലിന് അംഗീകാരം ലഭിച്ചു. ബൈബിള്‍ ഐച്ഛിക വിഷയമായി തെരെഞ്ഞെടുത്തത് പഠിക്കാന്‍ അവസരം ഒരുക്കുന്ന ബില്ലിന് സഭയില്‍ 95 അംഗങ്ങള്‍ അനുകൂലിച്ചതോടെ ബില്‍ പാസാവുകയായിരുന്നു. കോണ്‍ഗ്രസില്‍ പാസാക്കിയ ബില്ലിന് സെനറ്റിനെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്‍ നിയമമായി മാറും. നിലവില്‍ മിസൗറിയില്‍ ഗ്രേഡ് 12 വരെ ബൈബിള്‍ പഠനം അനുവദനീയമാണ്. ഒരു … Read more

തൊഴില്‍ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ എച് 1 ബി വിസ; പരിഷ്‌കാരം ഇന്ത്യന്‍ പ്രൊഫെഷനുകള്‍ക്ക് ഗുണകരമാകും

വാഷിങ്ടണ്‍: എച്ച് 1 ബി വിസയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ യു.എസ് ഭരണകൂടം തയ്യാറെടുക്കുന്നു. വിദേശികളായ ഐ.ടി വിദഗ്ദ്ധര്‍ക്ക് യു.എസ്സില്‍ തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന വിസയാണ് എച് 1 ബി വിസ. തൊഴില്‍ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിസ അനുവദിക്കുന്ന നടപടിക്രമങ്ങള്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ താഴ്ന്ന ജോലിയില്‍ പ്രവേശിക്കുന്നത് ഇതോടെ തടയാനാകും. ഈ വിസയില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതര്‍ ജോലി ചെയ്യുന്നത് ഇന്ത്യക്കാര്‍ ആണ്. അര്‍ഹതയുള്ള ജോലി ഉറപ്പാക്കാനാകും എന്നതാണ് … Read more

ചോദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; സി.എന്‍.എന്‍-ന് വൈറ്റ് ഹൗസില്‍ വിലക്ക്

വാഷിംഗ്ടണ്‍: വാര്‍ത്താ സമ്മേളനത്തില്‍ കുടിയേറ്റ നയത്തെക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച സി.എന്‍.എന്‍ റിപ്പോര്‍ട്ടറുടെ പ്രസ്സ് പാസ്സിന് വിലക്ക് ഏര്‍പ്പെടുത്തി. ട്രമ്പിനോട് കുടിയേറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചതിന് ജിം അക്കോസ്റ്റെ എന്ന റിപ്പോര്‍ട്ടറിന്റെ പ്രസ്സ് പാസ്സിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. യു.എസ്സില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. നിരന്തരമായി ചോദ്യം ചോദിച്ച് ശല്യം ചെയ്ത റിപ്പോര്‍ട്ടറിനോട് ഇരിക്കാനും മൈക്ക് താഴെ വെയ്ക്കാനും ആവശ്യപ്പെട്ടെങ്കിലും അക്കോസ്റ്റെ സമ്മതിച്ചില്ല. തുടര്‍ന്ന് വൈറ്റ് ഹൌസ് ഉദ്യോഗസ്ഥ ഇയ്യാളുടെ കൈയില്‍ … Read more

ചരിത്രം സൃഷ്ടിച്ച് മുസ്ലിം വനിതകള്‍ അമേരിക്കന്‍ പ്രതിനിധി സഭയിലേക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 2 മുസ്ലിം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. പലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമര്‍റുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒബാമ ഭരണകൂടം ആരംഭിച്ച മിനിമം വേതനം, മെഡികെയര്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ റദ്ദാക്കിയ ട്രെമ്പിന്റെ നടപടിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച പ്രമുഖരില്‍ ചിലരാണ് തായിബയും, ഒമറും. സോമാലിയന്‍ ആഭ്യന്തര യുദ്ധകാലത്ത് അമേരിക്കയിലേക്ക് കുടിയേറിയതാണ് ഒമറിന്റെ കുടുംബം. പാലസ്തീന്‍ വംശജരുടെ മകളാണ് റാഷിദ. 2 മുസ്ലിം വനിതകള്‍ ഒന്നിച്ച് പ്രതിനിധി … Read more

സൂര്യന്റെ രഹസ്യം തേടി നാസയുടെ സൗര ദൗത്യം അടുത്ത ആഴ്ച വിക്ഷേപണത്തിന് ഒരുങ്ങുന്നു.

ഫ്‌ലോറിഡ: സൂര്യനെക്കുറിച്ച് പഠിക്കാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഓഗസ്റ്റ് 11-ന് വിക്ഷേപണത്തിന് ഒരുങ്ങുന്നു. സൂര്യന്റെ പുറംപാളി കൊറോണയെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമാണിത്. സൂര്യന്റെ അമിത ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന സ്‌പേസ് ഷിപ്പ് ആണ് ദൗത്യത്തിനായി ഉപയോഗിക്കുക. ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയുംകുറിച്ച് പഠിച്ച നാസ സൂര്യനിലെ കൂടിയ ഊഷ്മാവിനെ മറികടക്കാന്‍ കഴിയാത്തതിനാല്‍ ഇതുവരെ സൂര്യന് അടുത്തുള്ള സൗര്യ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. സൂര്യനെ ദൂരെ നിന്നും നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളായിരുന്നു ഇതിന് മുന്‍പ് ഉപയോഗിച്ചിരുന്നത്. വിക്ഷേപണം വിജയിച്ചാല്‍ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് ലോകം … Read more

മദ്യ കുപ്പി ശരീരത്തില്‍ വീണ് പരുക്കേറ്റു : എയര്‍ലിങ്കസ് വിമാനത്തില്‍ സുരക്ഷിതത്വം കുറയുന്നതായി പരാതി

ബോസ്റ്റണ്‍ : എയര്‍ലിങ്കസിന്റെ ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ടില്‍ യാത്ര ചെയ്ത യാത്രകാരനുമേല്‍ മദ്യക്കുപ്പി വീണ് പരിക്കേറ്റു. ബോസ്റ്റണ്‍- ഡബ്ലിന്‍ യാത്രക്കിടെയാണ് അപകടം ഉണ്ടായത്. മറ്റൊരു യാത്രക്കാരന്‍ ഓവര്‍ഹെഡ് ബിന്‍ തുറന്നപ്പോള്‍ പെട്ടന്ന് കുപ്പി ഇയാളുടെ ശരീരത്തില്‍ വീണാണ് പരുക്കേറ്റത്. ഓവര്‍ ഹെഡ് കണ്ടെയ്‌നറുകള്‍ വേണ്ട വിധം പരിശോധിക്കുന്നതില്‍ എയര്‍ ലിങ്കസ് ശ്രദ്ധിക്കാത്തതാണ് ഇത്തരം അപകടം ഉണ്ടാകുന്നതെന്ന് പരിക്കേറ്റ ജോണ്‍ ലോങ്ലിങ് പരാതിയില്‍ ചുണ്ടി കാട്ടി. 2016 എല്‍ ഉണ്ടായ സംഭവത്തില്‍ മസാച്ചുസൈറ്റ് കോടതിയില്‍ നിയമയുദ്ധം തുടരുകയാണ് പരാതിക്കാരനായ … Read more

അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ പോളിസി : സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയില്‍ കയറിയ സ്ത്രീയെ പുറത്തിറക്കി

വാഷിങ്ടണ്‍ : മാതാപിതാക്കളെ കുട്ടികളില്‍ നിന്നും അകറ്റിയ അമേരിക്കന്‍ പ്രെസിഡന്റിന്റെ നയാ രൂപീകരണത്തില്‍ പ്രതിഷേധിച്ച് സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയില്‍ കയറികൂടിയ സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താഴെ ഇറക്കി. റൈസ് ആന്‍ഡ് റെസിസ്റ്റ് എന്ന് രേഖപ്പടുത്തിയ ടി-ഷര്‍ട്ട് അണിഞ്ഞാണ് ഇവര്‍ സ്റ്റാച്യുവിന്റെ മുകളില്‍ കയറിക്കൂടി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ഇമ്മിഗ്രേഷന്‍ നിയമം പിന്‍വലിച്ചാല്‍ മാത്രമേ താഴെ വരൂ എന്ന് പ്രഖാപിച്ച ഇവര്‍ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരന്തര ശ്രമത്തെ തുടര്‍ന്ന് ഇവരെ ബലമായി താഴെ ഇറക്കുകയായിരുന്നു . തുടന്ന് ഇവരുടെ … Read more

യു.എസില്‍ എച്ച്-1ബി വിസക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി

അതിവിദഗ്ധ ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ ആവശ്യക്കാരേറെയുള്ള എച്ച്-1ബി വിസക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷകളില്‍ വിശദമായ സൂക്ഷ്മപരിശോധനയാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. നേരത്തെയുള്ളതിനേക്കാള്‍ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിസ അനുവദിക്കുക. ഇനി നടക്കാന്‍ പോകുന്ന വിസ പരിശോധനകളില്‍ ചെറിയ തെറ്റുകള് പോലും അനുവദിക്കില്ലെന്ന  നിലപാടിലാണ് യുഎസ് ഭരണകൂടം. ഇന്ത്യയില് നിന്നുള്ള ഭൂരിപക്ഷം ഐടി വിദഗ്ധരും എച്ച്.1 ബി വിസയാണ് ഉപയോഗിക്കുന്നത്. പരിശോധന ഇത്രയേറെ കര്ശനമാക്കിയതോടെ പ്രവാസികളായ ഇന്ത്യക്കാരും ആശങ്കയിലാണ്. കമ്പനികള്ക്ക് വിദേശരാജ്യങ്ങളിലെ പ്രൊഫഷണലുകളെ ജോലിക്കെടുക്കാന് സഹായിക്കുന്ന അമേരിക്കന് വിസ രീതിയാണ് … Read more