സാങ്കേതിക തകരാർ; സുനിത വില്ല്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു

ബോയിംഗിന്റെ പുതിയ സ്റ്റാർലൈൻ ക്യാപ്‌സൂളിന്റെ ആദ്യ ക്രൂഡ് ടെസ്റ്റ് ഫ്ളൈറ്റിന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ന് രാവിലെ 8:04-ന് പറക്കാൻ തയ്യാറായിരുന്ന പേടകം സാങ്കേതിക തകരാറുകൾ കാരണമാണ് യാത്ര മാറ്റി വച്ചത്. റോക്കറ്റിന്റെ ഒരു വാൽവിലെ തകരാറാണ് തടസത്തിന് കാരണമെന്ന് നാസ തങ്ങളുടെ വെബ്കാസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. വിക്ഷേപണ പ്രവർത്തനങ്ങൾ മാറ്റിവയ്ക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് യാത്രികരായ ബുച്ച് വിൽമോറിനെയും സുനിതയെയും പേടകത്തിലെ അവരുടെ സീറ്റുകളിൽ കയറ്റിയിരുത്തിയിരുന്നു. 2015-ൽ ആണ് ബഹിരാകാശ വാഹന വികസനത്തിൽ ഏറെ നാളത്തെ … Read more

യുഎസിലെ ബാൾട്ടിമോർ പാലത്തിൽ കപ്പൽ ഇടിച്ചുണ്ടായ അപകടം; കാണാതായ 6 പേരും മരിച്ചെന്ന് നിഗമനം

ബാള്‍ട്ടിമോറിലെ തുറമുഖത്ത് പാലത്തില്‍ കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ നദിയില്‍ കാണാതായ ആറ് പേരും മരിച്ചതായി നിഗമനം. ഇവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ ഇല്ലാതയോടെ യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ അവസാനിപ്പിച്ചതായി അറിയിച്ചു. യുഎസിലെ മേരിലാന്‍ഡിലുള്ള നഗരമാണ് ബാള്‍ട്ടിമോര്‍. ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജ് എന്ന പാലത്തിലെ കേടുപാടുകള്‍ തീര്‍ക്കുകയായിരുന്നു അപകടത്തില്‍ കാണാതായ ആറ് പേരും. വെള്ളത്തില്‍ വീണ വേറെ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. അന്തരീക്ഷ താപനിലയും, ഓളവും ഡൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതായി മേരിലാന്‍ഡ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് … Read more

അയർലണ്ടിൽ സന്തോഷം കുറയുന്നോ? ആഗോള സന്തോഷ സൂചികയിൽ താഴേക്ക് പതിച്ച് രാജ്യം

ആഗോള സന്തോഷ സൂചികാ റാങ്കിങ്ങിൽ താഴേയ്ക്ക് പതിച്ച് അയർലണ്ട്. യുണൈറ്റഡ് നേഷനുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഈ വർഷം 17 ആം സ്ഥാനമാണ് അയർലണ്ട് നേടിയിരിക്കുന്നത്. 2023 ൽ ഇത് 14 ഉം, 2022 ൽ ഇത് 13 ഉം ആയിരുന്നു. ലോകത്തെ 143 രാജ്യങ്ങളിലെ ജനങ്ങളോടും തങ്ങളുടെ സന്തോഷത്തിന്റെ അളവ് 0 മുതൽ 10 വരെ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നതിൽ നിന്നും 3 വർഷത്തെ ശരാശരി കണക്കാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.ഇത്തവണ 10 ൽ 6.8 … Read more

‘ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം’: യു.എസ് സന്ദർശനത്തിനിടെ നിലപാട് വ്യക്തമാക്കി ഐറിഷ് പ്രധാനമന്ത്രി

മാനുഷികപരിഗണന നല്‍കി പലസ്തീനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്ത് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. സെന്റ് പാട്രിക്‌സ് ഡേ ആചാരത്തിന്റെ ഭാഗമായി യുഎസ് സന്ദര്‍ശനത്തിനെത്തിയ വരദ്കര്‍, അവിടെ വച്ച് നടത്തിയ ആദ്യ പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയ്യാറാകത്ത സാഹചര്യത്തില്‍, അവരെ പിന്തുണയ്ക്കുന്ന യുഎസിലേയ്ക്കുള്ള യാത്ര പ്രധാനമന്ത്രി ഒഴിവാക്കണമെന്ന് അയര്‍ലണ്ടില്‍ ആവശ്യമുയര്‍ന്നിരുന്നു. സെന്റ് പാട്രിക്‌സ് ദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഐറിഷ് പ്രധാനമന്ത്രി, യുഎസ് പ്രസിഡന്റിനെ സന്ദര്‍ശിക്കുന്ന പതിവുണ്ട്. മാര്‍ച്ച് 17-നാണ് ഇത്തവണത്തെ ദേശീയ … Read more