ഡോണഗലിൽ ആക്രമണത്തിൽ പരിക്കേറ്റ് ചെറുപ്പക്കാരൻ ആശുപത്രിയിൽ; ഒരാൾ പിടിയിൽ

കൗണ്ടി ഡോണഗലില്‍ നടന്ന ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് Castlefin-ലുള്ള Emmet Park പ്രദേശത്ത് വച്ച് 20-ലേറെ പ്രായമുള്ള ആള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്നും 30-ലേറെ പ്രായമുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റയാള്‍ നിലവില്‍ ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്.

ഡബ്ലിൻ സിറ്റി സെന്ററിൽ ചെറുപ്പക്കാനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ ആശുപത്രിയില്‍. ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ D’Olier Street ജങ്ഷനിലാണ് സംഭവം. 20-ലേറെ പ്രായമുള്ള ഇദ്ദേഹം നിലവില്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ പിന്നീട് അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഗാര്‍ഡ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കില്‍ഡെയറിലെ ഒരു വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സെന്റ് പാട്രിക്സ് ഡേ; ഡബ്ലിനിൽ വിവിധ സംഭവങ്ങളിലായി 434 അറസ്റ്റുകൾ

സെന്റ് പാട്രിക്‌സ് ഡേ ദിന വീക്കെന്‍ഡില്‍ ഡബ്ലിന്‍ പ്രദേശത്ത് വിവിധ സംഭവങ്ങളിലായി 434 പേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ. ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ പ്രദേശത്ത് സെന്റ് പാട്രിക്‌സ് ഡേയില്‍ അനിഷ്ടസംഭവങ്ങളുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് പകലും രാത്രിയുമായി 2,100 ഗാര്‍ഡ ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയമിച്ചിരുന്നു. ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്ത് മാത്രം 127 അറസ്റ്റുകള്‍ ഉണ്ടായി. അറസ്റ്റുകളില്‍ മിക്കവയും പൊതുസ്ഥലത്തെ പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ടാണ്. ഇതിന് പുറമെ മോഷണം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടും അറസ്റ്റുകള്‍ നടന്നു. സെന്റ് പാട്രിക്‌സ് ഡേയില്‍ … Read more

ഡബ്ലിനിൽ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; പ്രതി അറസ്റ്റിൽ

ഡബ്ലിനില്‍ ആയുധവുമായി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ചെറുപ്പക്കാരന്‍ അറസ്റ്റില്‍. വ്യാഴാഴ്ചയായിരുന്നു Collinswood Avenue പ്രദേശത്തെ ഒരു ബിസിനസ് സ്ഥാപനത്തില്‍ വൈകിട്ട് 3.45-ഓടെ പ്രതി ആയുധവുമായെത്തി കവര്‍ച്ച നടത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ ഇയാള്‍, ഒരു ടാക്‌സിയിലാണ് ഇവിടെ നിന്നും രക്ഷപ്പെട്ടത്. ഉടനടി അന്വേഷണമാരംഭിച്ച ഗാര്‍ഡ Swords Road-ല്‍ വച്ച് ഒരു ടാക്‌സി തടഞ്ഞുനിര്‍ത്തുകയും, കാല്‍നടയായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്തു. 40-ന് അടുത്ത് പ്രായമുള്ള ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും, മോഷണമുതലുകള്‍ … Read more

കിൽഡെയറിൽ തോക്കുകളുമായി രണ്ട് പേർ പിടിയിൽ; മോഷ്ടിക്കപ്പെട്ടവയെന്ന് സംശയം

കൗണ്ടി കില്‍ഡെയറില്‍ തോക്കുകളുമായി രണ്ട് പേര്‍ പിടിയില്‍. ഗതാഗതനിയമം ലംഘിച്ചതിന് ഒരു വാഹനം തടഞ്ഞ് പരിശോധിക്കവേയാണ് തോക്കുകളുമായി ഒരു സ്ത്രീ അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10.30-ഓടെ Kill-ലെ N7 northbound-ലായിരുന്നു സംഭവം. ജങ്ഷന്‍ 5-ല്‍ അപകടത്തില്‍ പെട്ട വാഹനം ഗാര്‍ഡ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനത്തില്‍ ഒരു ബാഗിലാണ് തോക്കുകള്‍ കണ്ടെത്തിയത്. കാറോടിച്ചിരുന്ന സ്ത്രീയാണ് ആദ്യം അറസ്റ്റിലായത്. ശേഷം ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ 60-ലേറെ പ്രായമുള്ള ഒരു പുരുഷനെയും ചൊവ്വാഴ്ച ഗാര്‍ഡ അറസ്റ്റ് … Read more

ഡബ്ലിനിലെ ട്രെയിൻ സ്റ്റേഷനുകളിൽ മോഷണം; ഒരാൾ അറസ്റ്റിൽ

ഡബ്ലിനിലെ ട്രെയിന്‍ സ്റ്റേഷനുകളില്‍ ഈ മാസം നടന്ന ഏതാനും മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ജനുവരി 15-ന് Shankill Dart Station-ല്‍ നടന്ന അഞ്ച് മോഷണങ്ങളടക്കം ചെയ്തത് ഇയാളാണെന്നാണ് സംശയിക്കപ്പെടുന്നത്. 18-നടുത്ത് പ്രായമുള്ളയാളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. Shankill-ന് പുറമെ Sandycove സ്‌റ്റേഷനില്‍ ജനുവരി 11-ന് രണ്ട് മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. Seapoint Dart Station-ല്‍ ജനുവരി 8-ന് ഒരു മോഷണശ്രമവും നടന്നു. അറസ്റ്റിലായ ആളെ പിന്നീട് Dun Laoghaire District Court-ല്‍ ഹാജരാക്കിയ ഗാര്‍ഡ കസ്റ്റഡിയില്‍ വാങ്ങി. … Read more

ആഷ്‌ലിങ് മർഫി കൊലപാതകം: ഒരാൾ അറസ്റ്റിൽ

ആഷ്‌ലിങ് മർഫി കൊലപാതകക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. Tullamore-ലെ Grand Canal-ന് സമീപം ജനുവരി 12-നാണ് ടീച്ചറും, സംഗീതജ്ഞയുമായ ആഷ്‌ലിങ് മർഫിയെ (23) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണമാരംഭിച്ച ഗാര്‍ഡ ചൊവ്വാഴ്ച ഒരാളെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കി. ഇയാള്‍ ഡബ്ലിനിലെ ഒരു ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സ തേടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വിവരങ്ങളൊന്നും ഗാര്‍ഡ പുറത്തുവിട്ടിട്ടില്ല. 30-ലേറെ പ്രായമുള്ള ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്. ദേഹത്ത് പരിക്കേറ്റ് ചികിത്സ തേടിയ ഇയാള്‍ പരിക്കേറ്റത് എങ്ങനെയെന്ന് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് … Read more