മന്ത്രി ഹെലൻ മക്കന്റീക്ക് വ്യാജ ബോംബ് ഭീഷണി; പ്രതി കുറ്റക്കാരനെന്നു കോടതി

ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയയാളെ കുറ്റക്കാരനെന്ന് വിധിച്ച് കോടതി. എട്ട് ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് Michael Murray എന്ന 52-കാരനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2021 മാര്‍ച്ച് 7-നാണ് പേര് വെളിപ്പെടുത്താതെ പ്രതി, മന്ത്രിക്ക് നേരെ വ്യാജബോബ് ഭീഷണി നടത്തിയത്. മക്കന്റീയുടെ വീട്ടിലേയ്ക്ക് വിളിച്ചായിരുന്നു ഭീഷണി. Irish National Liberation Army (INLA)-യില അംഗമെന്ന പേരില്‍ ഫോണ്‍ ചെയ്ത ഇയാള്‍, മന്ത്രിയുടെ വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. … Read more

സഹായം ചോദിച്ചെത്തിയ ഇയു ഇതര പൗരത്വം ഉള്ളവർക്ക് നേരെ ലൈംഗികാതിക്രമം; മുൻ ഗാർഡ ഉദ്യോഗസ്ഥന് തടവുശിക്ഷ

വിസ സംബന്ധിച്ച സഹായങ്ങള്‍ക്കായി സമീപിച്ച രണ്ട് ഇയു ഇതര പൗരത്വം ഉള്ളവര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുന്‍ ഗാര്‍ഡ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് തടവുശിക്ഷ. റോസ്‌കോമണിലെ ഗാര്‍ഡ സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന John Egan (61) എന്നയാള്‍ക്കാണ് റോസ്‌കോമണ്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. കൗണ്ടി മേയോയിലെ Knock-ലുള്ള Drum സ്വദേശിയായ പ്രതി, 2015 ഫെബ്രുവരി 14-നാണ് വിസ സംബന്ധിച്ച് സഹായം തേടി വന്ന രണ്ട് സ്ത്രീകളില്‍ ഒരാളെ ലൈംഗികമായി ആക്രമിച്ചത്. ഇക്കാലത്ത് സ്റ്റേഷനില്‍ ഇമിഗ്രേഷന്‍ … Read more

ഫുട്പാത്തിൽ തെന്നിവീണ് പരിക്കേറ്റു; കൗൺസിലിനെതിരെ 88-കാരി നൽകിയ പരാതി 160,000 യൂറോയ്ക്ക് ഒത്തുതീർപ്പായി

കില്‍ക്കെന്നിയില്‍ നടപ്പാതയില്‍ തെന്നിവീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് 88-കാരി കൗണ്‍സില്‍ അധികൃതര്‍ക്കെതിരെ നല്‍കിയ പരാതി 160,000 യൂറോയ്ക്ക് ഒത്തുതീര്‍പ്പായി. കില്‍ക്കെന്നിയിലെ പിയേഴ്‌സ് സ്ട്രീറ്റ് സ്വദേശിയായ സാറ മഹോണിയാണ് കില്‍ക്കെന്നി കൗണ്ടി കൗണ്‍സിലിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നത്. 2020 സെപ്റ്റംബര്‍ 19-നാണ് വീടിനടുത്ത McDonagh Street-ല്‍ വച്ച് നടപ്പാതയില്‍ മഹോണി തെന്നിവീഴുന്നത്. നടപ്പാതയിലെ പൊട്ടിക്കിടന്ന ഭാഗത്ത് അറിയാതെ കാല്‍ വച്ചതോടെയായിരുന്നു അപകടമെന്ന് പരാതിയില്‍ മഹോണി പറഞ്ഞിരുന്നു. മുഖമടിച്ച് വീണ മഹോണിക്ക് മുഖത്തും, കൈക്കും പരിക്കേറ്റു. മൂക്കില്‍ നിന്നും രക്തം വന്ന ഇവരെ … Read more

വടക്കൻ അയർലണ്ടിൽ വാഹനാപകടത്തിൽ മലയാളിയായ സുഹൃത്ത് കൊല്ലപ്പെട്ട സംഭവം; ഡ്രൈവറായ മലയാളി നഴ്‌സിനെ ശിക്ഷയിൽ നിന്നൊഴിവാക്കി കോടതി

അപകടകരമായ വേഗതയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്ത് കൊല്ലപ്പെട്ട സംഭവത്തില്‍, ഡ്രൈവറായ മലയാളി നഴ്‌സിനെ കോടതി വെറുതെ വിട്ടു. കൊല്ലപ്പെട്ട സുഹൃത്തും മലയാളിയുമായ ഷൈമോളുടെ ഭര്‍ത്താവ്, വാഹനമോടിച്ച മെയ്‌മോള്‍ ജോസിന് മാപ്പ് നല്‍കുന്നുവെന്ന് കാട്ടി കോടതിയില്‍ നല്‍കിയ കത്ത് കൂടി പരിഗണിച്ചാണ് ഇവരെ തടവ് ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ ജഡ്ജ് തയ്യാറായത്. ഷൈമോളും നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. 2019 ജൂണ്‍ 21-ന് വടക്കന്‍ അയര്‍ലണ്ടിലെ ബാലിമെനയിലെ ക്രാങ്ക്കില്‍ റോഡിലായിരുന്നു അപകടം നടന്നത്. മെയ്‌മോളായിരുന്നു വാഹനം ഓടിച്ചിരുന്നത്. മെയ്‌മോളുടെ … Read more

കെറിയിൽ സ്ത്രീക്ക് ആക്രമണത്തിൽ പരിക്ക്; ഒരാൾ പിടിയിൽ

കെറിയില്‍ സ്ത്രീക്കെതിരെ നടന്ന ഗുരുതര ആക്രമണത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാവിലെ 7:30-ഓടെയാണ് Artfert-ലെ വീട്ടില്‍ 40 വയസ്സ് പ്രായം വരുന്ന സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ സ്ത്രീയെ കെറിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് ഉടന്‍ കൊണ്ടുവന്നെങ്കിലും നില ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. സംഭവത്തില്‍ 40 വയസ്സ് പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇയാളെ ഇന്ന് രാവിലെ Mallow ജില്ലാ കോടതിയില്‍ ഹാജരാക്കി.

ഡബ്ലിൻ ആശുപത്രിയിൽ സർജറി കഴിഞ്ഞ വയോധിക രക്തം വാർന്ന് മരിച്ചു; മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതർ

ഡബ്ലിനിലെ St Vincent’s University Hospital-ല്‍ ട്രെയിനീ സര്‍ജന്മാര്‍ നടത്തിയ ഓപ്പറേഷനെത്തുടര്‍ന്ന് വയോധിക മരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതര്‍. 76-കാരിയായ ഫ്രെഡ ഫോക്‌സ് ആണ് പാന്‍ക്രിയാസിലെ മുഴ നിക്കാനുള്ള സര്‍ജറിക്കിടെ 17 ലിറ്റര്‍ രക്തം നഷ്ടപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കവേയാണ് ആശുപത്രി അധികൃതര്‍ മാപ്പ് പറഞ്ഞത്. 2017 സെപ്റ്റംബര്‍ 1-നായിരുന്നു രണ്ട് ട്രെയിനീ സര്‍ജന്മാരുടെ നേതൃത്വത്തില്‍ ഫ്രെഡയ്ക്ക് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആരംഭിച്ചത്. … Read more

അയർലണ്ടിൽ ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജഡ്ജ് രാജിവച്ചു

അയര്‍ലണ്ടില്‍ ലൈംഗികാതിക്രമ കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജഡ്ജ് Gerard O’Brien രാജിവച്ചതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. സെന്‍ട്രല്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ മാസം ഇയാളെ കുറ്റക്കാരനെന്ന് വിധിച്ച ശേഷം, ജഡ്ജായിരിക്കാന്‍ O’Brien യോഗ്യനല്ലെന്നും, പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മക്കന്റീക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ജഡ്ജ് രാജി വച്ചതോടെ പാര്‍ലമെന്റ് ഇടപെട്ട് ഇയാളെ പുറത്താക്കേണ്ട സാഹചര്യമുണ്ടായില്ല. അയര്‍ലണ്ടിലെ നിയമപ്രകാരം ജഡ്ജിനെ പുറത്താക്കാന്‍ Dáil Éireann, Seanad Éireann എന്നീ സഭകളിലെ വോട്ടെടുപ്പുകളിലൂടെ മാത്രമേ സാധിക്കൂ. എന്നാല്‍ ഇത്തരമൊരു നടപടി അയര്‍ലണ്ടിന്റെ … Read more