നിലവിലെ കോവിഡ് സാഹചര്യം ആശങ്കാജനകം, പക്ഷേ പരിഭ്രാന്തി വേണ്ട; നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരില്ലെന്നും വരദ്കർ

അയര്‍ലണ്ടില്‍ കോവിഡിന്റെ മറ്റൊരു തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും, നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. നിലവില്‍ കോവിഡ് കേസുകളിലുണ്ടാകുന്ന വര്‍ദ്ധന ആശങ്കാജനകമാണെങ്കിലും, പരിഭ്രാന്തരാകേണ്ടതില്ലെന്ന് വരദ്കര്‍ അഭിപ്രായപ്പെട്ടു. ഏകദേശം 1,100 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 50-ഓളം പേര്‍ ഐസിയുവിലാണ്. അതേസമയം ആശുപത്രികളില്‍ കഴിയുന്ന പകുതി പേരും മറ്റ് രോഗങ്ങളുമായി എത്തിയ ശേഷം കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരാണെന്ന് വരദ്കര്‍ പറഞ്ഞു. കോവിഡ് കാരണം ജീവന്‍ നഷ്ടമായവരെ ഓര്‍ക്കാനായി ഞായറാഴ്ച നോര്‍ത്ത് … Read more

അയർലണ്ടിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31-ഓടെ പിൻവലിക്കാനായേക്കും: വരദ്കർ

അയര്‍ലണ്ടില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ മിക്കതും മാര്‍ച്ച് 31-ഓടെ പിന്‍വലിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. രാജ്യത്ത് ഇന്നലെ 11,683 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വരദ്കറുടെ പ്രസ്താവന. കോവിഡ് കേസുകളില്‍ വലിയ കുറവില്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും, ഐസിയു ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണത്തിലും, മരണത്തിലും കുറവ് വന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് Fine Gael-ന്റെ ഒരു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വരദ്കര്‍ പറഞ്ഞു. അതിനാല്‍ത്തന്നെ വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കാമെന്ന് പ്രതീക്ഷിക്കുന്നതായി … Read more

കോവിഡ് ബാധ രൂക്ഷം; രാത്രി 8-നു ശേഷം റസ്റ്ററന്റുകൾ, ഇൻഡോർ പരിപാടികൾ പാടില്ല; അയർലണ്ടിലെ പുതിയ നിയന്ത്രണങ്ങൾ ഇപ്രകാരം

അയര്‍ലണ്ടില്‍ കോവിഡ് ബാധ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണ്‍ സാന്നിദ്ധ്യവും വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ National Public Health Emergency Team (Nphet) നിര്‍ദ്ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ അധികനിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ക്രിസ്മസ് കാലത്ത് കൂടുതല്‍ സമ്പര്‍ക്കങ്ങളുണ്ടാകുമെന്നത് മുന്നില്‍ക്കണ്ടുകൂടിയാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിനിരിക്കുന്നത്. ഇന്ന് (ഡിസംബര്‍ 19 ഞായര്‍) മുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന പുതിയ നിയന്ത്രണങ്ങള്‍ ചുവടെ: ഹോസ്പിറ്റാലിറ്റി മേഖല … Read more

അയർലൻഡിലെ നൈറ്റ് ക്ലബ്ബുകൾ ഇന്ന് മുതൽ തുറക്കുന്നു; സ്പോർട്സ്, വിവാഹം, മതപരമായ പരിപാടികൾ എന്നിവയ്ക്കും കൂടുതൽ ഇളവുകൾ

അയര്‍ലന്‍ഡിലെ എല്ലാ നൈറ്റ് ക്ലബ്ബുകള്‍ക്കും ഇന്നുമുതല്‍ (ഒക്ടോബര്‍ 22 വെള്ളി) തുറന്നുപ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍. ഒക്ടോബര്‍ 22 മുതല്‍ രാജ്യത്ത് ബാക്കിയുള്ള മിക്ക നിയന്ത്രണങ്ങളും ഇളവ് ചെയ്യുമെന്ന നേരത്തെയുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. അതേസമയം രാജ്യത്ത് കോവിഡ് ബാധ വര്‍ദ്ധിച്ചികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ കുറഞ്ഞത് 2022 ഫെബ്രുവരി വരെയെങ്കിലും തുടരാനാണ് ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശം. നൈറ്റ് ക്ലബ്ബ് അടക്കമുള്ളവ പൂര്‍ണ്ണമായ കപ്പാസിറ്റിയില്‍ തുറക്കുകയാണെങ്കിലും ജനങ്ങള്‍ അതീവജാഗ്ര പാലിക്കണമെന്നും, കോവിഡ് തിരിച്ചുവരാന്‍ ഇടയാക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് … Read more