അയർലണ്ടിൽ ഏരിസ് കാരണം കോവിഡ് കേസുകൾ ഉയരുന്നു; വീണ്ടും വാക്സിനേഷൻ

അയര്‍ലണ്ടില്‍ കോവിഡ്-19 കേസുകള്‍ ഉയരുന്നു. കൊറോണയുടെ പുതിയ വേരിയന്റായ ഏരിസ് ആണ് കേസുകള്‍ ഇത്രയധികം കൂടാനുള്ള പ്രധാനകാരണം. മറ്റുള്ള വേരിയന്റുകളെ അപേക്ഷിച്ച് പ്രസരണശേഷി വളരെ കൂടുതലാണ് ഏരിസിന്. കോവിഡ് പരിശോധന പോസിറ്റീവ് ആയവര്‍ ലക്ഷണങ്ങള്‍ ശരിയായി കുറയുന്നത് വരെ 48 മണിക്കൂര്‍ നേരത്തെക്കെങ്കിലും വീട്ടില്‍ തന്നെ കഴിഞ്ഞുകൂടണം എന്ന നിര്‍ദേശം നല്‍കിവരുന്നുണ്ട്. കഴിഞ്ഞ വേരിയന്റുകള്‍ക്ക് ഉണ്ടായിരുന്ന അതെ ലക്ഷണങ്ങള്‍ തന്നെയാണ് ഏരിസിനും കണ്ട് വരുന്നത്. ·         ചുമ ·         തൊണ്ട വേദന ·         മൂക്കൊലിപ്പ് ·         പനി ·         തലവേദന ·         ക്ഷീണം ·         ശ്വാസം എടുക്കാനുള്ള … Read more

കൊറോണ വൈറസ് തലച്ചോറിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടെത്തൽ; നാഡീ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും

അയര്‍ലണ്ടില്‍ 3,348 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ 8 മണി വരെയുള്ള കണക്കനുസരിച്ച് 706 പേരാണ് കോവിഡ് ബാധിതരായി അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 42 പേര്‍ ഐസിയുവിലാണ്. വടക്കന്‍ അയര്‍ലണ്ടിലും ഒമിക്രോണിന്റെ പുതിയ വകഭേദമായ എക്‌സ്ഇ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത ആവശ്യമായി വന്നിരിക്കുകയാണ്. ഇതാകാം നിലവില്‍ അയര്‍ലണ്ടിലും പരക്കുന്നതെന്ന് വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ചില രോഗികളില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കൊറോണ വൈറസ് കാരണമാകുമെന്ന പുതിയ പഠനഫലവും പുറത്തുവന്നു. ചില രോഗികളുടെ തലച്ചോറില്‍ … Read more

വ്യാപകമായി തെറ്റായ പോസിറ്റീവ് ഫലം നൽകുന്നതായി പരാതി; ആന്റിജൻ ടെസ്റ്റ് കിറ്റ് നിർമ്മാതാക്കളായ Genrui കമ്പനിക്കെതിരെ അയർലണ്ടിൽ അന്വേഷണം

അയര്‍ലണ്ടില്‍ നടത്തുന്ന പല ആന്റിജന്‍ ടെസ്റ്റുകളും തെറ്റായ പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ Health Products Regulatory Authority (HPRA)-യും, ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനി Genrui-യും. Genrui SARS-CoV-2 Rapid Antigen Test Kit വഴി നടത്തിയ ടെസ്റ്റുകളെക്കുറിച്ചാണ് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ ഫാര്‍മസികള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ ടെസ്റ്റ് കിറ്റ് ലഭ്യമാണ്. കിറ്റ് നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് അന്വേഷണം ആരംഭിച്ചതായും, European Competent Authorities-മായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും … Read more

അയർലണ്ടിൽ കോവിഡ് അതിരൂക്ഷം; വർക്ക് ഫ്രം ഹോം പുനരവതരിപ്പിക്കാൻ സർക്കാർ

അയര്‍ലണ്ടില്‍ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് സൂചന. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പിലാക്കാനായി National Public Health Emergency Team (Nphet) നല്‍കിയ നിര്‍ദ്ദേശം മന്ത്രിസഭയിലെ ഏതാനും അംഗങ്ങള്‍ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന കോവിഡ്-19 മന്ത്രിതല ഉപസമിതിയുടെ തീരുമാനം കൂടി വിലയിരുത്തി ചൊവ്വാഴ്ചയാകും സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനമെടുക്കുക. വരുന്ന മഞ്ഞുകാലത്ത് കോവിഡ് അതിരൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത്, പ്രതിരോധം എത്തരത്തിലായിരിക്കണമെന്നത് സംബന്ധിച്ചും ഉപസമിതി ഇന്ന് … Read more

അയർലൻഡിലെ നൈറ്റ് ക്ലബ്ബുകൾ ഇന്ന് മുതൽ തുറക്കുന്നു; സ്പോർട്സ്, വിവാഹം, മതപരമായ പരിപാടികൾ എന്നിവയ്ക്കും കൂടുതൽ ഇളവുകൾ

അയര്‍ലന്‍ഡിലെ എല്ലാ നൈറ്റ് ക്ലബ്ബുകള്‍ക്കും ഇന്നുമുതല്‍ (ഒക്ടോബര്‍ 22 വെള്ളി) തുറന്നുപ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍. ഒക്ടോബര്‍ 22 മുതല്‍ രാജ്യത്ത് ബാക്കിയുള്ള മിക്ക നിയന്ത്രണങ്ങളും ഇളവ് ചെയ്യുമെന്ന നേരത്തെയുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. അതേസമയം രാജ്യത്ത് കോവിഡ് ബാധ വര്‍ദ്ധിച്ചികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ കുറഞ്ഞത് 2022 ഫെബ്രുവരി വരെയെങ്കിലും തുടരാനാണ് ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശം. നൈറ്റ് ക്ലബ്ബ് അടക്കമുള്ളവ പൂര്‍ണ്ണമായ കപ്പാസിറ്റിയില്‍ തുറക്കുകയാണെങ്കിലും ജനങ്ങള്‍ അതീവജാഗ്ര പാലിക്കണമെന്നും, കോവിഡ് തിരിച്ചുവരാന്‍ ഇടയാക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് … Read more