‘അയർലണ്ടിലെ അവസാന കോവിഡ് ലോക്ക്ഡൗൺ’; തീരുമാനത്തിൽ ഖേദിക്കുന്നതായി പ്രധാനമന്ത്രി

അയര്‍ലണ്ടിലെ കോവിഡ് ബാധയെ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് എത്തരത്തിലാണെന്ന് മനസിലാക്കാനായുള്ള പ്രത്യേക അന്വേഷണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. 12 മാസത്തിനുള്ളില്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവുന്ന വിധത്തില്‍ സര്‍ക്കാര്‍ കക്ഷികള്‍ ഇത് സംബന്ധിച്ച് കൂട്ടായ തീരുമാനത്തിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് അടക്കമുള്ള മറ്റ് കാര്യങ്ങള്‍ ഇനി മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേസമയം കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി 2021 ഡിസംബറില്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാമത്തെയും, അവസാനത്തെയും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ … Read more

നിലവിലെ കോവിഡ് സാഹചര്യം ആശങ്കാജനകം, പക്ഷേ പരിഭ്രാന്തി വേണ്ട; നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരില്ലെന്നും വരദ്കർ

അയര്‍ലണ്ടില്‍ കോവിഡിന്റെ മറ്റൊരു തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും, നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. നിലവില്‍ കോവിഡ് കേസുകളിലുണ്ടാകുന്ന വര്‍ദ്ധന ആശങ്കാജനകമാണെങ്കിലും, പരിഭ്രാന്തരാകേണ്ടതില്ലെന്ന് വരദ്കര്‍ അഭിപ്രായപ്പെട്ടു. ഏകദേശം 1,100 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 50-ഓളം പേര്‍ ഐസിയുവിലാണ്. അതേസമയം ആശുപത്രികളില്‍ കഴിയുന്ന പകുതി പേരും മറ്റ് രോഗങ്ങളുമായി എത്തിയ ശേഷം കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരാണെന്ന് വരദ്കര്‍ പറഞ്ഞു. കോവിഡ് കാരണം ജീവന്‍ നഷ്ടമായവരെ ഓര്‍ക്കാനായി ഞായറാഴ്ച നോര്‍ത്ത് … Read more

അടുത്തയാഴ്ച മുതൽ കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് Taoiseach

അടുത്തയാഴ്ച മുതൽ നിയന്ത്രണങ്ങളില്‍  ഇളവു വരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി Taoiseach പറഞ്ഞു. Omicron വേരിയന്റിനെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍  പുരോഗതി ഉണ്ടെന്നു Micheál Martin പറഞ്ഞു, അടുത്ത Nphet മീറ്റിംഗിന് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താമെന്ന് സൂചിപ്പിച്ചു. അടുത്തയാഴ്ച Nphet-ന്റെ ഒരു മീറ്റിംഗ് ഉണ്ടാകും. നിലവിലെ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ മുന്നോട്ട് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ അതിനെക്കുറിച്ച് കൃത്യമായി ഒന്നും പറയാൻ പറ്റുന്ന ഒരു സാഹചര്യം ഇതുവരെ ആയിട്ടില്ല. പബ്ലിക് ഹെൽത്ത് ലെ  ആളുകൾ എന്താണ് omicron ന്‍റെ … Read more

ബൂസ്റ്റെര്‍ നല്ലതാണെങ്കിലും ഒമിക്രോണ്‍ ന്റെ സംഹാരം തുടര്ന്ന് കൊണ്ടിരിക്കും : ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണ്ണലി

രാജ്യത്ത് ഒമിക്രോൺ പടരുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിനുള്ള കാബിനറ്റ് മീറ്റിംഗിന് മുമ്പായി, ആളുകൾ ഇപ്പോഴും രോഗികളായി കോവിഡ് -19 കാരണം  മരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണ്ണലി മുന്നറിയിപ്പ് നൽകി. പുതിയ കോവിഡ് ന്‍റെ സാഹചര്യം  അന്തര്‍ദേശീയമായി അനിശ്ചിതത്വത്തിൽ ആണെങ്കിലും, ഐറിഷ് ആശുപത്രികളിൽ നിന്നുള്ള ഡാറ്റ പ്രോത്സാഹജനകമാണ് എന്നും ബൂസ്റ്ററുകൾ ശക്തമായ സംരക്ഷണം നൽകുന്നുണ്ടെന്നും ഡോണ്ണലി പറഞ്ഞു. “എന്നിരുന്നാലും, നിരവധി ആളുകൾക്ക് രോഗം ബാധിച്ചതിനാൽ, കുറഞ്ഞ തീവ്രമായ ഒരു വേരിയന്റ് പോലും ധാരാളം ആളുകളെ രോഗികളാക്കുകയും തന്മൂലം ധാരാളം … Read more

അയർലണ്ടിൽ ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ്; ഒമൈക്രോൺ തീവ്രമായ രോഗത്തിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തൽ

അയര്‍ലണ്ടില്‍ ദിവസേനയുള്ള കോവിഡ് രോഗികളില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഇന്നലെ രാജ്യത്ത് 26,122 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ആരംഭിച്ചതിന് ശേഷം അയര്‍ലണ്ടില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവുമധികം കേസുകളാണിത്. 917 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയിുന്നത്. ഇതില്‍ 83 പേര്‍ ഐസിയുവിലാണ്. അതേസമയം ആശുപത്രികളിലെ കോവിഡ് രോഗികളില്‍ മുന്‍ ദിവസത്തെക്കാള്‍ 24 പേരുടെ കുറവുണ്ട്. ഒമൈക്രോണ്‍ ആണ് രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകാന്‍ കാരണം. അതേസമയം പൊതുവെ ഗുരുതരമായ രോഗത്തിനും, മരണത്തിനും … Read more

കോവിഡ്: 15,000 HSE ജീവനക്കാർ അവധിയിൽ; ഐസൊലേഷൻ നിയമത്തിൽ ഇളവ് വരുത്തണമെന്ന് ആവശ്യം

കോവിഡ് ഐസൊലേഷന്‍ നിയമങ്ങള്‍ കാരണം HSE-യിലെ 15,000-ഓളം പേര്‍ അവധിയിലെന്ന് റിപ്പോര്‍ട്ട്. കൂട്ട അവധി കാരണം രാജ്യത്തെ ആശുപത്രികളും, മറ്റു സേവനങ്ങളും കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും HSE Chief Operations Officer Anne O’Connor പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച 8,000 പേരാണ് കോവിഡ് കാരണം അവധിയെടുത്തിരുന്നത്. കോവിഡ് ബാധയും, രോഗികളുമായുള്ള സമ്പര്‍ക്കം കാരണമുള്ള ഐസൊലേഷനുമാണ് പ്രധാന കാരണങ്ങള്‍. എന്നാല്‍ ഈയാഴ്ച അത് 14,000 മുതല്‍ 15,000 വരെ ആയി ഉയര്‍ന്നു. നിലവില്‍ ആകെ ജീവനക്കാരില്‍ 12 ശതമാനവും … Read more

ഒമൈക്രോൺ വ്യാപനം; ഡ്യൂട്ടിക്കെത്തുന്ന ഗാർഡ ഉദ്യോഗസ്ഥരിൽ 1,100 പേരുടെ കുറവ്

അയര്‍ലണ്ടില്‍ കോവിഡ് ബാധ അതിരൂക്ഷമായ സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പ് ഉള്ളതിലും 1,100 ഗാര്‍ഡ ഉദ്യോഗസ്ഥര്‍ കുറവ് മാത്രമാണ് നിലവില്‍ ഡ്യൂട്ടിക്ക് എത്തിയിരിക്കുന്നതെന്ന് Garda Representative Association. വാര്‍ത്ത പുറത്തുവന്നതോടെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്ക് മുമ്പ് സൗജന്യമായി ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താനുള്ള സംവിധാനം ആവിഷ്‌കരിച്ചിരിക്കുകയാണ് An Garda Síochána. അതേസമയം താല്‍പര്യമുള്ളവര്‍ മാത്രം ടെസ്റ്റിങ് നടത്തിയാല്‍ മതിയെന്നും, ഡ്യൂട്ടിയില്‍ കയറാന്‍ ഇത് നിര്‍ബന്ധമല്ലെന്നും അധികൃതര്‍ പ്രത്യേകം അറിയിച്ചു. ഓരോ പ്രവൃത്തി ദിവസവും ആന്റിജന്‍ ടെസ്റ്റ് കിറ്റ് നല്‍കുന്ന രീതിയിലാകും … Read more

ഒമൈക്രോൺ പിടിമുറുക്കുന്നു; സ്വന്തം വീട്ടുകാരുമായല്ലാതെ സമ്പർക്കം പാടില്ലെന്ന് കർശന നിർദ്ദേശം

അയര്‍ലണ്ടില്‍ ഒമൈക്രോണ്‍ വകഭേദം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം വീട്ടുകാരല്ലാത്ത ആരുമായും സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന്‍. കോവിഡ് ആരംഭിച്ചതിന് ശേഷം ഇന്നേവരെ ഏററവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ക്രിസ്മസ് ദിവസമാണ്. 13,765 പേര്‍ക്കാണ് ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ചത്. ക്രിസ്മസ് ആഘോഷം തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കേയാണ് ഹോലഹാന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടം, കടകള്‍ എന്നിവ പരമാവധി ഒഴിവാക്കാനും, ആരോഗ്യനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത കടകളില്‍ … Read more

ഒമൈക്രോൺ ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂട്ടിയേക്കുമെന്ന് ആരോഗ്യമന്ത്രി; ഓരോ മാസവും അയർലണ്ടിൽ 200 പേർ വീതം കോവിഡ് ബാധിച്ച് മരിക്കുന്നു

അയര്‍ലണ്ടിലെ ജനങ്ങള്‍ക്കിടയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിക്കുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും, ഇത് ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറയാന്‍ സാഹചര്യമൊരുക്കുമെന്നും മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. കഴിഞ്ഞ ജനുവരി മാസത്തില്‍ ഉണ്ടായതിലുമേറെ തിക്കും തിരക്കും ആശുപത്രികളില്‍ ഉണ്ടായേക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാജ്യത്ത് 24 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ അയര്‍ലണ്ടിലെ ആകെ ഒമൈക്രോണ്‍ ബാധ 42 ആയി. ഇന്നലെ 4,235 പേര്‍ക്ക് കോവിഡ് ബാധയും സ്ഥിരീകരിച്ചു. ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍ 5,835 ആണ്. യു.കെയില്‍ … Read more

അയർലണ്ടിൽ ബൂസ്റ്റർ ഷോട്ടിനുള്ള ഇടവേള 3 മാസമാക്കി കുറയ്ക്കും; ഒമൈക്രോണിനെ നേരിടാൻ സർവ്വ സന്നാഹങ്ങളുമായി സർക്കാർ

അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ട് എടുക്കാനുള്ള ഇടവേള ആറ് മാസത്തില്‍ നിന്നും മൂന്ന് മാസമായി കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. ഇതോടെ രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്ക് (Janssen ആണെങ്കില്‍ ഒറ്റ ഡോസ്) ബൂസ്റ്റര്‍ ഷോട്ട് മൂന്ന് മാസം കഴിഞ്ഞാലുടന്‍ എടുക്കാം. രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണ്‍ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഷോട്ട് പദ്ധതി ദ്രുതഗതിയിലാക്കുന്നതിനായി സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാജ്യത്ത് 4,688 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ … Read more