‘ആ 48 പേരും നിയമവിരുദ്ധമായി കൊല്ലപ്പെട്ടു’; സ്റ്റാർഡസ്റ്റ് ദുരന്തത്തിൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷം വിധി പറഞ്ഞ് ജൂറി

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്ത ദുരന്തമായ സ്റ്റാര്‍ഡസ്റ്റ് സംഭവത്തില്‍, ഇരകളെല്ലാം ‘നിയമവിരുദ്ധമായി കൊല്ലപ്പെട്ടു’ എന്ന് വിധി രേഖപ്പെടുത്തി ജൂറി. 1981 ഫെബ്രുവരി 14-ന് ഡബ്ലിനിലെ Artane-ലുള്ള സ്റ്റാര്‍ഡസ്റ്റ് ക്ലബ്ബിന് തീപിടിക്കുകയും, 48 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലാണ് ഒരു വര്‍ഷം നീണ്ട വിചാരണയ്ക്കും, 11 ദിവസത്തെ ചര്‍ച്ചയ്ക്കും ശേഷം ജൂറി വിധി പറഞ്ഞത്. ക്ലബ്ബിലെ തീപിടിത്തത്തിന് കാരണം നിയമവിരുദ്ധമായ കാരണങ്ങളാണെന്ന് ഏഴ് സ്ത്രീകളും, അഞ്ച് പുരുഷന്മാരും അടങ്ങുന്ന ജൂറി കണ്ടെത്തുകയും, … Read more

അയർലണ്ടിൽ മോഷണം വർദ്ധിച്ചു; കൊലപാതകവും, പീഡനവും കുറഞ്ഞു

മോഷണം, പിടിച്ചുപറി, വാഹനമോഷണം എന്നീ കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം 26% വര്‍ദ്ധന. 2022-ല്‍ ഇത്തരം 531 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ 2023-ല്‍ ഇവ 2,601 ആയി കുതിച്ചുയര്‍ന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) ആണ് കണക്കുകള്‍ പുറത്തുവിട്ടത്. പോയ വര്‍ഷമുണ്ടായ മോഷണക്കേസുകള്‍ 74,144 ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12% അധികമാണിത്. ഇതില്‍ തന്നെ പകുതിയോളം കടകളില്‍ നിന്നുള്ള മോഷണമാണ്. ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 5% വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കൊള്ള നടത്തിയതില്‍ 1% ആണ് … Read more

ഡബ്ലിനിൽ മുസ്ലിം പണ്ഡിതന് നേരെ വംശീയ ആക്രമണം

ഡബ്ലിനില്‍ മുസ്ലിം പണ്ഡിതന്‍ വിദ്വേഷ അക്രമത്തിന് ഇരയായതായുള്ള പരാതിയില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് Tallaght-യില്‍ വച്ച് ഐറിഷ് മുസ്ലിം കൗണ്‍സില്‍ സ്ഥാപകനും, മേധാവിയുമായ ഷെയ്ഖ് ഡോ. ഉമര്‍ അല്‍-ഖാദ്രിക്ക് നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് സിടി സ്‌കാന്‍ നടത്തേണ്ടിയും വന്നു. അതേസമയം പരിശോധനയില്‍ മറ്റ് കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും ആക്രമണത്തില്‍ ഇടത് കവിളിന് ക്ഷതമേറ്റ് നീര് വച്ചിരുന്നു. മുന്‍നിരയിലെ പല്ലിനും പരിക്കേറ്റു. ആക്രമണം മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് സംശയിക്കുന്നതായി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അല്‍-ഖാദ്രി … Read more

ഡബ്ലിനിൽ ആക്രമണത്തിൽ പരിക്കേറ്റ് ചെറുപ്പക്കാരൻ ആശുപത്രിയിൽ; ഒരാൾ പിടിയിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് ആക്രമണത്തില്‍ പരിക്കേറ്റ് ചെറുപ്പക്കാരന്‍ ആശുപത്രിയില്‍. ഞായറാഴ്ച അര്‍ദ്ധരാത്രി 12.40-ഓടെയാണ് 20-ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ Liffey Street lower-ല്‍ വച്ച് ആക്രമിക്കപ്പെട്ടതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. പരിക്കേറ്റ ചെറുപ്പക്കാരനെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്ത ഗാര്‍ഡ, ഇയാള്‍ക്ക് മേല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.

ഡബ്ലിൻ സ്‌കൂളിന് മുന്നിൽ വച്ച് കത്തിക്കുത്തേറ്റ 5 വയസുകാരി വീണ്ടും ഐസിയുവിൽ

ഡബ്ലിനിലെ സ്‌കൂളിന് മുന്നില്‍ ഇക്കഴിഞ്ഞ നവംബറില്‍ കത്തിക്കുത്തേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്കായി രൂപീകരിച്ച ഓണ്‍ലൈന്‍ ധനസമാഹരണ പേജിലാണ് കുട്ടിയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ചത്. വടക്കന്‍ ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ വച്ചാണ് അഞ്ച് വയസുകാരിക്കും, മറ്റ് രണ്ട് കുട്ടികള്‍ക്കും, കെയററായ സ്ത്രീക്കും അക്രമിയുടെ കുത്തേറ്റത്. മറ്റുള്ളവരെല്ലാം വൈകാതെ ആശുപത്രി വിട്ടെങ്കിലും നെഞ്ചില്‍ കുത്തേറ്റ അഞ്ച് വയസുകാരിയെ ഈയിടെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. കുട്ടിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും എല്ലാവരും പോസിറ്റീവായാണ് കാര്യങ്ങളെ … Read more

അയർലണ്ടിൽ നമ്പർ പ്ലേറ്റ് മോഷണം പതിവാകുന്നു; ലക്ഷ്യം പുതിയ തട്ടിപ്പ് രീതിയോ?

അയര്‍ലണ്ടിലെ ഡോണഗല്‍ കൗണ്ടിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മോഷ്ടിക്കപ്പെടുന്നത് പതിവാകുന്നു. ഇവയുപയോഗിച്ച് ഗുരുതര കുറ്റകൃത്യങ്ങള്‍ മോഷ്ടാക്കള്‍ നടത്തിയേക്കുമെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് പ്രദേശത്തെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍. ഈ സാഹചര്യത്തില്‍ തങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത് ഗാര്‍ഡ സ്റ്റേഷനിലെത്തി വിവരമറിയിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി Muff ഗ്രാമത്തിലെ ഒരു ഹൗസിങ് എസ്റ്റേറ്റിലാണ് അവസാനമായി നമ്പര്‍ പ്ലേറ്റുകള്‍ കാണാതെ പോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ … Read more

വെസ്റ്റ് കോർക്കിലെ കടയിൽ പട്ടാപ്പകൽ കൊള്ള; കത്തികാട്ടി പണം തട്ടി മോഷ്ടാവ്

വെസ്റ്റ് കോര്‍ക്കിലെ വ്യാപാരസ്ഥാപനത്തില്‍ കത്തികാട്ടി കൊള്ള. വെള്ളിയാഴ്ച പട്ടാപ്പകല്‍ 12.30-ഓടെ Clonakilty-യിലുള്ള Kent Street-ലെ ഒരു കടയിലാണ് കത്തിയുമായി എത്തിയ പുരുഷന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. ശേഷം ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കടയില്‍ പരിശോധന നടത്തിയ ശേഷം അന്വേഷണമാരംഭിച്ച ഗാര്‍ഡ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവദിവസം (ജനുവരി 12 വെള്ളി) 12.20 മുതല്‍ 12.40 വരെ ഈ പ്രദേശത്തുകൂടെ കാറിലോ മറ്റോ പോയവര്‍ തങ്ങളുടെ ഡാഷ് ക്യാമറ പരിശോധിച്ച് മോഷ്ടാവിന്റെ … Read more