HSE-ക്ക് നേരെ വീണ്ടും സൈബർ ആക്രമണം

Health Service Executive (HSE)-ക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം. വിദേശ ക്രിമിനലുകളാണ് ആക്രമണം നടത്തിയതെന്നാണ് സംശയമെന്നും, ആക്രമണം HSE പ്രവര്‍ത്തനങ്ങളെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗികളുടെ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് കരുതുന്നത്. HSE-യിലെ റിക്രൂട്ട്‌മെന്റുകള്‍ ഭാഗികമായി ഓട്ടോമാറ്റിക് സംവിധാനത്തിലേയ്ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന EY എന്ന കമ്പനിയാണ് സൈബര്‍ ആക്രമണം നടന്നതായി HSE-ക്ക് വിവരം നല്‍കിയത്. ഇവര്‍ ഉപയോഗിക്കുന്ന MoveIT എന്ന സോഫ്റ്റ്‌വെയറില്‍ ആണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്ന 20-ഓളം പേരുടെ … Read more