അയർലണ്ടിൽ പ്രതിമാസ ടിക്ക് ടോക്ക് ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷം കടന്നു

അയര്‍ലണ്ടില്‍ പ്രതിമാസ ടിക്ക്‌ ടോക്ക് ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷം കടന്നതായി റിപ്പോര്‍ട്ട്. ഈ റെക്കോര്‍ഡ് നേടാന്‍ സഹായിച്ച അയര്‍ലണ്ടിലെ എല്ലാ വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും നന്ദിയറിയിക്കുന്നതായി വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക്ക്‌ ടോക്കിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി തലവനായ കോര്‍മാക് കീനന്‍ പറഞ്ഞു. പുസ്തകങ്ങള്‍, ഭക്ഷണം, കുടുംബം, സംഗീതം, കോമഡി, കല എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ സംബന്ധിച്ച് ടിക്ക്‌ ടോക്ക് വീഡിയോ ഉണ്ടാക്കുന്നവര്‍ക്ക് കമ്പനി നന്ദിയറിയിച്ചു. അതേസമയം ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ക്‌ ടോക്ക്, വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപിച്ച് … Read more

കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല; ടിക്ടോക്കിന് 390 മില്യൺ പിഴയിട്ട് അയർലണ്ട്

കുട്ടികളുടെ അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് പ്രമുഖ വീഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്കിന് 345 മില്യണ്‍ യൂറോ പിഴ. 2020 ജൂലൈ 31 മുതല്‍ ഡിസംബര്‍ 31 വരെ നടത്തിയ അന്വേഷണത്തില്‍, ഇയു ഡാറ്റ പ്രൊട്ടക്ഷന്‍ നിയന്ത്രണങ്ങള്‍ ആപ്പ് ലംഘിച്ചുവെന്ന് വ്യക്തമാക്കിയാണ് അയര്‍ലണ്ടിലെ Data Protection Commission (DPC) ഭീമന്‍ തുക പിഴയിട്ടത്. മൂന്ന് മാസത്തിനകം പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളെടുക്കണമെന്നും കമ്പനിക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. ചൈനീസ് കമ്പനിയായ TikTok Technology Limited (TTL) ആണ് ടിക്‌ടോക്കിന്റെ … Read more

വിവരശേഖരണ നിയമം ലംഘിച്ചു; ഫേസ്ബുക്കിന് 1.2 ബില്യൺ യൂറോ പിഴയിട്ട് അയർലണ്ട്

വിവരശേഖരണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റയ്ക്ക് 1.2 ബില്യണ്‍ യൂറോ പിഴയിട്ട് അയര്‍ലണ്ടിലെ Data Protection Commission (DPC). ഒപ്പം യൂറോപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസിലെ സര്‍വറുകളിലേയ്ക്ക് മാറ്റുന്നത് നിര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് DPC റെക്കോര്‍ഡ് തുക പിഴയടയ്ക്കാന്‍ മെറ്റയോട് ഉത്തരവിട്ടത്. അതിര്‍ത്തി കടന്ന് വിവരങ്ങള്‍ കൈമാറ്റം ചെയ്യുക വഴി European GDPR (General Data Protection Regulation) നിയമം കമ്പനി ലംഘിച്ചതായി DPC വ്യക്തമാക്കി. … Read more