അയർലണ്ടിൽ മീസിൽസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതൽ; കുട്ടികൾക്ക് വാക്സിൻ ഉറപ്പാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ മീസില്‍സ് പനി പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ രോഗത്തിന് എതിരായ വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. യൂറോപ്പിലെ പല രാജ്യങ്ങളിലും നിലവില്‍ മീസില്‍സ് പടര്‍ന്നുപിടിക്കുകയാണ്. റൊമാനിയയില്‍ രോഗം ബാധിച്ച പല കുട്ടികളിലും അത് ഗുരുതരമാകുകയും ചെയ്ത സാഹചര്യത്തിലാണ് അറിയിപ്പുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ജനുവരി പകുതി വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്റില്‍ 170-ലധികം പേര്‍ക്കാണ് മീസില്‍സ് ബാധ സ്ഥിരീകരിച്ചത്. അയര്‍ലണ്ടില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ … Read more

ആരോഗ്യ ഇൻഷുറൻസ് തുക വീണ്ടും വർദ്ധിപ്പിച്ച് VHI; 300 യൂറോ വരെ നൽകേണ്ടി വരും

അയര്‍ലണ്ടിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ VHI വീണ്ടും പ്രീമിയം വര്‍ദ്ധിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കമ്പനി പ്രീമിയത്തില്‍ വര്‍ദ്ധന വരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ക്ലെയിമുകളില്‍ 20% വര്‍ദ്ധന ഉണ്ടായെന്നും, അതിനാല്‍ പ്രീമിയത്തില്‍ 7% വര്‍ദ്ധന വരുത്തുകയുമാണെന്നാണ് കമ്പനി പറയുന്നത്. ഇതോടെ പല കുടുംബങ്ങളും വര്‍ഷം 300 യൂറോ വരെ VHI ആരോഗ്യ ഇന്‍ഷുറന്‍സിനായി നല്‍കേണ്ട സ്ഥിതിയാണ്. മാര്‍ച്ച് 1 മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്ക് പ്രീമിയം വര്‍ദ്ധന ബാധകമാകും. രാജ്യത്തെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയായ … Read more

അയർലണ്ടിൽ കുട്ടികളിലെ മീസിൽസ് പനി പടരാൻ സാധ്യത; വാക്സിൻ എടുക്കാൻ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

യു.കെയില്‍ കുട്ടികളെ ബാധിക്കുന്ന മീസില്‍സ് പനി വ്യാപകമായതിന് പിന്നാലെ അയര്‍ണ്ടിലും മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. Measles, mumps, rubella എന്നിവയ്ക്ക് എതിരായി ഗുണം ചെയ്യുന്ന MMR വാക്‌സിന്‍ തങ്ങളുടെ കുട്ടികള്‍ എടുത്തു എന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. യു.കെയില്‍ ലണ്ടന്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നത് കുറഞ്ഞതോടെയാണ് പനി ബാധിക്കുന്നത് വര്‍ദ്ധിച്ചത്. അതിനാല്‍ പനിയില്‍ നിന്നും ഏറ്റവും സംരക്ഷണം നല്‍കാന്‍ സാധിക്കുക വാക്‌സിനാണ്. പനി ആണെങ്കിലും ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗമാണ് മീസില്‍സ്. വാക്‌സിന്‍ … Read more

വിന്റർ വൈറസ്: അയർലണ്ടിലെ ആശുപത്രികളിൽ തിരക്കേറുന്നു

അയർലണ്ടിൽ തണുപ്പ് കാലത്തെ വൈറസുകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം ആശുപത്രികളില്‍ രോഗികള്‍ കൂടുന്നു. ചൊവ്വാഴ്ച രാവിലെ 8 മണി വരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലും വാര്‍ഡിലുമായി 483 രോഗികളാണ് ട്രോളികളിൽ ഉണ്ടായിരുന്നത്. ശീതകാല വൈറസുകളുടെ വ്യാപനത്തെ പല ആശുപത്രികളും നല്ല രീതിയില്‍ നേരിട്ടിരുന്നു എങ്കിലും രോഗികളുടെ തോത് വളരെ കൂടുതലുള്ള Cork University Hospital, Tallaght University Hospital, UH Limerick, Galway University Hospital, Letterkenny University Hospital എന്നിവിടങ്ങൾ വലിയ സമ്മർദ്ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ശീതകാല പനിയാണ് … Read more