ഉറക്കം കിട്ടുന്നില്ലേ? ഇങ്ങനെ ചെയ്തുനോക്കൂ…

എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും, എന്നാല്‍ നമ്മളെല്ലാം അപ്രധാനമായി കാണുന്നതുമായ ഒന്നാണ് ഉറക്കം. മനുഷ്യന്റെ ശാരീരിക, മാനസിക ആരോഗ്യത്തിന് ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള ഉറക്കം ആവശ്യമാണ്. കണ്‍തടത്തിന് ചുറ്റുമുള്ള കറുപ്പ്, ഉന്മേഷക്കുറവ്, തലവേദന തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ മുതല്‍ വിഷാദരോഗം, ഇന്‍സോമ്‌നിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ ഗുരുതര മാനസിക രോഗങ്ങള്‍ക്ക് വരെ ഉറക്കക്കുറവ് കാരണമായേക്കാം. അതിനാല്‍ നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് എപ്പോഴും ഉറപ്പ് വരുത്തുക തന്നെ വേണം. അതിനായി നമുക്ക് ചെയ്യാവുന്ന … Read more

ഐസ്ക്രീമും കേക്കും ഇഷ്ടമാണോ? എങ്കിൽ കാത്തിരിക്കുന്നത് ഈ രോഗം

മധുരം ചേര്‍ത്ത (added sugars) ഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ മൂത്രത്തില്‍ കല്ല് അഥവാ കിഡ്‌നി സ്‌റ്റോണ്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. സോഫ്റ്റ് ഡ്രിങ്കുകള്‍, ഐസ്‌ക്രീം, കേക്കുകള്‍ തുടങ്ങി പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നവരിലാണ് ഈ അപകടമുള്ളതെന്ന് ചൈനയിലെ North Sichuan Medical College നടത്തിയ പഠനം പറയുന്നു. ഭക്ഷണത്തില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന മധുരത്തിന് പുറമെ ചേര്‍ക്കുന്ന മധുരത്തെയാണ് added sugars എന്ന് പറയുന്നത്. ഏഷ്യക്കാര്‍, അമേരിക്കയിലെ സ്വദേശികളായ ആളുകള്‍ എന്നിവരിലാണ് രോഗം വരാനുള്ള സാധ്യത അധികമെന്നും ആരോഗ്യമാസികയായ … Read more

അനുവദനീയമായതിലും അധികം പുകയില; ഇ-സിഗരറ്റുകൾ ഉപയോഗിക്കരുത്

നിയമപരമായി അനുവദിച്ചതിലും അധികം നിക്കോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അയര്‍ലണ്ടില്‍ രണ്ട് തരം ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുതെന്ന് ആരോഗ്യ മുന്നറിയിപ്പ്. Mc Kesse Blue & Razz Ice MK Bar 7000 Disposable, Mc Kesse Green Apple MK Bar 7000 Disposable എന്നീ ഇ-സിഗരറ്റുകള്‍ അഥവാ വേപ്പറുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. ഈ രണ്ട് ഉല്‍പ്പന്നങ്ങളുടെയും എക്‌സ്പയറി ഡേറ്റ് 2023 ഡിസംബര്‍ 3 ആണ്. പാക്കില്‍ 20 mg/ml എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും, HSE പരിശോധനയില്‍ 28.9 mg/ml വരെ … Read more

മദ്യക്കുപ്പികൾക്ക് മുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ പതിപ്പിക്കുന്ന ആദ്യ രാജ്യമായി അയർലണ്ട്; നിയമം പ്രാബല്യത്തിൽ

ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പികള്‍ക്ക് മുകളില്‍ ആരോഗ്യ സന്ദേശം പതിക്കണമെന്ന നിയമം അയര്‍ലണ്ടില്‍ പ്രാബല്യത്തില്‍. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി ബില്ലില്‍ ഒപ്പു വച്ചതോടെയാണ് ഇത് നിയമമായത്. ഇതോടെ ഇനി മുതല്‍ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പികളുടെ പുറത്ത് എത്ര കലോറിയാണ് അടങ്ങിയിരിക്കുന്നതെന്നും, എത്ര ഗ്രാം ആല്‍ക്കഹോളാണ് ഉല്‍പ്പന്നത്തില്‍ ഉള്ളതെന്നും വ്യക്തമായി എഴുതിയിരിക്കണം. അതോടൊപ്പം ഗര്‍ഭിണികള്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാമെന്ന മുന്നറിയിപ്പ്, കരള്‍ രോഗ സാധ്യതാ മുന്നറിയിപ്പ്, ക്യാന്‍സര്‍ രോഗം വന്നേക്കാമെന്ന മുന്നറിയിപ്പ് എന്നിവയും പ്രദര്‍ശിപ്പിക്കണം. ലോകത്ത് ഇത്തരം മുന്നറിയിപ്പുകള്‍ ആല്‍ക്കഹോള്‍ … Read more

ജോലി കാരണം കടുത്ത മാനസിക പ്രശ്‍നം അനുഭവിച്ച് അയർലണ്ടിലെ നഴ്‌സുമാർ; നാലിൽ മൂന്ന് പേരും ജോലി വിടാൻ ആലോചിക്കുന്നു

ജോലികാരണം കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി അയര്‍ലണ്ടിലെ നഴ്‌സുമാര്‍. Irish Nurses and Midwives Organisation (INMO) വാര്‍ഷിക സമ്മേഷനത്തിന്റെ ഭാഗമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് യൂണിയന്‍ അംഗങ്ങളായ 94% പേരും ഇത്തരത്തില്‍ പ്രതികരിച്ചതായി വ്യക്തമാക്കുന്നത്. INMO നടത്തിയ സര്‍വേയില്‍ പ്രതികരിച്ച 89% പേരും, ജോലി കാരണം മടുപ്പും, വിരക്തിയും അനുഭവപ്പെട്ടതായും പ്രതികരിച്ചു. ആവശ്യത്തിന് ജോലിക്കാരില്ലാത്തത് രോഗികളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് മൂന്നില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടതായും, നിലവിലെ ജോലിക്കാരുടെ എണ്ണം രോഗികളുടെ ആധിക്യം കണക്കാക്കുമ്പോള്‍ കുറവാണെന്ന് 85% … Read more

Patient Safety Bill-ന് അയർലണ്ടിൽ അംഗീകാരം; ആശുപത്രികൾ ചികിത്സാ വിവരങ്ങൾ പരസ്യമാക്കണമെന്ന് വ്യവസ്ഥ

ചികിത്സാരംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന Patient Safety Bill-ന് അര്‍ലണ്ടില്‍ അംഗീകാരം. ഈ ബില്‍ കഴിഞ്ഞ ദിവസം Oireachtas പാസാക്കിയതോടെ വിവിധ സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യം ഫലം കണ്ടിരിക്കുകയാണ്. Patient Safety Bill പ്രകാരം ഇനിമുതല്‍ ചികിത്സയ്ക്കിടെ പ്രത്യേക സുരക്ഷാ പ്രശ്‌നങ്ങള്‍, സംഭവങ്ങള്‍ എന്നിവ ഉണ്ടായാല്‍ ആശുപത്രികള്‍ അത് രോഗികളെയും, രോഗികളുടെ ബന്ധുക്കളെയും അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. ഒപ്പം സ്‌ക്രീനിങ് റിസല്‍ട്ടുകള്‍ പുനഃപരിശോധിക്കാനും അവര്‍ക്ക് അവകാശമുണ്ട്. ഫെബ്രുവരി മാസത്തില്‍ തന്നെ Dail ബില്‍ പാസാക്കിയിരുന്നു. ഇനി പ്രസിഡന്റ് ഒപ്പ് … Read more

ഇറച്ചിയും മീനും എത്ര സമയം വേവിക്കണം? അമിതമായി വേവിക്കുന്നത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?

സുരേഷ് സി. പിള്ള ചിക്കനും ഫിഷും ഒക്കെ ഉണ്ടാക്കുമ്പോൾ മണിക്കൂറുകളോളം തിളപ്പിച്ചു വറ്റിച്ചാണ് മലയാളികൾ മിക്കപ്പോഴും കുക്ക് ചെയ്യുന്നത്. അല്ലെങ്കിൽ ഫ്രൈ ‘മൊരിയുന്നതു’ വരെ അടുപ്പിൽ ഇടും. റെസ്റ്റോറന്റുകളിൽ ആണെങ്കിൽ കറി വിളമ്പി തീരുന്നതു വരെ തിളപ്പിച്ചു കൊണ്ടേ ഇരിക്കും. വിദേശത്തു വന്നതിനു ശേഷമാണ് കുക്കിംഗ് സമയത്തെക്കുറിച്ചു കേട്ടറിയുന്നത്. ‘ഓവർ കുക്ക്’ എന്ന പദം തന്നെ നേരത്തെ പരിചയം ഇല്ലായിരുന്നു. ചിക്കനും, ബീഫും, മട്ടനും, മീനും എല്ലാം വേകാനായി സമയക്രമങ്ങൾ ഉണ്ട്. അത് പറയുന്നതിന് മുൻപേ കുറച്ചു … Read more