നിയന്ത്രണാതീതമായ തിരക്ക്: ആശുപത്രിയിൽ പോകാൻ ആളുകൾ ഭയക്കുന്നു; അടുത്ത വർഷത്തോടെ 2,200 ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് HSE

രോഗികളുടെ തിക്കും തിരക്കും കാരണം University Hospital Limerick (UHL)-ല്‍ പോകാന്‍ ആളുകള്‍ ഭയക്കുന്നതായി വിമര്‍ശനം. ഹോസ്പിറ്റല്‍ കാംപെയിനറായ മേരി മക്മഹോനാണ് UHL-ലെ ഭീതിജനകമായ അവസ്ഥ, RTE Radio-യുടെ Morning Ireland പരിപാടിയില്‍ ചൂണ്ടിക്കാട്ടിയത്. ആശുപത്രിയിലെ അടിയന്തരവിഭാഗത്തില്‍ വര്‍ഷങ്ങളായി രോഗികളുടെ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെടുകയാണെന്നും, ഇതിനെപ്പറ്റി ആരോഗ്യമന്ത്രി, HSE, ആശുപത്രി അധികൃതര്‍ എന്നിവര്‍ക്കെല്ലാം അറിവുണ്ടായിട്ടും, ഈ സ്ഥിതി തുടരുകയാണെന്നും മേരി മക്മഹോന്‍ വിമര്‍ശനമുയര്‍ത്തി. തന്റെ ഭര്‍ത്താവ് 2018-ല്‍ UHL-ല്‍ ചികിത്സ തേടാനെത്തി ട്രോളിയില്‍ കിടന്നാണ് മരിച്ചതെന്നും അവര്‍ … Read more

അയർലണ്ടിൽ നഴ്‌സിങ് അടക്കമുള്ള കോഴ്‌സുകൾക്ക് 665 അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് നികത്താനായി രാജ്യത്തെ കോളജുകളില്‍ ഹെല്‍ത്ത്‌കെയര്‍ കോഴ്‌സുകള്‍ക്ക് 665 സീറ്റുകള്‍ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. ലീവിങ് സെര്‍ട്ടിന് ശേഷം പഠനം നടത്താവുന്ന സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് അസിസ്റ്റന്റ് കോഴ്‌സില്‍ 120 സീറ്റുകളാണ് അധികമായി അനുവദിക്കുക. കാവന്‍, വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍ കൗണ്ടികളിലെ അഞ്ച് Education and Training Boards (ETBs)-ലായാണ് ഇവ. സെപ്റ്റംബര്‍ മാസം മുതല്‍ ഈ കൗണ്ടികളിലെ കോളജുകളില്‍ മെഡിസിന്‍, … Read more

അയർലണ്ടിലെ സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സ വേണ്ടിവരുന്ന രോഗികൾക്ക് ഇനിമുതൽ ഫീസ് ഇല്ല

ചികിത്സയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന (ഇന്‍-പേഷ്യന്റ്) രോഗികള്‍ ഇന്നു മുതല്‍ ഫീസ് നല്‍കേണ്ടതില്ല. നേരത്തെ ദിവസേന 80 യൂറോയോളം ഇന്‍-പേഷ്യന്റ് ഫീസായി (12 മാസത്തിനിടെ പരമാവധി 10 ദിവസത്തേയ്ക്ക് 800 യൂറോ) രോഗികള്‍ നല്‍കേണ്ടിയിരുന്നതാണ് പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ എടുത്തുമാറ്റിയിരിക്കുന്നത്. പൊതു ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ ഈ ഫീസ് കാരണം ജനങ്ങള്‍ക്ക് ഇനി ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബില്ലില്‍ ഒപ്പുവച്ച ശേഷമുള്ള പ്രസ്താവനയില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു. 2023 ബജറ്റിന്റെ ഭാഗമായി തീരുമാനിച്ച ഫീസ് നിര്‍ത്തലാക്കല്‍, … Read more