ജമ്മു കശ്മീരിൽ ഭീകരാക്രമണം: 26 മരണം, ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ്

ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 മരണം. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമിലുള്ള ബൈസാരണ്‍ വാലിയിലാണ് പ്രധാനമായും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരര്‍ വെടിയുതിര്‍ത്തത്. രണ്ട് വിദേശികളും, രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഹരിയാന സ്വദേശിയായ നേവി ഓഫീസര്‍ വിനയ് നര്‍വാളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ ജോലി ചെയ്തുവന്ന ഇദ്ദേഹം അവധിയിലായിരുന്നു. എറണാകുളം ഇടപ്പള്ളി സ്വദേശിയായ എന്‍. രാമചന്ദ്രനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുടുംബസമേതം വിനോദയാത്രയിലായിരുന്നു ഇദ്ദേഹം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് പിന്തുണയുള്ള ഭീകസംഘടന … Read more

ഇന്ത്യയുടെ ആധുനിക സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പി ഡോ.മന്‍മോഹന്‍ സിംങ് അന്തരിച്ചു; രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം

ഇന്ത്യയുടെ ആധുനിക സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പി മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് അന്തരിച്ചു.ആരോഗ്യനിലവഷളായതിനെ തുടർന്ന്  അദ്ദേഹത്തെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയയായിരുന്നു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഡോ. മന്‍മോഹന്‍സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യം ഏഴുദിവസം ദുഃഖമാചരിക്കും. സര്‍ക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദുചെയ്തിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്കുചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ തുടര്‍ പരിപാടികള്‍ നിശ്ചയിക്കും. എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരിക്കും രാജ്യം അദ്ദേഹത്തിന് വിടനല്‍കുക. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ 1932 സെപ്റ്റംബര്‍ 26നാണ് ഡോ … Read more

പാരാലിംപിക്സ്: അയർലണ്ടിന് സൈക്ലിംഗിൽ വെള്ളി; കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് 27 മെഡലുകൾ

പാരിസിൽ നടന്നുവരുന്ന പാരാലിംപിക്സിൽ അയർലൻഡിന് സൈക്ലിംഗിൽ വെള്ളി. Katie-George Dunlevy- pilot Linda Kelly എന്നിവരാണ് വനിതകളുടെ ബി റോഡ് റേസിൽ രണ്ടാം സ്ഥാനത്ത് ഫിനിഷിങ് ചെയ്തത്. ഇതോടെ അയർലണ്ടിന്റെ ആകെ മെഡൽ നേട്ടം ആറായി. നിലവിൽ മെഡൽ പട്ടികയിൽ 50-ആം സ്ഥാനത്താണ് രാജ്യം. അതേസമയം ഇത്തവണത്തെ പാരാലിംപിക്സിൽ Katie-George Dunlevy-യുടെ മൂന്നാമത്തെ മെഡൽ ആണിത്. സൈക്ലിംഗിൽ തന്നെ നേരത്തെ രണ്ട് മത്സരങ്ങളിലായി Kelly-യുടെ ടീം സ്വർണ്ണവും വെള്ളിയും നേടിയിരുന്നു. പാരിസ് പാരാലിംപിക്സിൽ ഇന്ത്യയും മികച്ച കുതിപ്പാണ് … Read more

ഇന്ത്യൻ വിദ്യാർത്ഥിയുടെ കഴുത്തിൽ കുരുക്കിട്ട് മുറുക്കി; വംശീയ ആക്രമണങ്ങളിൽ ഞെട്ടി കോർക്ക്

കോര്‍ക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കുകയും, വംശീയമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഞെട്ടല്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോര്‍ക്ക് സിറ്റിയില്‍ വച്ച് ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ പുറകിലൂടെ സമീപിച്ച അക്രമി, കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ചത്. എന്നാല്‍ അക്രമിയില്‍ നിന്നും ഉടന്‍ തന്നെ കുതറി മാറിയ വിദ്യാര്‍ത്ഥി, ഇയാളുടെ ഫോട്ടോ എടുത്തു. Patrick’s Street-ല്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അക്രമം നേരിട്ട വിദ്യാര്‍ത്ഥി പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അതേസമയം … Read more

‘സ്വാതന്ത്ര്യം വെറുമൊരു വാക്കല്ല’; 78-ആം സ്വാതന്ത്ര്യദിനത്തിൽ അർത്ഥം ഓർമ്മിപ്പിച്ച് രാഹുൽ ഗാന്ധി

രാജ്യം 78-ആം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം വിശദീകരിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ സ്വാതന്ത്രദിനാശംസ. എക്‌സിലാണ് ബിജെപി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടുള്ള ആശംസ രാഹുല്‍ കുറിച്ചത്. ‘ രാജ്യത്തെ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് ഒരു വാക്ക് മാത്രമല്ല – ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ ഉള്‍ച്ചേര്‍ത്ത നമ്മുടെ ഏറ്റവും വലിയ സുരക്ഷാ കവചമാണ്. ഇതാണ് ആവിഷ്‌കാര ശക്തി, സത്യം സംസാരിക്കാനുള്ള കഴിവ്, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രതീക്ഷ. ജയ് ഹിന്ദ്.’ … Read more

‘എയർ കേരള’ ചിറകുവിരിക്കുന്നു; ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്നൊരു വിമാനക്കമ്പനി

കേരളം ആസ്ഥാനമാക്കി ഇതാ ഒരു വിമാന കമ്പനി. സെറ്റ് ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള ‘എയര്‍ കേരള’ വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്തനാനുമതി നൽകിയതോടെ ഏറെക്കാലമായുള്ള ഒരു സ്വപ്നം ചിറകുവിരിക്കുകയാണ്. പ്രവാസി മലയാളികളായ ബിസിനസുകാർ ചേർന്ന് രൂപീകരിച്ച സെറ്റ് ഫ്ലൈ എന്ന കമ്പനിക്ക് കീഴിലാണ് ‘എയര്‍ കേരള’ പ്രവർത്തിക്കുക. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾക്കിടയിൽ ആഭ്യന്തര സർവീസുകളാണ് ആദ്യം തുടങ്ങുകയെന്നും, ഇതിനായി മൂന്ന് വിമാനങ്ങൾ വാങ്ങുമെന്നും സെറ്റ് ഫ്ലൈ ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ … Read more

അയർലണ്ടിന്റെ ‘സേഫ് കൺട്രീസ്’ ലിസ്റ്റിൽ ഇന്ത്യയും

അയര്‍ലണ്ടിന്റെ ‘സുരക്ഷിത രാജ്യങ്ങളുടെ പട്ടിക’യില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തുന്നു. പട്ടിക വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, ബ്രസീല്‍, ഈജിപ്ത്, മലാവി, മൊറോക്കോ എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ അറിയിച്ചു. ഇന്ന് വൈകിട്ടോടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. യുദ്ധമോ, മറ്റ് ആഭ്യന്തരപ്രശ്‌നങ്ങളോ പൗരന്മാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നില്ലെങ്കില്‍, ആ രാജ്യങ്ങളെയാണ് ‘സുരക്ഷിത രാജ്യം’ എന്ന പട്ടികയില്‍ അയര്‍ലണ്ട് ഉള്‍പ്പെടുത്തുക. അത്തരം രാജ്യങ്ങളില്‍ നിന്നും ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകള്‍ നല്‍കുന്ന പൗരന്മാരുടെ വിവരങ്ങള്‍ പ്രത്യേകം പരിശോധിച്ച … Read more

ഇനി ഐപിസി ഇല്ല, പകരം ഭാരതീയ ന്യായ സംഹിത; നാളെ മുതൽ ഇന്ത്യയിൽ പുതുക്കിയ നിയമങ്ങൾ നിലവിൽ വരും

ഇന്ത്യയിലെ ക്രിമിനല്‍ നിയമസംവിധാനത്തിന് നാളെ (ജൂലൈ 1) മുതല്‍ പൊളിച്ചെഴുത്ത്. നിലവിലെ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി നാളെ മുതല്‍ യഥാക്രമം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവ നിലവില്‍ വരും. ഇതോടെ 164 വര്‍ഷത്തെ നിയമങ്ങള്‍ ചരിത്രമാകും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ നിമയങ്ങളനുസരിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അന്വേഷിക്കേണ്ടതും. … Read more

ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്; ആവേശകരമായ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്‌

ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യയ്ക്ക്. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 7 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ട്വന്റി ട്വന്റിയില്‍ കിരീടം നേടുന്നത്. സ്‌കോര്‍:ഇന്ത്യ 176-7 (20 ഓവര്‍)സൗത്ത് ആഫ്രിക്ക 169-8 (20 ഓവര്‍) ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും 23 റണ്‍സെടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തായതോടെ കാര്യം ചെറിയ പരുങ്ങലിലായി. തൊട്ടു പിന്നാലെ ഋഷഭ് പന്തും കൂടാരം കയറി. സൂര്യകുമാര്‍ യാദവിനും പിടിച്ച് … Read more

‘ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോൺഗ്രസ്സ് ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ അവസരം നൽകും’: വീണ്ടും വിവാദ പ്രസംഗവുമായി മോദി

തെരഞ്ഞെടുപ്പ് റാലിക്കിടെ വീണ്ടും വര്‍ഗീയവിഷം ചീറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക മേഖലകളില്‍ മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും, ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ ഇത്തരത്തില്‍ ആരെല്ലാം വേണം, വേണ്ട എന്നെല്ലാം തീരുമാനിക്കപ്പെടുമെന്നുമാണ് മദ്ധ്യപ്രദേശിലെ ധറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്. ഒപ്പം കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കപ്പെടാതിരിക്കാനും, അയോദ്ധ്യ ക്ഷേത്രത്തിന് ബാബരി പൂട്ട് ഇടാതിക്കാനും എന്‍ഡിഎയ്ക്ക് 400-ലേറെ സീറ്റുകള്‍ നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം താന്‍ ഇസ്ലാമിനും, മുസ്ലിമിനും എതിരല്ലെന്നും, … Read more