പലസ്തീൻ ഭൂമിയിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് നിരോധനം: ബിൽ പാസാക്കി അയർലണ്ട് സർക്കാർ

പലസ്തീന്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേലി സ്ഥാപനങ്ങളില്‍ നിന്നുമുള്ള എല്ലാ ഇറക്കുമതികളും നിര്‍ത്തലാക്കുന്നതിന് അംഗീകാരം നല്‍കി അയര്‍ലണ്ട് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിയമം മന്ത്രിസഭ അംഗീകരിച്ചു. Israeli Settlements Prohibition of Importation of Goods Bill 2025 അവതരിപ്പിച്ചത് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് ആണ്. 2018-ല്‍ പാസാക്കിയ Control of Economic Activity (Occupied Territories) Bill-ന് സമാനമാണ് ഇത്. എന്നാല്‍ ആ നിയമം നടപ്പിലാക്കിയിരുന്നില്ല. ഇതിന് പകരമായാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. … Read more

ഗാസയിൽ ഭക്ഷണം ‘ആയുധമാക്കി’ ഇസ്രായേൽ; സഹായത്തിനു കാത്തുനിൽക്കുന്നവർക്ക് നേരെയും ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

ഗാസയില്‍ ഭക്ഷണം ‘ആയുധമാക്കുന്ന’ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന (യുഎൻ). ഭക്ഷണത്തിന്റെ ലഭ്യത കുറച്ചും, ഭക്ഷണത്തിനായി കാത്ത് നില്‍ക്കുന്നവരെ ആക്രമിച്ചും ഇസ്രായേല്‍ നടത്തിവരുന്നത് യുദ്ധ കുറ്റകൃത്യമാണെന്നും, ഇത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ചൊവ്വാഴ്ച തെക്കൻ ഗാസയിലെ ക്യാംപിന് സമീപം സഹായത്തിനായി കാത്തുനിന്ന 25 പേരെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. മദ്ധ്യ ഗാസസിലും സഹായം കാത്തുനിന്ന 21 പേരെ ഇസ്രായേൽ വധിച്ചു. സഹായം … Read more

ഇറാൻ – ഇസ്രായേൽ യുദ്ധം; ഖത്തർ വ്യോമപാത അടച്ചു

ഇറാൻ – ഇസ്രായേൽ യുദ്ധത്തെ തുടർന്ന് വ്യോമപാത താത്കാലികമായി അടച്ചതായി ഖത്തർ. രാജ്യത്തെ പൗരന്മാരുടെയും, താമസക്കാരുടെയും, സഞ്ചരികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം സുരക്ഷ ഉദ്ദേശിച്ചുള്ള മുൻകരുതലാണ് ഇതെന്നും, രാജ്യത്ത് പ്രത്യേക ഭീഷണി ഒന്നും ഇല്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഡോ. മജീദ് ബിൻ മുഹമ്മദ്‌ അൽ അൻസാരി അറിയിച്ചു. രാജ്യത്തെ സുരക്ഷ സുസ്ഥിരമാണെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും, രാജ്യത്തുള്ളവരുടെ സുരക്ഷ ഉറപ്പിക്കാൻ എല്ലാ നടപടികളും എടുക്കാൻ … Read more

യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഇസ്രായേൽ ലംഘിച്ചു; 2023 ഒക്ടോബർ 7-ന് ശേഷം കൊന്നത് 55,637 പേരെ

ഗാസ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണ കരാര്‍ ഇസ്രായേല്‍ ലംഘിച്ചതായി കണ്ടെത്തല്‍. ഗാസയില്‍ ഇയുവുമായുള്ള മനുഷ്യാവകാശ കരാര്‍ ലംഘിച്ച ഇസ്രായേല്‍, 2023 ഒക്ടോബര്‍ 7-ന് തുടങ്ങിയ ആക്രമണങ്ങളിലൂടെ ഇതുവരെ കുട്ടികളടക്കം 55,637 പേരെയാണ് കൊന്നത്. ഇത് ഇയു-ഇസ്രായേല്‍ സഹകരണ കരാറിന്റെ ലംഘനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. അയര്‍ലണ്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ള 17 യൂറോപ്യന്‍ നേതാക്കളാണ് ഗാസ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത മാര്‍ട്ടിന്‍, ഈ … Read more

ഇസ്രായേൽ ഗാസയിൽ നടത്തുന്നത് വംശ ഹത്യ, ലക്ഷ്യം പലസ്തീനികളെ പുറത്താക്കൽ: നിലപാട് വ്യക്തമാക്കി സൈമൺ ഹാരിസ്

ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ്. ഗാസ മുനമ്പില്‍ നിന്നും പലസ്തീനികളെ പുറത്താക്കുക എന്ന ഇസ്രായേല്‍ പദ്ധതി ഇതിനകം വ്യക്തമായതായും, അവിടെ ഇസ്രായേല്‍ തുടര്‍ച്ചയായി യുദ്ധക്കുറ്റങ്ങള്‍ ചെയ്തുവരികയാണെന്നും ഹാരിസ് പറഞ്ഞു. ഇതില്‍ നിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ ചെയ്തിട്ടില്ലെന്നും, പലസ്തീനിന്റെ മണ്ണില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ ബില്‍ പാസാക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Newstalk radio-യില്‍ സംസാരിക്കവെയാണ് ഹാരിസ് നിലപാട് … Read more

‘പലസ്തീൻ വിഷയത്തിൽ ദുർവ്യാഖ്യാനം വേണ്ട’; ഇസ്രയേലിന് ശക്തമായ മറുപടിയുമായി അയർലണ്ട് പ്രധാനമന്ത്രി

അയര്‍ലണ്ട് ഭീകരവാദത്തിന് വളം വയ്ക്കുകയാണെന്ന ഇസ്രായേലി മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച അയര്‍ലണ്ട് നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇസ്രായേലി വിദേശകാര്യമന്ത്രിയായ ഇസ്രായേല്‍ കാറ്റ്‌സ്, ‘ഹമാസ് നിങ്ങളുടെ സേവനത്തിന് നന്ദിയറിയിക്കുന്നു’ എന്ന് എക്‌സില്‍ കുറിച്ചത്. ‘പലസ്തീനെ അംഗീകരിക്കുക വഴി ഭീകരവാദത്തിന് വളം വയ്ക്കുകയാണ് അയര്‍ലണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍, നിങ്ങള്‍ ആ ലക്ഷ്യം നേടിയിരിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഹാരിസ് രംഗത്തുവന്നു. അയര്‍ലണ്ടിലെ ജനങ്ങളുടെ നിലപാടിനെ ദുര്‍വ്യാഖ്യാനിക്കാന്‍ … Read more

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് അയർലണ്ട്; പ്രഖ്യാപനം ഇസ്രായേൽ ഭീഷണി വകവയ്ക്കാതെ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് അയര്‍ലണ്ട്. അയര്‍ലണ്ടിന് പുറമെ സ്‌പെയിന്‍, നോര്‍വേ എന്നീ രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് രാവിലെ 8 മണിയോടെ നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇന്ന് അയര്‍ലണ്ടിനും, പലസ്തീനും വളരെ പ്രധാനപ്പെട്ടതും, ചരിത്രപരവുമായ ദിവസമാണെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. കഷ്ടപ്പാടല്ല, പകരം പലസ്തീന്‍ ജനത സമാധാനപൂര്‍ണ്ണമായ ഒരു ഭാവിയാണ് അര്‍ഹിക്കുന്നതെന്ന് ഹാരിസ് വ്യക്തമാക്കി. മറുവശത്ത് ഇസ്രായേല്‍ ജനതയും സമാനമായ അന്തരീക്ഷം അര്‍ഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് 1919 … Read more

ഡബ്ലിൻ ട്രിനിറ്റി കോളജിൽ ഇസ്രായേൽ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്നു; ക്യാംപസിൽ പൊതുജനത്തിന് പ്രവേശനം നിരോധിച്ചു

ട്രിനിറ്റി കോളേജ് ഡബ്ലിനിൽ പലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്നു. ഇസ്രയേലുമായും, ഇസ്രായേലി കമ്പനികളുമായുമുള്ള എല്ലാ ബന്ധങ്ങളും കോളേജ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്ന് യൂണിവേഴ്സിറ്റി ക്യാമ്പസിലേയ്ക്ക് പൊതുജനത്തിന് അധികൃതർ പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്. മധ്യ കാലഘട്ടത്തിലെ കൈയെഴുത്തു പ്രതികളാൽ പ്രശസ്തമായ കാണാൻ എത്തുന്ന വിനോദസഞ്ചാരികൾക്കും ക്യാംപസിലേയ്ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. വിദ്യാർത്ഥി യൂണിയൻ പിന്തുണ നൽകുന്ന സമരത്തിന്റെ ഭാഗമായി ക്യാമ്പസിൽ ടെന്റുകളും കെട്ടിപ്പൊക്കിയിട്ടുണ്ട്. ഞായറാഴ്ച്ചയോടെ 70 ടെന്റുകളും, 100-ൽ അധികം പ്രക്ഷോഭകരുമായി സമരം വ്യാപിച്ചിരിക്കുകയാണ്. ഇസ്രയേലുമായുള്ള … Read more

ഗാസയിൽ കുടുങ്ങിയ ഐറിഷ്- പലസ്തീൻ പൗരൻ അയർലണ്ട് മണ്ണിൽ തിരികെയെത്തി

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തിനിടെ ഗാസയില്‍ കുടുങ്ങിയ ഐറിഷ്- പലസ്തീന്‍ പൗരൻ തിരികെ അയര്‍ലണ്ടിലെത്തി. ഈജ്പിതിലെ കെയ്‌റോ വഴിയാണ് സാക് ഹനിയ ശനിയാഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. യുദ്ധം രൂക്ഷമായ ഗാസയില്‍ നിന്നും റാഫാ അതിര്‍ത്തി വഴിയാണ് ഇദ്ദേഹം പുറത്തെത്തിയത്. ഹനിയയുടെ ഭാര്യയായ ബത്തൂലും, നാല് മക്കളും കഴിഞ്ഞ നവംബറില്‍ ഗാസയില്‍ നിന്നും രക്ഷപ്പെട്ട് അയര്‍ലണ്ടിലെത്തിയിരുന്നു. ഇവര്‍ ഡബ്ലിനില്‍ താമസിക്കുകയാണ്. എന്നാല്‍ ഗാസയില്‍ നിന്നും രക്ഷപ്പെടുത്തേണ്ടവരുടെ പട്ടികയില്‍ ഹനിയയുടെ പേര് ഉള്‍പ്പെടാതിരുന്നത് കാരണം ഇദ്ദേഹം ഗാസയില്‍ കുടുങ്ങിപ്പോയി. ഭാര്യ … Read more

പലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ; സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പം അന്താരാഷ്ട്ര കോടതിയിൽ കക്ഷി ചേരാൻ അയർലണ്ട്

പലസ്തീനിലെ യുദ്ധത്തില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് കാട്ടി രാജ്യാന്തര കോടതിയെ സമീപിച്ച സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പം കേസില്‍ കക്ഷി ചേരാന്‍ അയര്‍ലണ്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിദേശകാര്യമന്ത്രിയും, ഉപപ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ ഇന്ന് മന്ത്രിസഭയില്‍ മുന്നോട്ട് വയ്ക്കും. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ നെതര്‍ലന്‍ഡ്‌സിലെ ഹേഗിലുള്ള രാജ്യാന്തര കോടതിയില്‍ ഇസ്രായേലിനെതിരെയുള്ള കേസില്‍ അയര്‍ലണ്ടും കക്ഷിയാകും. 1948 Genocide Convention പ്രകാരമാണ് ഇസ്രായേലിനെതിരെ സൗത്ത് ആഫ്രിക്ക രാജ്യാന്തര കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ ഇസ്രായേല്‍ … Read more