‘ഞാനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു’: കമൽ ഹാസൻ

ഇന്ത്യയിലെ വിവിധഭാഷാ ചിത്രങ്ങളില്‍ ഒരുപോലെ തിളങ്ങിയ നടനാണ് കമല്‍ ഹാസന്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘വിക്ര’ത്തിലൂടെ മടങ്ങിയെത്തിയ കമല്‍, തന്റെ താരപദവിക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. ഈയിടെ ചെന്നൈയിലെ ഒരു സ്വകാര്യ കോളജില്‍ അതിഥിയായി പോയ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. യുവാക്കള്‍ക്കിടയിലെ ആത്മഹത്യാപ്രവണതയെ കുറിച്ചുള്ള ചോദ്യത്തിന്, ഒരുകാലത്ത് താനും ആത്മഹത്യ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. 20-21 വയസ് മാത്രമുണ്ടായിരുന്ന സമയത്ത്, കലാരംഗത്ത് കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോഴായിരുന്നു … Read more