“അയർലണ്ടിലെ ലീവിങ് സെർട്ട് പരീക്ഷകൾ നിർത്തലാക്കണം”: ലേബർ പാർട്ടി വക്താവ്

അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് പരീക്ഷ സംവിധാനം നിര്‍ത്തലാക്കണമെന്ന് ലേബര്‍ പാര്‍ട്ടി വക്താവായ Aodhán Ó Ríordáin. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദം നല്‍കുന്നതാണ് നിലവിലെ ലീവിങ് സെര്‍ട്ട് സമ്പ്രദായം എന്നും മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ Aodhán Ó Ríordáin അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി Children’s Rights Alliance നടത്തിയ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വരുന്ന MEP തെരഞ്ഞെടുപ്പില്‍ ഡബ്ലിനിലെ ലേബര്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം. ചെറുപ്പക്കാരുടെ മാനസികാരോഗ്യം സംബന്ധിച്ചുള്ള യുജനസംഘനടകളുടെ … Read more

പാലിന് പിന്നാലെ ബട്ടറിനും വിലകുറച്ച് അയർലണ്ടിലെ സൂപ്പർമാർക്കറ്റുകൾ; നഷ്ടം തങ്ങൾക്ക് മാത്രമെന്ന് ക്ഷീരകർഷകർ

സ്വന്തം ബ്രാന്‍ഡില്‍ ഇറക്കുന്ന ബട്ടറിന് വില കുറച്ച് അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍. കഴിഞ്ഞയാഴ്ച പാലിന് വില കുറച്ചതിന് പിന്നാലെയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നടപടി. സ്വന്തം ബ്രാന്‍ഡില്‍ ഇറക്കുന്ന 454 ഗ്രാം (1lb) ബട്ടറിന്റെ വില 40 സെന്റ് കുറയ്ക്കുമെന്നാണ് SuperValu, Lidl and Aldi എന്നി സ്റ്റോറുകള്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ പാക്കറ്റിന് വില 3.39 യൂറോയില്‍ നിന്നും 2.99 യൂറോ ആകും. രാജ്യത്തെ മറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകളും സമാനമായി ബട്ടറിന് വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ. പാലിന് … Read more

രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾക്ക് അമിതവില; അന്വേഷണം നടത്തണമെന്ന് ലേബർ പാർട്ടി

അയര്‍ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചിരിക്കുന്നത് അന്വേഷിക്കണമെന്ന ആവശ്യവുമായി ലേബര്‍ പാര്‍ട്ടി വക്താവ് Ged Nash. രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ദ്ധിക്കുന്നതിനൊപ്പം, മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ലാഭം വര്‍ദ്ധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും Competition and Consumer Protection Commission (CCPC)-നോട് Nash ആവശ്യപ്പെട്ടു. രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ധാര്‍മ്മികമല്ലാത്ത തരത്തില്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് Nash-ന്റെ ആവശ്യം. Price gouging എന്നാണ് ഇതിന് പറയുക. ആളുകള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം എത്തരത്തില്‍ ചെലവാക്കപ്പെടുന്നുവെന്നും, ഇത്തരത്തില്‍ … Read more