അയർലണ്ടിൽ ആലിപ്പഴം വീഴ്ചയും, കനത്ത മഞ്ഞും റോഡ് യാത്ര ദുഷ്കരമാക്കും; ഡ്രൈവർമാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ അറിയാം

തണുപ്പുകാലം ശക്തിപ്രാപിക്കുന്നതോടെ ആലിപ്പഴം വീഴ്ചയടക്കം റോഡ് യാത്ര ദുഷ്‌കരമാക്കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. വരും ദിവസങ്ങളില്‍ അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയും, ആലിപ്പഴം പൊഴിയലും കാരണം റോഡിലെ കാഴ്ച കുറയാമെന്നും, ഡ്രൈവര്‍മാരും, മറ്റ് യാത്രക്കാരും അതീവജാഗ്രത പാലിക്കാണമെന്നുമാണ് Road Safety Authority (RSA)-യുടെ മുന്നറിയിപ്പ്. ഈയാഴ്ചയിലുടനീളം ആലിപ്പഴം വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വാരാന്ത്യത്തിലും ഇത് തുടരും. ബുധനാഴ്ച (ഇന്ന്) കനത്ത തണുപ്പാകും രാജ്യത്തുടനീളം അനുഭവപ്പെടുക. ഒപ്പം കാറ്റുവീശാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഇടയ്ക്ക് വെയിലും ലഭിച്ചേക്കും. രാത്രിയോടെ … Read more

അയർലണ്ടിൽ ഈയാഴ്ച്ച കാലാവസ്ഥ കഠിനം; കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ കഠിനമാകുമെന്ന് Met Eireann. കനത്ത മഴയും കാറ്റും പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് രാവിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ കാറ്റും, ചാറ്റല്‍ മഴയും അനുഭവപ്പെടും. പതിയെ കാലാവസ്ഥ ശാന്തമാകുമെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും ദിവസം മുഴുവന്‍. അന്തരീക്ഷ താപനില 14 ഡിഗ്രി മുതല്‍ 17 ഡിഗ്രി വരെയായിരിക്കും. വൈകുന്നേരത്തോടെ വീണ്ടും മഴ പെയ്യും. രാത്രിയിലും രാജ്യമെമ്പാടും കനത്ത മഴ പെയ്യും. കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ നാളെ മഴ തുടരും. … Read more

കനത്ത പുകമഞ്ഞ് മൂടി അയർലൻഡ്; 18 കൗണ്ടികൾക്ക് യെല്ലോ വാണിങ്

രാജ്യത്ത് പുകമഞ്ഞ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ 18 കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി Met Eireann. Munster, Leinster പ്രദേശങ്ങളിലെ എല്ലാ കൗണ്ടികളും ഇതില്‍പ്പെടും. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 1 മണിമുതല്‍ പകല്‍ 11 മണിവരെയാണ് വാണിങ് നിലവിലുള്ളത്. പുകമഞ്ഞ് കാരണം കാഴ്ച മറയാന്‍ സാധ്യതയുണ്ടെന്നും, വാഹനങ്ങള്‍ വേഗത കുറയ്ക്കമെന്നും, ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും റോഡ് സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. റോഡിലിറങ്ങുന്ന വാഹനങ്ങള്‍ ഹെഡ്‌ലൈറ്റ്, ഫോഗ് ലൈറ്റ് എന്നിവ നിര്‍ബന്ധമായും ഓണ്‍ ചെയ്യണം. മറ്റ് വാഹനങ്ങളില്‍ നിന്നും സുരക്ഷിതമായ … Read more

അയർലൻഡിൽ കനത്ത മഴയും കൊടുങ്കാറ്റുമെത്തുന്നു; മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലന്‍ഡില്‍ അടുത്ത ഏതാനും ആഴ്ചകളില്‍ കാലാവസ്ഥ ദുഷ്‌കരമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി Met Eireann. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ‘യെല്ലോ വാണിങ്’ നല്‍കിയിട്ടുമുണ്ട്. Galway, Mayo, Donegal എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ നിലവിലുള്ള വാണിങ് ഇന്ന് രാത്രി 9 മണി വരെ തുടരും. കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ ഇന്ന് പകല്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. മറ്റിടങ്ങളില്‍ മേഘം മൂടിയ അവസ്ഥയുമായിരിക്കും. പകല്‍ അന്തരീക്ഷ താപനില താപനില 13 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് … Read more

അയർലണ്ടിൽ ഈയാഴ്ച ആകാശം തെളിയും; 27 ഡിഗ്രി വരെ താപനില ഉയരും

ഒരാഴ്ചയോളം നീണ്ട മൂടിക്കെട്ടിയ കാലാവസ്ഥയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഈയാഴ്ച ആകാശം തെളിയുമെന്ന് Met Eireann. കഴിഞ്ഞയാഴ്ചയുണ്ടായ മഴയും, വെള്ളപ്പൊക്കവും രാജ്യത്തെ നിരവധി പ്രദേശങ്ങളിലെ ജീവിതത്തെ ബാധിച്ചിരുന്നു. ഈയാഴ്ച പൊതുവെ രാജ്യമെമ്പാടും വെയില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ചിലയിടങ്ങളില്‍ രാത്രി ഫോഗ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് (ചൊവ്വാഴ്ച) പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കും. അതേസയമം കിഴക്കന്‍ തീരങ്ങളില്‍ മേഘങ്ങള്‍ മറ തീര്‍ത്തേക്കാം. പരമാവധി താപനില 20-25 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാകും ചൂട് കൂടുതലായി … Read more