അയർലണ്ടിനെ കാത്തിരിക്കുന്നത് വരണ്ട രാത്രികൾ; താപനില പൂജ്യം ഡിഗ്രിയിലേക്ക് പോകില്ല

അയര്‍ലണ്ടിലെ രാത്രികളില്‍ ഈയാഴ്ച പൊതുവെ ഭേദപ്പെട്ട തണുപ്പാകും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ചൊവ്വാഴ്ച) രാത്രി പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. അതേസമയം ഒറ്റപ്പെട്ട ചാറ്റല്‍ മഴ പെയ്യാനും സാധ്യതയുണ്ട്. അന്തരീക്ഷതാപനില പരമാവധി 3-6 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും. അര്‍ദ്ധരാത്രിയോടെ മൂടല്‍മഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്. ബുധനാഴ്ച രാവിലെ വരണ്ട കാലാസവസ്ഥായായിരിക്കും. ഒപ്പം തെളിഞ്ഞ വെയിലും ലഭിക്കും. വൈകുന്നേരത്തോടെ ആകാശം മേഘാവൃതമാകാനും മഴ പെയ്യാനും സാധ്യതയുണ്ട്. പകല്‍ കിഴക്കന്‍ പ്രദേശത്ത് താപനില 10 ഡിഗ്രി വരെയും, പടിഞ്ഞാറന്‍ … Read more

ഈ വാരാന്ത്യവും അയർലണ്ടിൽ തെളിഞ്ഞ കാലാവസ്ഥ; നല്ല വെയിലിനൊപ്പം ഇളം കാറ്റും

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് Met Eireann. കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള വെയിലും, ചൂടും വരുന്ന ഏതാനും ദിവസങ്ങള്‍ കൂടി തുടരാനാണ് സാധ്യത. ബുധനാഴ്ച ഫീനികിസ് പാര്‍ക്കില്‍ 18.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ഇത്രയും കൂടിയ താപനില രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. ഇന്നും നാളെയും സമാനമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. തെളിഞ്ഞ വെയിലും, സുഖരമായ കിഴക്കന്‍ കാറ്റും വീശും. ഞായറാഴ്ചയും തെളിഞ്ഞ വെയില്‍ ലഭിക്കും. താപനില 17 ഡിഗ്രി സെല്‍ഷ്യസ് … Read more

സന്തോഷ വാർത്ത! അയർലണ്ടിനെ കാത്തിരിക്കുന്നത് തെളിഞ്ഞ ദിനങ്ങൾ; 17 ഡിഗ്രി വരെ ചൂട് ഉയരാം

അയര്‍ലണ്ടില്‍ വരും ദിവസങ്ങളില്‍ സുഖകരമായ കാലാവസ്ഥയായിരിക്കുമെന്ന പ്രവചനവുമായി Met Eireann. ഇന്നലെ (ശനിയാഴ്ച) ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ചൂടേറിയ ദിവസമാകുമെന്ന് യു.കെയിലെ കാലാവസ്ഥാ വിദഗ്ദ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു. വെള്ളിയാഴ്ച തുടര്‍ച്ചയായി 11 മണിക്കൂര്‍ വെയില്‍ ലഭിച്ചിരുന്നു. അടുത്ത ഏതാനും ദിവസത്തേയ്ക്ക് രാജ്യത്ത് നല്ല വെയിലും, സുഖകരമായ ചൂടും ലഭിക്കുമെന്നാണ് Met Eireann പറയുന്നത്. യൂറോപ്പിലാകമാനം ഇപ്പോഴുള്ള മര്‍ദ്ദമാണ് ഇതിന് കാരണം. നിലവില്‍ ഡെന്മാര്‍ക്കിനടുത്തായാണ് മര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ചയിലും രാജ്യമെങ്ങും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഒന്നോ രണ്ടോ … Read more

അയർലണ്ടിൽ ഈയാഴ്ച രണ്ട് കൊടുങ്കാറ്റുകൾ വീശിയടിക്കും; രാജ്യം അതീവ ജാഗ്രതയിൽ

ബാരയ്ക്ക് ശേഷം അയര്‍ലണ്ടില്‍ വീണ്ടും കൊടുങ്കാറ്റ് ഭീഷണി. ഡ്യൂഡ്‌ലി (Dudley) എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ബുധനാഴ്ചയോടെ ഐറിഷ് തീരത്തെത്തുമെന്നും, തൊട്ടുപിന്നാലെ മറ്റൊരു കൊടുങ്കാറ്റായ യൂണിസ് (Eunice) എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഡിസംബര്‍ മാസത്തില്‍ അയര്‍ലണ്ടില്‍ വീശിയടിച്ച ബാര കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൊടുങ്കാറ്റ് കാരണം കാലവസ്ഥ മോശമായതിനെത്തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. പുതിയ രണ്ട് കൊടുങ്കാറ്റുകളുടെയും വരവ് മുന്നില്‍ക്കണ്ട് ബുധനാഴ്ച രാത്രി 9 മണി മുതല്‍ ഡോണഗല്‍ കൗണ്ടിയില്‍ ഓറഞ്ച് … Read more

അയർലണ്ടിൽ ഈ വാരാന്ത്യം മഞ്ഞും മഴയും; റോഡിൽ ഐസ് രൂപപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഞ്ഞും, ഐസും രാജ്യത്ത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. രാത്രികളില്‍ അന്തരീക്ഷ താപനില മൈനസ് ഡിഗ്രിയിലേയ്ക്ക് താഴാന്‍ സാധ്യതയുണ്ടെന്നും Met Eireann മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് (വെള്ളിയാഴ്ച) പലയിടങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും, തല്‍ഫലമായി ഐസ് രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. റോഡുകളില്‍ ഐസ് രൂപപ്പെടുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍, വളരെ സൂക്ഷിച്ച്, വേഗത കുറച്ച് ഡ്രൈവ് ചെയ്യുക. വളവുകള്‍ വെട്ടിത്തിരിക്കുന്നതും ഒഴിവാക്കണം. ആവശ്യമെങ്കില്‍ ഫോഗ് ലാംപുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉച്ചയോടെ ചാറ്റല്‍ മഴയ്ക്ക് … Read more

അയർലണ്ടിൽ കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; രാജ്യമെങ്ങും യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ വരും ദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ആലിപ്പഴം പൊഴിയല്‍, മഞ്ഞുവീഴ്ച, ഹിമവര്‍ഷം എന്നിങ്ങനെ കടുത്ത മഞ്ഞുവീഴ്ചയുടെ ദിനങ്ങളാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതെത്തുടര്‍ന്ന് രാജ്യമാകമാനം വ്യാഴാഴ്ച വൈകിട്ട് 4 മണിമുതല്‍ വെള്ളിയാഴ്ച പകല്‍ 11 മണി വരെ യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ച കാരണം യാത്ര ദുഷ്‌കരമാകുമെന്നും, ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. റോഡില്‍ മഞ്ഞുവീണു കിടക്കുന്നതിനാല്‍ വാഹനം തെന്നിപ്പോയി അപകടമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പ്രത്യേകിച്ച് … Read more

കോർക്ക്, കെറി കൗണ്ടികളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; യെല്ലോ വാണിങ് നിലവിൽ

കോര്‍ക്ക്, കെറി കൗണ്ടികളില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത മുന്നില്‍ക്കണ്ട് യെല്ലോ വാണിങ് നല്‍കി Met Eireann. വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ വെള്ളി വൈകിട്ട് 5 മണി വരെയാണ് വാണിങ് നിലവിലുണ്ടാകുക. 2021 അവസാനിക്കാനിരിക്കെ രാജ്യമെങ്ങും മോശം കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച രാവിലെ തന്നെ ആകാശത്ത് മഴമേഘങ്ങള്‍ രൂപപ്പെടും. ഉച്ചയ്ക്ക് ശേഷം കനത്ത മഴ പ്രതീക്ഷിക്കാം. ദിവസമുടനീളം തുടരുന്ന മഴ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും കാരണമാകും. 11 ഡിഗ്രി മുതല്‍ … Read more

ബാര കൊടുങ്കാറ്റ് വീടുമെത്തുന്നു; നാല് കൗണ്ടികളിൽ മുന്നറിയിപ്പ്

അയര്‍ലണ്ടിലെ നാല് പടിഞ്ഞാറന്‍ തീരദേശ കൗണ്ടികളില്‍ ഞായറാഴ്ച യെല്ലോ വിന്‍ഡ് വാണിങ് നിലവില്‍ വരുമെന്ന് കാലാവസ്ഥാ വകുപ്പ്. Kerry, Galway, Mayo, Donegal എന്നീ കൗണ്ടികളിലാണ് ഞായറാഴ്ച വൈകിട്ട് 3 മണി മുതല്‍ രാത്രി 11 മണി വരെ വാണിങ് നിലവില്‍ വരിക. ബാര കൊടുങ്കാറ്റിന്റെ ഭീഷണി നിലനില്‍ക്കുന്നതിനിലാണ് വാണിങ് എന്നും വകുപ്പ് വ്യക്തമാക്കി. ശക്തമായ കാറ്റ് വീശിയേക്കുമെന്നും, മരങ്ങള്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് Met Eireann മുന്നറിയിപ്പ് നല്‍കി. ഈ കൗണ്ടികളിലെ കടലുകളിലും ജലാശയങ്ങളിലും … Read more

ബാര കൊടുങ്കാറ്റ്: 5 കൗണ്ടികളിൽ ഓറഞ്ച് വാണിങ്; അടിയന്തര യോഗം കൂടി അധികൃതർ

ബാര കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞുവീശാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അടിയന്തരയോഗം കൂടി അധികൃതര്‍. The National Directorate for Fire and Emergency Management-ന്റെ Crisis Management Team, കാലാവസ്ഥാ വകുപ്പായ Met Eireann എന്നിവര്‍ ഓണ്‍ലൈന്‍ വഴിയാണ് കൂടിക്കാഴ്ച നടത്തി മുന്‍കരുതലുകളെപ്പറ്റി ചര്‍ച്ച ചെയ്തത്. OPW, Local Authority Severe Weather Assessment Teams എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് Clare, Cork, Kerry, Limerick, Galway എന്നീ അഞ്ച് കൗണ്ടികളില്‍ ചൊവ്വാഴ്ച ഓറഞ്ച് വാണിങ് നല്‍കാന്‍ … Read more

അയർലണ്ടിൽ ബാര കൊടുങ്കാറ്റ് എത്തുന്നു; രാജ്യമെങ്ങും യെല്ലോ വാണിങ്

ബാര കൊടുങ്കാറ്റ് (Storm Barra) അടുത്ത 48 മണിക്കൂറിനിടെ അയര്‍ലണ്ടിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യമൊട്ടാകെ യെല്ലോ വെതര്‍ വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ശക്തി പ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒപ്പം കനത്ത മഴയും സ്ഥിതി വഷളാക്കും. പടിഞ്ഞാറന്‍ തീരത്തുള്ള കൗണ്ടികളെയായിരിക്കും മഴ കൂടുതലായി ബാധിക്കുകയെന്നും, പലയിടത്തും വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പടിഞ്ഞാറന്‍, തെക്കന്‍ കടല്‍ ക്ഷോഭിക്കാനും, അപകടകരമായ രീതിയില്‍ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ ഈ … Read more