‘മനസ് വച്ചാൽ നടക്കും’; അയർലണ്ടിൽ ഏപ്രിൽ മാസം നിർമ്മാണം ആരംഭിച്ചത് സർവ്വകാല റെക്കോർഡ് ആയ 18,000 വീടുകൾ
അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹാരത്തിന് പ്രതീക്ഷകൾ ഏറ്റിക്കൊണ്ട് ഏപ്രിൽ മാസത്തിൽ നിർമ്മാണം ആരംഭിച്ച് 18,000 വീടുകൾ. ഒരു മാസം ഇത്രയും വീടുകളുടെ നിർമ്മാണം ആരംഭിക്കുന്നത് രാജ്യത്തെ റെക്കോർഡ് ആണ്. ഡിവലപ്മെന്റ് ഫീസ് ഒഴിവാക്കി നൽകുന്ന ഇളവിന്റെ സമയപരിധി അവസാനിക്കുന്നതിനു മുമ്പായി നിർമ്മാണ ബിൽ നൽകി, ഫീസ് ലാഭിക്കാനായാണ് കൺസ്ട്രക്ഷൻ കമ്പനികൾ തിടുക്കപ്പെട്ട് നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഈ വർഷം അവസാനം വരെ ഈ ഇളവ് നീട്ടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ആകെ നിർമ്മാണം ആരംഭിച്ച വീടുകളുടെ എണ്ണത്തിന്റെ … Read more





