അയർലണ്ടിൽ മോർട്ട്ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ എണ്ണം റെക്കോർഡിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയേഴ്‌സ്) മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് 2007-ലെ Celtic Tiger കാലത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് Banking and Payments Federation of Ireland (BPFI). ഒപ്പം ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് തുക 264,621 യൂറോയില്‍ നിന്നും ശരാശരി 282,084 യൂറോ ആയി വര്‍ദ്ധിച്ചതായും 2023 വര്‍ഷത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മോര്‍ട്ട്‌ഗേജുകള്‍ നല്‍കുന്നത് പൊതുവെ കുറഞ്ഞെങ്കിലും 26,000 ഫസ്റ്റ് ടൈം ബയേഴ്‌സിന് മോര്‍ട്ട്‌ഗേജ് ലഭിച്ചു. … Read more

ഡബ്ലിന് പുറത്ത് 12 മാസത്തിനിടെ ഭവനവില വർദ്ധിക്കുക 15%; ഏറ്റവും വിലവർദ്ധന പ്രതീക്ഷിക്കുന്നത് കെറിയിൽ

അയര്‍ലണ്ടില്‍ ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിലെ ഭവനവില അടുത്ത 12 മാസത്തിനിടെ ശരാശരി 4.9% ഉയരുമെന്ന് The Sunday Times Nationwide Property Price Guide റിപ്പോര്‍ട്ട്. ഇതില്‍ കെറിയിലാകും ഏറ്റവുമധികം വില വര്‍ദ്ധന സംഭവിക്കുകയെന്നും (15%) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കില്‍ക്കെന്നി, ലീഷ് എന്നിവിടങ്ങളില്‍ 10% വീതം വില വര്‍ദ്ധിക്കും. Monaghan, Louth, Westmeath എന്നീ കൗണ്ടികളില്‍ മാത്രമാണ് ഭവനവില നിലവിലുള്ളത് പോലെ തന്നെ തുടരാന്‍ സാധ്യത. Wexford, Waterford, Mayo, Offaly മുതലായ കൗണ്ടികളില്‍ വീട് നിര്‍മ്മിക്കുന്നതിനെക്കാള്‍ … Read more

അയർലണ്ടിലെ പഴയ കെട്ടിടങ്ങൾ നവീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി

അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് നവീകരിച്ച ശേഷം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി. പഴയ ഗാര്‍ഡ സ്റ്റേഷനുകള്‍, പാരിഷ് ഹാളുകള്‍, സ്‌കൂളുകള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നവീകരിച്ച് ഉപയോഗയോഗ്യമാക്കുന്ന തരത്തിലാണ് പദ്ധതി. 4.5 മില്യണ്‍ യൂറോ മുടക്കിയാണ് ഇത്തരത്തിലുള്ള 24 സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന് Department of Rural and Community Development വ്യക്തമാക്കി. പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. നവീകരണ തുകയും സ്ഥാപനങ്ങള്‍ക്കാണ് കൈമാറുക. പട്ടണങ്ങള്‍, … Read more