നവജാത ശിശുക്കളില്‍ രൂപപ്പെടുന്ന ബാക്ടീരിയ എക്‌സിമയെ പ്രതിരോധിക്കുന്നതായി റിപ്പോര്‍ട്ട്:

ഡബ്ലിന്‍: ശിശുക്കളില്‍ ജനനം മുതല്‍ ഒരു വയസ്സ് വരെ പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ രൂപപ്പെടുന്ന ബാക്ടീരിയക്ക് ചര്‍മ്മ രോഗമായ എക്‌സിമയെ തുരത്താന്‍ കഴിവുണ്ടെന്ന് പുതിയ കണ്ടെത്തല്‍. അയര്‍ലണ്ടിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് കുഞ്ഞുങ്ങളിലെ ശരീര ബാക്ടീരിയയെയും രോഗത്തെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഈ രഹസ്യം പുറത്തു കൊണ്ടു വരാന്‍ കഴിഞ്ഞത്. കോര്‍ക്കിലെ നവജാത ശിശു കേന്ദ്രത്തില്‍ ഒരു വയസ്സ് പ്രായം വരെയുള്ള കുഞ്ഞുങ്ങളില്‍ നടത്തിയ ഈ  പരീക്ഷണം വൈദ്യ ശാസ്ത്ര രംഗത്തെ മറ്റൊരു നാഴികക്കല്ലായി മാറി. സുപ്രധാന കണ്ടെത്തലിന്റെ … Read more

അയര്‍ലണ്ടില്‍ പകര്‍ച്ചപ്പനി : സൗജന്യ വാക്‌സിന്‍ എടുക്കാന്‍ അഭ്യര്‍ത്ഥിച്ച് HSE

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചതോടെ ജാഗ്രത നിര്‍ദ്ദേശവുമായി ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ രംഗത്തെത്തി. വൈറസ് ബാധ തടയുന്നതിന് HSE യുടെ നേതൃത്വത്തിലുള്ള വാര്‍ഷിക ക്യാംപെയ്ന് ഇന്ന് മുതല്‍ തുടക്കമാകും. പകര്‍ച്ചവ്യാധിമൂലം മഞ്ഞുകാലത്ത് 1000 ത്തോളം മരണങ്ങള്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 65 വയസ്സിനു മുകളില്‍ പ്രായമുള്ള പാരമ്പര്യ രോഗങ്ങള്‍ ഉള്ളവരും, തുടര്‍ച്ചയായി അസുഖങ്ങള്‍ വരുന്നവരും, പ്രമേഹം, ആസ്മ, ഹൃദയ സംബന്ധ രോഗങ്ങള്‍, എന്നിവയുള്ളവരും മഞ്ഞു കാലത്ത് പ്രത്യേകം കരുതിയിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. … Read more

2016-ലെ വൈദ്യ ശാസ്ത്ര നോബല്‍ സ്വന്തമാക്കി യോഷിനോരി ഓഷുമി:

സ്റ്റോക്‌ഹോം: ശരീര കോശങ്ങളുടെ പുനരുജ്ജീവന പഠനത്തിന് നോബല്‍ സമ്മാനം കരസ്ഥമാക്കി ജപ്പാന്‍കാരന്‍ യോഷിനോരി ഓഷുമി. ശരീരകോശങ്ങളുടെ നശീകരണവും സ്വയം പുനരുജ്ജീവനവും സംബന്ധിച്ച ശാസ്ത്രമേഖല ‘ഓട്ടോഫാജി’ ആണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖല. യീസ്റ്റ് കോശങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഗവേഷണം ഫലപ്രാപ്തിയിലെത്തിയതോടെ നോബല്‍ സമ്മാനത്തിന് അര്‍ഹനാവുകയായിരുന്നു. എങ്ങനെ കോശങ്ങള്‍ നശിക്കുന്നു, സ്വയം കരുത്താര്‍ജ്ജിക്കുന്നു എന്നീ വിഷയങ്ങളില്‍ ഓഷുമി ശാസ്ത്രലോകത്തിന് നല്‍കിയ വിശദീകരണം; അര്‍ബുദം, പാര്‍കിന്‍സണ്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങളെപ്പറ്റി ആഴത്തിലുള്ള അറിവ് സംബാധിക്കാന്‍ സഹായകമാണ്. കൂടാതെ ഓട്ടോഫാജി പ്രക്രിയയിലൂടെ … Read more

അര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയേകി അയര്‍ലണ്ടില്‍ പുതിയ മരുന്ന് പരീക്ഷണം

ഗാല്‍വേ : ക്യാന്‍സര്‍ രോഗികളുടെ ജീവിതഘട്ടം ഉയര്‍ത്താനായി അയര്‍ലണ്ടില്‍ പുതിയ മരുന്ന് പരീക്ഷണത്തിന് തുടക്കമായി. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലഡ് ക്യാന്‍സര്‍ നെറ്റ് വര്‍ക്കിലെ അസോസിയേറ്റും ഹിമറ്റോളജി കണ്‍സള്‍ട്ടന്റുമായ ഡോ. ജോണ്‍ ക്വിന്‍ ന്റെ ചികിത്സയിലുള്ള ബ്യുമോണ്ട് നിവാസിയായ ഒരു ബ്ലഡ് ക്യാന്‍സര്‍ രോഗിയിലാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. മരുന്നുകളോട് ശരീരം പ്രതികരിക്കാത്തതാണ് പ്രധാന വെല്ലുവിളി. യു.എസ്, ആസ്ട്രലിയ എന്നിവിടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ആക്യൂട്ട് മൈലോയിഡ് ലുക്കിമിയ ബാധിച്ചവരില്‍ ഈ മരുന്ന് ഫലം കണ്ടിരുന്നു. GMI-1271 എന്ന മരുന്നാണ് … Read more

മാനസിക വൈകല്യത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ വയോധികരില്‍ പാര്‍ശ്വ ഫലങ്ങള്‍ സൃഷിടിക്കുമെന്ന് പഠനം

  ഡബ്ലിന്‍ : ബുദ്ധി സ്ഥിരത കൈവരിക്കാന്‍ വയോധികരില്‍ പ്രയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് റിപ്പോര്‍ട്ട്. നാഡികളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന ആന്റി കോളിനര്‍ജിക് മരുന്നുകള്‍ നാഡികളിലൂടെ സന്ദേശം കൈമാറാന്‍ സഹായിക്കുന്ന ആസ്റ്റിന് കോളിനെ തടഞ്ഞുവെക്കുമെന്ന് ഡബ്ലിന്‍ ട്രിനിറ്റി കോളേജ്, ബ്രിട്ടന്‍ ആസ്റ്റോണ്‍ യൂണിവേഴ്‌സിറ്റി ഗവേഷക സംഘം കണ്ടെത്തി. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈക്കാട്രിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രോഗികളോട് ആന്റി കോളിനര്‍ജിക് ഔഷധങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് ഗവേഷകരുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത്തരം മരുന്നുകള്‍ ഡിംനേഷ്യ … Read more

അമിത വണ്ണം നിയന്ത്രിക്കുന്നതിന് പുതിയ പദ്ധതികളുമായി ആരോഗ്യ വകുപ്പ്

ജീവിതശൈലി രോഗങ്ങളായ അമിതവണ്ണവും പൊണ്ണത്തടിയും അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതരീതി കൈവരിക്കാന്‍ പുതിയ പദ്ധതിയുമായി ഗവണ്‍മെന്റ് രംഗത്ത്. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള പദ്ധതികളാണ് ഒബിസിറ്റി പോളിസി ആക്ഷന്‍ പ്ലാന്‍ എന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് രാജ്യം നേരിടുന്ന പ്രധാന പൊതു ആരോഗ്യ പ്രശ്‌നമായി അമിത വണ്ണവും പൊണ്ണത്തടിയും മാറിക്കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. ഇതിനെതിരെ ഗവണ്‍മെന്റ് വ്യക്തമായ നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് ഈ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ആഹാര സാധനങ്ങളിലെ കലോറിയുടെ … Read more

ശരിയായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

മരുന്നുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണ് അയര്‍ലണ്ടില്‍ കൂടുതല്‍ പേരും അവ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് പ്രോഡക്ട് റഗുലേറ്ററി അതോറിറ്റിയുടേതാണ് ഈ പഠനങ്ങള്‍. സര്‍വേ നടത്തിയവരില്‍ എട്ടുപേരില്‍ ഒരാള്‍ വീതം നിര്‍ദ്ദേശിക്കപ്പെടാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്ന് മുന്‍പ് നടത്തിയ സര്‍വേയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ തോത് വര്‍ധിച്ച് 25 മുതല്‍ 34 വയസ്സിനിടെ അഞ്ചില്‍ ഒരാള്‍ വിധം (20%) തെറ്റായ രീതിയില്‍ മരുന്നുപയോഗിക്കുന്നു. നാലില്‍ ഒരാള്‍ വിധം മരുന്നുവിവരങ്ങള്‍ വായിക്കാതെ ഉപയോഗിക്കുന്നവരാണ്. 26 ശതമാനം പേര്‍ക്ക് മരുന്ന് … Read more

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ 300 തൊഴിലവസരങ്ങളുമായി മെഡിക്കല്‍ ഡീക്കോഡിങ് കമ്പനിയായ ഫാസ്സി

യു. എസ് ഹെല്‍ത്ത് കെയര്‍ കമ്പനിയായ ഫാസ്സി തങ്ങളുടെ പുതിയ കോഡിങ് & ഹെല്‍ത്ത് സര്‍വീസ് സ്ഥാപനം ലീമെറിക്കില്‍ തുറക്കുന്നു. ഇതിലേക്കായി 300 തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. യു. എസ് ലെ ഹോം കെയര്‍ & ഹോസ്‌പൈസ് മേഖലയില്‍ മെഡിക്കല്‍ കോഡിങ് സര്‍വീസ് നടത്തുന്ന ഒരു ഐറിഷ് കമ്പനി ഇതിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചികിത്സാ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച സംവിധാനമാണ് വളര്‍ന്നുകൊണ്ടിരിക്കുന്ന മെഡിക്കല്‍ ഡികോഡിങ്. ലീമെറിക്കില്‍ പുതിയ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സന്തോഷമുണ്ടെന്ന് ഫാസ്സിയുടെ സ്ഥാപകന്‍ ഡോ. റോബര്‍ട്ട് … Read more

സുംബ സൗജന്യ ക്ലാസ് സെപ്തംബര്‍ 24 ന് ലൂക്കനില്‍

???????????? ?????? ???? ?????????? ??????????????? ???????? ?????????????? ?????????? 24 ???????? ???????? ?????????? ????????????? ?????????? ?????????? 3 ??????? ????? ?????? ???? ?????? ???????????????. ???????? ????? ??????? ?????????? ???????? ?????? ???? ???????????? ???? ???????. ?????????? ????????? ???????????????? ????????????? ?????? ?????? ??? ?????????????? ????? ??????? ?????????? ??????????????. ??????????? ?????????? ????? ????????????? ???? ????? ???????????????. ????? ?????????? ?????????? ?????? … Read more

മായോ ഹോസ്പിറ്റല്‍ ശുചിത്വ രഹിതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

മായോ: കാസ്റ്റില്‍ ബാറിലുള്ള മായോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അപകടകാരിയായ ഫംഗസ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആശുപത്രി ഉപകരണങ്ങളും, അന്തരീക്ഷവും വൃത്തിഹീനമായ രീതിയിലാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ & ക്വളിറ്റി അതോറിറ്റി (ഫിക്ക) നടത്തിയ പരിശോധനയില്‍ ആശുപത്രി അന്തരീക്ഷത്തില്‍ അപകടകാരിയായ ‘ആസ്പര്‍ജിലോസിസ്’  എന്ന ഫംഗസ് ബാധയുള്ളതായി സ്ഥിതീകരിച്ചു. ഇത്തരം ഫംഗല്‍ ഇന്‍ഫെക്ഷന്‍ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. കൂടാതെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ കഴിവുള്ളതാണ് ഈ അപകടകാരി. കഴിഞ്ഞ മെയ് 31 … Read more