തെരുവുകള്‍ ഭീകരമാകുന്നു, ഇപ്പോള്‍ ദേവാലയങ്ങളും.ഇസ്ലാമിക് ഭീകരന്‍ പുരോഹിതന്റെ കഴുത്തു അറത്തു കൊന്നു

പാരീസ്: നൂറ് കണക്കിന് ജനങ്ങള്‍, പിഞ്ചു കുഞ്ഞുങ്ങള്‍ ക്രൂരമായി കൊല്ലപ്പെടുന്ന യൂറോപ്പില്‍, ആരാധനയ്ക്ക് എത്തുന്നവര്‍ പോലും സുരക്ഷിതരല്ലാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി സൂചന.ഏറ്റവും പുതിയ ആക്രമണം

നോര്‍മാണ്ടി ദേവാലത്തില്‍ കുര്‍ബാന അര്‍പ്പിക്കുകയായിരുന്ന പുരോഹിതന്റെ  കഴുത്തറത്താണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്.  ഇതോടൊപ്പം കന്യാസ്ത്രീകളെ തടവുകാരാക്കുകയും ഇവര്‍ ചെയ്തുവെത്രേ.ഫ്രാന്‍സിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ നോര്‍മാണ്ടി ടൗണിലാണ് യൂറോപ്പിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്.

മുസ്ലീം ഭീകരര്‍ ദാരുണമായി കൊലപ്പെടുത്തിയവര്‍ നൂറ് കണക്കിനാണെങ്കിലും ദേവാലയത്തിലെ കൊലപാതാകം ആദ്യമായാണ് യൂറോപ്പില്‍ അരങ്ങേറുന്നത്. ഇത്തവണയും പതിവു പോലെ യൂറോപ്യന്‍ നേതാക്കള്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം നേര്‍ന്ന് സന്ദേശങ്ങള്‍ അയച്ചു.

എന്നാല്‍ ഫ്രാന്‍സിലെ നേതൃത്വത്തിലേയ്ക്ക് എത്തുമെന്ന് കരുതപ്പെടുന്ന മേരി ലീ പെന്‍ സംഭവത്തെ രൂക്ഷമായാണ് അപലപിച്ചത്.ഫ്രാന്‍സിലെ വലത് ഇടത് പക്ഷങ്ങള്‍ മാത്രമാണ് ഈ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളെന്ന് അവര്‍ ആരോപിച്ചു.

ഇന്ന് നോര്‍മാണ്ടി, നാളെ എവിടെ ആര് ക്രൂരമായി കൊല്ലപ്പെടും എന്നാണ് സംഭവത്തെ കുറിച്ച് നോര്‍മാണ്ടി റിജിയണന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. വരാനിരിക്കുന്ന നാളുകളുകളിലെ യൂറോപ്പിനെ കുറിച്ച് അദ്ദേഹത്തിന്റെ ആകുലതയാണ് വ്യക്തമാകുന്നതെന്ന് കരുതപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: