കെറിയിൽ വൃദ്ധന് ആശുപത്രി ജീവനക്കാരന്റെ ക്രൂര മർദ്ദനം; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് പുറത്തുവച്ച് വൃദ്ധനെ ആശുപത്രി ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ ഇദ്ദേഹത്തെ ആദ്യം ഇതേ ആശുപത്രിയിലും, പിന്നീട് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചതായാണ് ഗാര്‍ഡ പറയുന്നത്. ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Tralee-യിലെ കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കവാടത്തിന് പുറത്ത് നവംബര്‍ 7-നായിരുന്നു സംഭവം. വൈകിട്ട് 7 മണിയോടെ നടന്ന അക്രമത്തില്‍ ആശുപത്രി ജീവനക്കാരന്‍ വൃദ്ധനെ പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ഗാര്‍ഡ പറയുന്നു.

സംഭവത്തിന്റെ ദൃക്‌സാക്ഷികളാരെങ്കിലുമുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അറിയിച്ചു. നവംബര്‍ 7 ഞായറാഴ്ച വൈകിട്ട് 5 മണിക്കും, 8 മണിക്കും ഇടയില്‍ University Hospital Kerry A&E-യിലെ പ്രവേശനകവാടത്തിന് സമീപം ഉണ്ടായിരുന്നവര്‍ Tralee Garda Station 066 7102300, Garda Confidential Line 1800 666 111 എന്നീ നമ്പറുകളിലോ, അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലെ വിവരമറിയിക്കണം.

Share this news

Leave a Reply

%d bloggers like this: