BT Young Scientist Exhibitionല്‍ അവാര്‍ഡ്‌ കരസ്ഥമാക്കി ഇന്ത്യൻ വംശജരായ വിദ്യാർത്ഥികള്‍ ആദിത്യ ജോഷിയും ആദിത്യ കുമാറും

ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ആദിത്യ ജോഷിയും ആദിത്യ കുമാറും 2022 ലെ BT യംഗ് സയന്റിസ്റ്റ് & ടെക്‌നോളജി എക്‌സിബിഷനിൽ അവാർഡ് നേടി.
Bernoulli Quadrisection പ്രശ്നം പരിഹരിക്കുന്നതിന് ഒരു പുതിയ രീതി ആവിഷ്കരിച്ചതിന് ആണ് €7,500 സമ്മാന തുകയുള്ള അവാര്‍ഡ്‌ ഇരുവരും കരസ്ഥമാക്കിയത്.

" Bernoulli Quadrisection Problem പരിഹരിക്കുന്നതിനുള്ള ഒരു പുതിയ രീതി" എന്ന പ്രൊജക്റ്റ്‌ ആണ്,15 വയസ്സുള്ള ആദിത്യ ജോഷിയും ആദിത്യ കുമാറും BT Young Scientist & Technology Exhibition ല്‍ അവതരിപ്പിച്ചത്.

യൂക്ലിഡിയൻ ജ്യാമിതിയിലെ ഒരു പ്രശ്നമായ "the Bernoulli quadrisection problem" ആധുനിക കമ്പ്യൂട്ടേഷൻ രീതികൾ പ്രയോഗിച്ച് ഇവര്‍ പരിഹരിച്ചു. പക്ഷിക്കൂട്ടങ്ങളുടെയോ തേനീച്ചക്കൂട്ടങ്ങളുടെയോ പെരുമാറ്റത്തിൽ കാണപ്പെടുന്ന ജൈവ പ്രതിഭാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കമ്പ്യൂട്ടർ അൽഗോരിതം ആയ "particle swarm optimisation" എന്ന സാങ്കേതികത അവർ ഉപയോഗിച്ചു.
ഒരു ത്രികോണത്തെ രണ്ട് ലംബ വരകൾ വരച്ച് തുല്യ വിസ്തീർണ്ണമുള്ള നാല് മേഖലകളായി എങ്ങനെ വിഭജിക്കാം എന്നതിനെ പറ്റി Bernoulli quadrisection problem പറയാന്‍ ശ്രമിക്കുന്നു.

"പ്രശ്നം വളരെ ലളിതമായി തോന്നാമെങ്കിലും, വാസ്തവത്തിൽ ഇത് വളരെ ബുദ്ധിമുട്ടാണ്," ആദിത്യ കുമാർ പറഞ്ഞു.

വിജയികളുടെ പ്രഖ്യാപനം വന്നതൊടെ സന്തോഷം കൊണ്ട്  സ്തബ്ധനായി പോയെന്നും, ആറുമാസത്തെ തീവ്രമായ പഠനത്തിന്റെ ഫലം ആണ് ഈ വിജയം എന്ന് ആദിത്യ കുമാർ പറഞ്ഞു;.

"ആറുമാസത്തെ അധ്വാനം ഒടുവിൽ ഫലം കണ്ടു, ക്രിസ്മസ് അവധിക്കാലത്തും, മറ്റു എല്ലാ അവധി ദിവസങ്ങളിലും ഞങ്ങൾ ജോലി ചെയ്യുകയായിരുന്നു," ആദിത്യ ജോഷി പറഞ്ഞു.
സമ്മാന തുകയായി വിദ്യാർത്ഥികൾ 7,500 യൂറോ നേടുകയും, 2022 സെപ്റ്റംബറിൽ യുവ ശാസ്ത്രജ്ഞർക്കായുള്ള യൂറോപ്യൻ യൂണിയൻ മത്സരത്തിൽ അയർലണ്ടിനെ പ്രതിനിധീകരിക്കുകയും ചെയ്യും.


ആദിത്യ ജോഷിയെയും ആദിത്യ കുമാറിനെയും മൈക്കൽ മാർട്ടിൻ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

ഈ വർഷത്തെ BT Young Scientist & Technology Exhibition ല്‍ മികച്ച സമ്മാനം നേടിയ ആദിത്യ ജോഷി, 15, ആദിത്യ കുമാർ, 16 എന്നിവർക്ക് ആശംസകൾ അറിയിച്ച മാർട്ടിൻ, മികച്ച നേട്ടമായി വിലയിരുത്തുകയും, ഇവന്റിൽ പങ്കെടുത്ത 1000-ലധികം വിദ്യാർത്ഥികൾക്കും അവാർഡുകൾ നേടിയ എല്ലാവർക്കും നന്ദി അറിയിക്കുകയും, ചെയ്തു.

https://twitter.com/MichealMartinTD/status/1482034206758875142
Share this news

Leave a Reply

%d bloggers like this: