അയർലണ്ടിൽ വസന്തകാല കോവിഡ് ബൂസ്റ്റർ വാക്സിനുകൾ നൽകാൻ തുടങ്ങി; അർഹരായവർ ഇവർ

അയര്‍ലണ്ടില്‍ spring covid-19 booster vaccine programme-ന് തുടക്കമിട്ട് HSE. ആദ്യ ഘട്ടത്തില്‍ 70 വയസിന് മുകളിലുള്ള ആളുകള്‍, നഴ്‌സിങ് ഹോമുകളിലെ അന്തേവാസികള്‍, ലോങ് ടേം കെയര്‍ സെന്ററുകളിലെ പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. വാക്‌സിന്‍ സ്വീകരിക്കുന്ന പ്രതിരോധശേഷി കുറഞ്ഞവര്‍ അഞ്ച് വയസോ, അതിന് മുകളിലോ ഉള്ളവരായിരിക്കണം.

ക്യാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ ചെയ്വര്‍, വൃക്ക സംബന്ധമായ അസുഖമുള്ളവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍ എന്നിവരെല്ലാം ബൂസ്റ്റര്‍ ഡോസിന് അര്‍ഹരാണ്.

Spring സീസണില്‍ അഥവാ വസന്ത കാലത്ത് നല്‍കുന്നതിനാലാണ് ഈ ബൂസ്റ്ററിന് spring booster vaccine എന്ന് പേര് നല്‍കിയിരിക്കുന്നത്. നേരത്തെ ഉപയോഗിച്ചിരുന്ന വാക്‌സിനുകള്‍ തന്നെയാണ് ഇവ. Autumn സീസണില്‍ വീണ്ടും ബൂസ്റ്ററുകള്‍ നല്‍കും. അപ്പോള്‍ ഗര്‍ഭിണികളും, 50 വയസിന് മേല്‍ പ്രായമുള്ളവരും വാക്‌സിന്‍ സ്വീകരിക്കണം.

അര്‍ഹരായവര്‍ക്ക് ജിപി, ഫാര്‍മസി അല്ലെങ്കില്‍ HSE-യുടെ കമ്മ്യൂണിറ്റി വാക്‌സിനേഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കും. കുട്ടികള്‍ക്ക് HSE സെന്ററുകളില്‍ നിന്ന് മാത്രമേ വാക്‌സിന്‍ ലഭ്യമാകൂ. നഴ്‌സിങ് ഹോമുകളില്‍ ഉള്ളവര്‍ക്ക് പ്രത്യേകസംഘം എത്തി വാക്‌സിനുകള്‍ നല്‍കും.

യോഗ്യരായ എല്ലാവരും നിര്‍ബന്ധമായും spring booster vaccine എടുക്കണമെന്നും, കാലക്രമേണ പ്രതിരോധം കുറയന്നതിനാല്‍ അത് നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മൂന്ന് മാസം മുമ്പെങ്കിലും അവസാന ഡോസ് എടുത്തവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www2.hse.ie/screening-and-vaccinations/covid-19-vaccine/get-the-vaccine/covid-19-vaccine-booster-dose/

Share this news

Leave a Reply

%d bloggers like this: