അയർലണ്ടിൽ മോർട്ട്ഗേജ് സ്വിച്ചിങ് കുറഞ്ഞു; മോർട്ട്ഗേജ് അപ്രൂവലിലും കുറവെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് നടത്തുന്നവരുടെ എണ്ണം 53% കുറഞ്ഞതായി റിപ്പോര്‍ട്ട്. Banking & Payments Federation Ireland (BPFI) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2022-ലെ അവസാന മൂന്ന് മാസങ്ങള്‍ അപേക്ഷിച്ച്, ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലാണ് ഈ കുറവ് സംഭവിച്ചിരിക്കുന്നത്.

2022-ലെ ആകെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റീമോര്‍ട്ട്‌ഗേജ്, മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് എന്നിവ യഥാക്രമം 22.5%, 25.3% എന്നിങ്ങനെ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ 2022-ലെ അവസാന പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവ യഥാക്രമം 52.1%, 53.7% എന്നിങ്ങനെ കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ടിലെ മറ്റൊരു വസ്തുത, രാജ്യത്ത് നിലവില്‍ മോര്‍ട്ട്‌ഗേജ് അപ്രൂവല്‍ ലഭിക്കുന്ന 62% പേരും ഫസ്റ്റ് ടൈം ബയേഴ്‌സ് ആണെന്നതാണ്. 2014 ജൂലൈ മുതല്‍ കണക്കെടുപ്പ് ആരംഭിച്ച ശേഷം ഫസ്റ്റ് ടൈം ബയര്‍മാര്‍ക്ക് ഇത്രയും അധികം ഷെയര്‍ ലഭിക്കുന്നത് ഇതാദ്യമായാണ്.

2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ 10,908 പുതിയ മോര്‍ട്ട്‌ഗേജുകളാണ് പാസാക്കിയത്. 2.8 മില്യണ്‍ യൂറോയാണ് ആകെ തുക. 2022-ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 10.1% കൂടുതല്‍ മോര്‍ട്ട്‌ഗേജുകള്‍ പാസാക്കുകയും, 14.1% അധിക തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം 2022-ലെ അവസാന പാദത്തെ അപേക്ഷിച്ച് എണ്ണത്തില്‍ 31.3% കുറവും, തുകയില്‍ 34.1% കുറവും സംഭവിച്ചിട്ടുണ്ട്.

ഇങ്ങനെയാണ് സ്ഥിതിഗതികളെങ്കിലും മോര്‍ട്ട്‌ഗേജുകള്‍ക്കുള്ള ഡിമാന്‍ഡും, വീടുകള്‍ വാങ്ങുന്ന ട്രെന്‍ഡും ഇപ്പോഴും തുടരുന്നതായാണ് BPFI തലവനായ ബ്രയാന്‍ ഹേയ്‌സ് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: