നഴ്‌സുമാർ ഇത്രയും അനുഭവിക്കണോ? അയർലണ്ടിൽ മൂന്ന് മാസത്തിനിടെ നഴ്‌സുമാർക്ക് നേരെ നടന്നത് 848 അക്രമങ്ങൾ

2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും നേരെ നടന്നത് 848 അക്രമങ്ങളെന്ന് Irish Nurses and Midwives Organisation (INMO). ഇതില്‍ 62% സംഭവങ്ങളും ഈ മൂന്ന് മാസങ്ങള്‍ക്കിടെ തന്നെ HSE-ക്ക് റിപ്പോര്‍ട്ട് ചെയ്തതായും സംഘടന അറിയിച്ചു.

ഇത്രയും അക്രമങ്ങള്‍ വേറെ ഒരു തൊഴില്‍മേഖലയിലുളളവര്‍ക്ക് നേരെയും നടക്കുന്നില്ലെന്നും, ഇത് ഒട്ടും സ്വീകാര്യമല്ലെന്നും INMO ജനറല്‍ സെക്രട്ടറി Phil Ni Sheaghdha പറഞ്ഞു. ആശുപത്രികളിലെ അനിയന്ത്രിതമായ തിരക്ക് ഇത്തം അക്രമങ്ങള്‍ക്ക് വഴിമരുന്നാകുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം നഴ്‌സുമാര്‍, ഗാര്‍ഡ തുടങ്ങിയ മുന്‍നിര ജോലിക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍, പ്രതികള്‍ക്കുള്ള പരമാവധി തടവുശിക്ഷ ഏഴില്‍ നിന്നും 12 വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനുള്ള ഭേദഗതി മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു.

പക്ഷേ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാനായി Health and Safety Authority (HSA)-യുടെ കീഴില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമങ്ങള്‍ ഒരു തരത്തിലും പൊറുക്കാന്‍ പാടില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: