അയർലണ്ട് കോവിഡിനെ നേരിട്ടത് എങ്ങനെ? അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

കോവിഡ്-19 മഹാമാരിയെ ജനങ്ങള്‍ എങ്ങനെ നേരിട്ടു എന്നറിയാനായി ‘Covid Inquiry’ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഈ വര്‍ഷം തന്നെ ഇതുണ്ടാകുമെന്നും വരദ്കര്‍ വ്യക്തമാക്കി.

ഇന്‍ക്വയറിയുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകള്‍ വിദഗ്ദ്ധസംഘം പൂര്‍ത്തിയാക്കിയതായും, അത് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിയുടെ പരിഗണനയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്നും, നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തെല്ലാം കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ സാധിച്ചുവെന്നും, എന്തെല്ലാം കാര്യങ്ങളില്‍ പിഴവ് സംഭവിച്ചുവെന്നും വ്യക്തമാക്കുന്ന തരത്തിലായിരിക്കണം അന്വേഷണത്തിലെ മറുപടികള്‍. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യാന്‍ സാധിക്കണമെന്നില്ല, എന്നാല്‍ അത് എന്തെല്ലാമെന്ന് മനസിലാക്കിയാല്‍ ഭാവിയില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ കൃത്യമായി തയ്യാറെടുപ്പ് നടത്താന്‍ സഹായിക്കും.

ഭാവിയില്‍ ഇത്തരം മഹാമാരികളുണ്ടായാല്‍ എത്തരത്തിലാണ് നേരിടേണ്ടതെന്ന് മനസിലാക്കാന്‍ കോവിഡ് ഇന്‍ക്വയറി സഹായിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: