അയര്‍ലണ്ടില്‍ ദീര്‍ഘകാലമായി മോര്‍ട്ട്‌ഗേജ് തിരിച്ചടവ് മുടങ്ങിക്കിടക്കുന്നവരെ സഹായിക്കാനുള്ള Abhaile Scheme, നാല് വര്‍ഷം കൂടി നീട്ടി. തിരിച്ചടവ് മുടങ്ങിയവര്‍ക്ക് സാമ്പത്തികമായും, മറ്റ് ഉപദേശങ്ങളായും സഹായം നല്‍കിവരുന്ന Abhaile Scheme, 2027 വരെ തുടരുമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്, നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ എന്നിവര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
2016-ലാണ് ആദ്യമായി പദ്ധതി ആരംഭിക്കുന്നത്. തുടര്‍ന്ന് 2019-ലും, 2022-ലും പദ്ധതി നീട്ടിയിരുന്നു. Abhaile Sceheme വഴി രാജ്യത്ത് ദീര്‍ഘകാലം മോര്‍ട്ട്‌ഗേജ് തിരിച്ചടവ് മുടങ്ങിയ 85% വീടുകള്‍ക്കും തിരിച്ചടവിന് പരിഹാരം കണ്ടെത്തുകയോ, തിരിച്ചടവ് സാധ്യമാക്കുന്നതിനുള്ള സഹായം നല്‍കിവരികയോ ചെയ്യുന്നതായി അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് 48,750 വീടുകളാണ് ദീരഘകാല മോര്‍ട്ട്‌ഗേജ് മുടങ്ങല്‍ പട്ടികയിലുള്ളത്. ഇതില്‍ 18,418 (37%) മാത്രമാണ് രണ്ട് വര്‍ഷത്തിലധികമായി തിരിച്ചടവ് മുടങ്ങിക്കിടക്കുന്നത്.
സഹായം അത്യാവശ്യമുള്ളവര്‍ക്ക് Abhaile Scheme വഴി സഹായം നല്‍കുന്നത് തുടരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.