കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 19-ന്

കോർക്ക്: കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ (CPMA) ഓണാഘോഷ പരിപാടികൾ “ഒന്നിച്ചോണം പൊന്നോണം”അതിവിപുലമായി ആഗസ്റ്റ് 19-ന് കൊണ്ടാടുന്നു. അയർലൻഡിലെ പ്രവാസി മലയാള സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന CPMA അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ സെന്റ്. ഫിൻബാർ നാഷണൽ ക്ലബ്ബ് ടോഗർ, T12DC58 വച്ച് നടത്തപ്പെടുന്നതാണ്.

ഓണാഘോഷ പരിപാടികളുടെ മുന്നോടിയായി അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പായസമേള ഓഗസ്റ്റ് 12 ശനിയാഴ്ച മരിയൻ ഹാൾ,ബാലിൻഹസിഗ്, T12PN2X നടത്തപ്പെടുന്നതാണ്.

ആഗസ്റ്റ് 19-ലെ ഓണാഘോഷ പരിപാടിയിൽ അത്തപ്പൂക്കളം, തിരുവാതിര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, വടംവലി , മലയാളി മങ്ക,, മലയാളി മാരൻ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം വിവിധതരം കലാപരിപാടികൾ അരങ്ങേറുന്നു. Rhythm the voice of Nenagh സംഗീത ബാൻഡിന്റെ വർണ്ണാഭമായ പരിപാടികളോടെ ഒന്നിച്ചോണം പൊന്നോണം സമാപിക്കുന്നതാണ്.

അയർലൻഡിലെ മുഴുവൻ പ്രവാസി മലയാളികളെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി CPMA കമ്മിറ്റി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: