വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുകയും, വിളമ്പുകയും ചെയ്ത അഞ്ച് സ്ഥാപനങ്ങള്‍ക്ക് ഒക്ടോബറില്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). HSE-യിലെ Environmental Health Officers വഴിയാണ് നോട്ടീസുകള്‍ നല്‍കിയത്.
അടച്ചുപൂട്ടാന്‍ ഉത്തരവ് ലഭിച്ച സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ:
Base Coffee, The Mart, Newbridge Road, Kilcullen, Kildare
Indian Spices (restaurant/café), 138 Parnell Street, Dublin 1
Mizzoni Pizza (take away), 12 Railway Street, Navan, Meath
Seasons Chinese, Bridge Street, Strokestown, Roscommon
ഇവയ്ക്ക് പുറമെ ഡബ്ലിന്‍ 2-വിലെ 8 Cecilia Street-ലുള്ള Meghans Café എന്ന സ്ഥാപനത്തിന് പ്രൊഹിബിഷന്‍ ഓര്‍ഡറും നല്‍കിയിട്ടുണ്ട്.
ഭക്ഷണം പാകം ചെയ്ത ശേഷവും ഗ്രീസ്, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയുള്ള പാത്രങ്ങള്‍ കഴുകാതെ വീണ്ടും ഉപയോഗിക്കുക, മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്ന ഉപകരണത്തില്‍ പൂപ്പല്‍ വളര്‍ച്ച കണ്ടെത്തുക, അലര്‍ജിക്ക് കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുക, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുക, മാലിന്യം കലര്‍ന്ന കുടിവെള്ളം നല്‍കുക, കൃത്യമായി ശീതീകരിക്കാതെ ചിക്കന്‍ മീറ്റ് സൂക്ഷിക്കുക, ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തുക, വൃത്തിയായി കൈ കഴുകാതെ പാചകം ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് FSAI പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അടച്ചുപൂട്ടല്‍ നോട്ടീസ് മൂന്ന് മാസത്തേയ്ക്കാണ് നല്‍കുക. പ്രൊഹിബിഷന്‍ നോട്ടീസിന്റെ കാലാവധി ഒരു മാസമാണ്. ഇത്രയും കാലം ഈ സ്ഥാപനങ്ങളുടെ പേരുകള്‍ FSAI വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.