നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെ കുപ്രസിദ്ധ ക്യാമ്പായ ‘ഓഷ്വിറ്റ്‌സ്’ സന്ദര്‍ശനം നടത്തി എയ്ഞ്ചലാ മെര്‍ക്കല്‍

ബെര്‍ലിന്‍: പഴയ നാസി പടയോട്ടത്തെ ഓര്‍മിപ്പിക്കുന്ന കുപ്രസിദ്ധ ക്യാമ്പ് ‘ഓഷ്വിറ്റ്‌സ്’ സന്ദര്‍ശിച്ച് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍. ജര്‍മന്‍ അധിനിവേശ പോളണ്ടിലെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഒന്നാണിത്. പോളിഷ് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവെക്കി, മുന്‍ തടവുകാരും വിവിധ ജൂത സംഘടനകളുടെ പ്രതിനിധികളും മെര്‍ക്കലിന് ഒപ്പം ഉണ്ടായിരുന്നു. നാസി ഭരണകൂടം നടപ്പാക്കിയ കുറ്റകൃത്യങ്ങള്‍ ജര്‍മ്മനിയുടെ ദേശീയ സ്വത്വത്തിന്റെ ഭാഗമായിരുന്നു എന്ന് സന്ദര്‍ശനത്തിന് ശേഷം മെര്‍ക്കല്‍ പ്രതികരിച്ചു. ജര്‍മനിയിലെ നിലവിലെ തീവ്ര വലത് പക്ഷത്തെ ലക്ഷ്യം വച്ചായിരുന്നു മെര്‍ക്കലിന്റെ പരാമര്‍ശം. … Read more

ലോകനേതാക്കളുടെ പരിഹാസം; നാറ്റോ ഉച്ചകോടിയില്‍ നിന്നും ട്രംപ് ഇറങ്ങിപ്പോയി

ലണ്ടന്‍: നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ എത്തിയ ലോകനേതാക്കള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുന്ന വീഡിയോ പുറത്തായതോടെ ഉച്ചകോടി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ട്രംപ് ഇറങ്ങിപ്പോയി. നേരത്തേ പ്ലാന്‍ ചെയ്ത വാര്‍ത്താസമ്മേളനം റദ്ദാക്കിയാണ് ട്രംപ് മടങ്ങിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് രാജകുമാരി ആന്‍, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ എന്നിവരാണ് ട്രംപിനെ കുറിച്ച് ഹാസ്യരൂപേണ സംസാരിക്കുന്നതായി വീഡിയോയില്‍ ഉള്ളത്. വീഡിയോയെ കുറിച്ച് … Read more

നാളെ യൂറോപ്പില്‍ മുഴുവന്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെടും

പാരിസ്: ഫ്രാന്‍സില്‍ നാളെ നടക്കുന്ന ദേശീയ പണിമുടക്കിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ തടസപ്പെട്ടേക്കും. യൂറോപ്പില്‍ മുഴുവനായും നാളെ ചില സര്‍വീസുകള്‍ റദ്ദാക്കുമെന്ന് റെയ്‌നയറും, എയര്‍ ലിംഗസും ഉള്‍പ്പെടെയുള്ള എയര്‍ലൈന്‍ കമ്പനികള്‍ അറിയിച്ചു. നാളെ യാത്ര മുടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്രാന്‍സുമായി ബന്ധപ്പെടുത്തുന്ന ട്രെയിന്‍ സര്‍വീസുകള്‍, പാരീസ് മെട്രോ, വിമാന സര്‍വീസുകള്‍ തുടങ്ങിയവ സമരത്തെ തുടര്‍ന്ന് നിശ്ചലമാകും. നാളെ ഫ്രാന്‍സില്‍ വിദ്യാഭ്യാസസ്ഥാപങ്ങളും, തൊഴില്‍ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മക്രോണിന്റെ പെന്‍ഷന്‍ റിഫോം പദ്ധതിക്കെതിരെയാണ് രാജ്യവ്യാപകമായി … Read more

ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഒരു ദശകം; നവനേതൃത്വവുമായി അയര്‍ലണ്ടിലെ ഷെയറിങ് കെയര്‍.

കോര്‍ക്ക്: ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി അയര്‍ലണ്ടിലെ ഭാരതീയരുടെ അഭിമാനമായി ഷെയറിങ് കെയര്‍. ഉപവിപ്രവര്‍ത്തനത്തിനു വേണ്ടി മാത്രമായി 2009ല്‍ രൂപം കൊണ്ട ചാരിറ്റി സംഘടനയാണ് ഷെയറിങ് കെയര്‍. സംഘടനയുടെ പത്താമത് വാര്‍ഷിക പൊതുയോഗം നവംബര്‍ 16ആം തിയതി കോര്‍ക്കില്‍ വച്ചു നടത്തപ്പെട്ടു. ചെയര്‍മാന്‍ ഫാ.പോള്‍ തെറ്റയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോ.സെക്രട്ടറി ശൈലേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജിജോ പെരേപ്പാടന്‍ 2018-19ലെ കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തെ സംഘടനയ്ക്ക് ലഭിച്ച ആകെ വരുമാനം 46901.25 യൂറോയും … Read more

ജര്‍മ്മനിയില്‍ രാഷ്ട്രീയ പ്രതിസന്ധി; മെര്‍ക്കല്‍ വീണേക്കും

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ സോഷ്യല്‍ ഡെമോക്രറ്റുകള്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തതോടെ എയ്ഞ്ചല മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാവി തുലാസില്‍. തിരഞ്ഞെടുക്കപ്പെട്ട നോര്‍ബെര്‍ട്ട് വാള്‍ട്ടര്‍-ബോര്‍ജാന്‍സ്, സസ്‌കിയ എസ്‌കെന്‍ എന്നിവര്‍ സഖ്യ സാധ്യതകള്‍ പുനഃപരിശോധിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമമാക്കിയിരിക്കുകയാണ്. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളോട് (സിഡിയു) സര്‍ക്കാരിന്റെ നയങ്ങളില്‍ ചില സുപ്രധാന മാറ്റങ്ങള്‍ ആവശ്യപ്പെടുമെന്നും, അത് സാധ്യമല്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തുപോകുമെന്നും ഇരുവരും പറഞ്ഞു കഴിഞ്ഞു. നിലവിലെ വൈസ് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനേയും ക്ലാര ഗെവിറ്റ്സിനേയും പരാജയപ്പെടുത്തിയാണ് അവര്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തിയത്. 2017 … Read more

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തില്‍ പിടിയിലായ ഉസ്മാന്‍ ഖാന് കശ്മീര്‍ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നെന്ന് 2012-ല്‍ ജഡ്ജി മുന്നറിയിപ്പ് നല്‍കിയിരുന്നു…

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിനു സമീപം രണ്ടുപേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ ഉസ്മാന്‍ ഖാന്‍ കാശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ജഡ്ജി. 2010ലെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോംബാക്രമണവുമായി പിടിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഉസ്മാനെ വിചാരണ ചെയ്തിട്ടുണ്ട് ഈ ജഡ്ജി. ബ്രിട്ടീഷ് പൗരന്‍ തന്നെയായ ഉസ്മാന് പ്രസ്തുത ആക്രമണം നടത്തുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം. 16 വര്‍ഷം തടവുശിക്ഷ ഇയാള്‍ക്ക് വിധിച്ചിരുന്നെങ്കിലും 2018ല്‍ സര്‍ക്കാര്‍ പുറത്തുവിടുകയായിരുന്നു. 2012ല്‍ കേസില്‍ പ്രതികളായ ഉസ്മാന്‍ ഖാനും നാസന്‍ ഹുസ്സൈനുമെതിരെ ശിക്ഷ വിധിക്കുമ്പോള്‍ … Read more

നാറ്റോ ഉച്ചകോടി ബുധനാഴ്ച ലണ്ടനില്‍; അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമോ എന്ന് ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍; സഖ്യത്തെ വിമര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മേക്രോണ്‍…

ലണ്ടന്‍: ലോകത്തെ ഏറ്റവും ശക്തവും വിജയിച്ചതുമായ സൈനിക സഖ്യമെന്നാണ് നോര്‍ത്ത് അറ്റ്ലാന്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷനെ (നാറ്റോ) ചിലര്‍ വിശേഷിപ്പിക്കാറുള്ളത്. എഴുപത് വര്‍ഷം പിന്നിട്ട നാറ്റോ അംഗരാജ്യങ്ങള്‍ ലണ്ടനില്‍ ബുധാനാഴ്ച യോഗം ചേരുമ്പോള്‍ ഈ സൈനിക സഖ്യത്തിലെ അംഗങ്ങള്‍ തമ്മില്‍ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ വലിയ തര്‍ക്കം നടക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ജര്‍മ്മനയില്‍ ചേര്‍ന്ന നാറ്റോ യോഗത്തിന് ശേഷമാണ് അംഗ രാജ്യങ്ങള്‍ ലണ്ടനിലെത്തുന്നത്. അന്നു മുതല്‍ പ്രശ്നഭരിതമായിരുന്നു നാറ്റോയുടെ പ്രവര്‍ത്തനം. നാറ്റോ അമേരിക്കയ്ക്ക് ഒരു ബാധ്യതയാകുന്നുവെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ … Read more

ഡാഫ്ന കരുവാന ഗലീസിയയുടെ കൊലപാതകം: ചൂതാട്ട, റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ തലവന്‍ അറസ്റ്റില്‍; ആരോപണം പ്രധാനമന്ത്രിക്കെതിരെയും; യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ അനിശ്ചിതത്വം തുടരുന്നു…

വലേറ്റ: അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ ഡാഫ്ന കരുവാന ഗലീസിയയെ കൊലപ്പെടുത്തിയ കേസില്‍ ഒരു ബിസിനസുകാരനെതിരെ മാള്‍ട്ട പോലീസ് കേസെടുത്തു. മാള്‍ട്ടയിലെ ചൂതാട്ട, റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ തലവനായ വ്യവസായി യോര്‍ഗന്‍ ഫെനെക്കിനെയാണ് ശനിയാഴ്ച വൈകുന്നേരം പൊലീസ് അറസ്റ്റുചെയ്ത് ചോദ്യം ചെയ്തത്. കൊലപാതകത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. പനാമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖയാണ് കരുവാന ഗലീസിയ. ഏകാംഗ വിക്കിലീക്‌സ് എന്ന പേരിലറിയപ്പെട്ട കരുവാനയുടെ ബ്ലോഗെഴുത്തുകള്‍ക്ക് വന്‍ സ്വീകാര്യതയുണ്ടായിരുന്നു. രാജ്യത്തു നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രിയുടെ … Read more

ആണവമാലിന്യം നിര്‍വീര്യമാക്കാന്‍ വേണ്ടത് 10 ലക്ഷം വര്‍ഷം; പ്രതിസന്ധി മറികടക്കാനാകാതെ ജര്‍മ്മനി

ബെര്‍ലിന്‍: ആണവമാലിന്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി ജര്‍മ്മനി. കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കുന്നതെങ്ങനെയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ജര്‍മനിക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. രാജ്യത്തെ എല്ലാ ആണവ പ്ലാന്റുകളും അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജര്‍മനി. 28,000 ക്യൂബിക് മീറ്റര്‍ ആണവമാലിന്യമാണ് ജര്‍മനിയിലെ എല്ലാ പ്ലാന്റുകളും ചേര്‍ന്ന് ഇക്കാലമത്രയും സൃഷ്ടിച്ചിരിക്കുന്നത്. ഇവ നിര്‍വ്വീര്യമാകുന്ന കാലമത്രയും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഈ മാലിന്യം നിര്‍വ്വീര്യമാകാന്‍ ഏതാണ്ട് 10 ലക്ഷം വര്‍ഷമെടുക്കും. ഇക്കാലമത്രയും ഇവ എവിടെയാണ് സുരക്ഷിതമായി സൂക്ഷിക്കുക എന്ന ആശങ്കയുമുണ്ട്. ശാസ്ത്രലോകത്തിനു … Read more

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാള്‍ട്ടയിലെ പ്രധാനമന്ത്രിയും രാജിയിലേക്ക്; ജോസഫ് മസ്‌കറ്റ് പിന്‍വാങ്ങുന്നത് മാധ്യമപ്രവര്‍ത്തക ഡാഫ്നെ ഗലീസിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന്…

വലേറ്റ: രണ്ട് വര്‍ഷം മുമ്പുണ്ടായ മാധ്യമപ്രവര്‍ത്തക ഡാഫ്നെ കൊറോണ ഗലീസിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ, നിയമ പ്രതിസന്ധികളില്‍ രാജി സന്നദ്ധ അറിയിച്ച് മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ്. ഗലീസിയയുടെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മസ്‌കറ്റിന്റെ അടുത്ത അനുയായിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജോസഫ് മസ്‌കറ്റ് അടുത്ത വൃത്തങ്ങളില്‍പ്പെട്ടവരോട് രാജി സന്നദ്ധത അറിയിച്ചത്. മാള്‍ട്ടയിലെ ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ബിസിനിസുകാരും ഉള്‍പ്പെട്ട അഴിമതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ചെയ്തതിന് … Read more