ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ക്ക് ബ്രിട്ടന്‍ വഴങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍; അംഗീകരിക്കില്ലെന്ന് ഡിയുപി

  ബ്രെക്‌സിറ്റ് വ്യാപകര കരാറുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനിരിക്കെ ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്‍ ഇയു വിട്ടതിനു ശേഷവും നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും നില നിറുത്തണമെന്ന ആവശ്യമാണ് ബ്രിട്ടന്‍ അംഗീകരിച്ചത്. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡെമോക്രറ്റിക് യൂണിയണിസ്‌റ് പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലാഡ് ജങ്കാറുമായും ഇ യു ബ്രെക്‌സിറ്റ് നോഗോഷിയേറ്റര്‍ മൈക്കിള്‍ … Read more

ക്രിസ്മസ് വിപണികളില്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത്.

  സിറിയയിലെയും ഇറാഖിലെയും ഐസിസ് താവളങ്ങളില്‍ നിന്നും ഭീകരാക്രമണത്തില്‍ പരിശീലനം നേടിയ നൂറ് കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ യൂറോപ്പിലേക്ക് കടന്ന് വരുമെന്നും ക്രിസ്മസ് പരിപാടികള്‍ക്കിടയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്നുമുള്ള ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് പുറത്ത് വന്നു. ശക്തമായ ആക്രമണത്തിലൂടെ തങ്ങളെ റാഖയില്‍ നിന്നും തുരത്തിയോടിച്ചതിനുള്ള പ്രതികാരമായിട്ടാണ് ഐസിസിന്റെ ഈ പുതിയ നീക്കമെന്നും മുന്നറിയിപ്പുണ്ട്. പ്രധാനമായും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങളാണ് ഭീകരര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. ജിഹാദി മുഖംമറച്ച് നില്‍ക്കുന്നതും സാന്റാക്‌ളോസിന്റെ കൈകള്‍ കെട്ടി മുട്ടുകുത്തി നിര്‍ത്തിയ പോസ്റ്ററുകളും … Read more

ലണ്ടനിലെ ഓക്സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനില്‍ തീവ്രവാദി ആക്രമണമെന്ന് റിപ്പോര്‍ട്ട്; പരിഭ്രാന്തരായി ജനങ്ങള്‍

  സെന്‍ട്രല്‍ ലണ്ടനിലെ തിരക്കേറിയ ഓക്സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനില്‍ സ്റ്റേഷനില്‍ തീവ്രവാദി ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് യുകെയിലെ മുന്‍നിര മാധ്യമങ്ങള്‍ എല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം സംശയകരമായി ആരേയും കണ്ടെത്താന്‍ സാധിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.തുടര്‍ന്ന് പോലീസ് തിരച്ചില്‍ അവസാനിപ്പിച്ച് ഗതാഗതം പുനസ്ഥാപിച്ചു.വെള്ളിയാഴ്ച വൈകീട്ട് ഓക്സ്ഫോഡ് സ്ട്രീറ്റിലും ഓക്സ്ഫോഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷിലും വെടിവയ്പ്പുണ്ടായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.  ഇതുവരെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്. മറ്റ് ആറ് പേരെ കൂടി തെരയുന്നതായി പോലീസ് … Read more

ബ്രെക്‌സിറ്റിലെ നിര്‍ണായകമായ വിഷയങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്നു യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം

  ബ്രെക്‌സിറ്റിലെ നിര്‍ണായകമായ വിഷയങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്നു യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ യുകെയ്ക്ക് അന്ത്യശാസനം നല്‍കി. പൗരന്‍മാരുടെ അവകാശം, അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തി, യുകെയുടെ ഡിവോഴ്‌സ് ബില്‍ എന്നിവരുടെ കാര്യത്തിലാണ് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയങ്ങളില്‍ തട്ടി ബ്രെക്‌സിറ്റ് ചര്‍ച്ച വഴിമുട്ടിയ അവസ്ഥയിലാണ്. വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യണമെന്നു യുകെ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ തീരുമാനമാകാതെ അതിലേക്കു കടക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്. ഇരുപക്ഷവും … Read more

ബ്രെക്‌സിറ്റ്; ബ്രിട്ടന്റെ വിടവാങ്ങല്‍ സമയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസ മേ

  യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ വേര്‍പെടുന്ന തീയതി പ്രഖ്യാപിച്ചു. 2019 മാര്‍ച്ച് 29ന് ബ്രിട്ടീഷ് സമയം രാത്രി 11ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാതാവും. യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങല്‍ ബില്ലില്‍ തിയതി എഴുതിച്ചേര്‍ക്കുമെന്നു ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് അറിയിച്ചു. പിന്‍വാങ്ങല്‍ തീയതി രേഖപ്പെടുത്തിയ ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വയ്ക്കും. ബ്രെക്‌സിറ്റ് തീരുമാനം അന്തിമമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും തീരുമാനം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി തെരേസാ മേ ഡെയിലി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. … Read more

ഇസ്രയേല്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച; ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേല്‍ തെരേസ മന്ത്രിസഭയില്‍ നിന്ന് പുറത്ത്

  ഇസ്രയേല്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ പേരില്‍ ഇന്ത്യന്‍ വംശജയായ കണ്‍സര്‍വേറ്റീവ് മന്ത്രി പ്രീതി പട്ടേല്‍ ക്യാബിനറ്റിന് പുറത്തേക്ക്. തെരേസ മേയ് ക്യാബിനറ്റില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ മുതിര്‍ന്ന ഇസ്രായേല്‍ നേതാക്കളുമായി അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തിയത് വിവാദമായതോടെയാണ് പാര്‍ട്ടിക്കുളളില്‍ പ്രീതിയുടെ രാജിക്കായുള്ള മുറവിളികള്‍ ഉയര്‍ന്നത്. കൂടിക്കാഴ്ചയേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ സ്ഥാനനഷ്ടമുണ്ടാകില്ലായിരുന്നെന്ന് വ്യക്തമായിരുന്നെങ്കിലും ചില കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ പ്രീതി തയ്യാറാകാതിരുന്നത് തെരേസ മേയെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ … Read more

മലയാളികളടക്കം 8പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വിചാരണ തുടങ്ങി

  കോട്ടയം സ്വദേശികളായ രണ്ടുപേരടക്കം എട്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണക്കാരായ ഡ്രൈവര്‍മാരുടെ വിചാരണ ആരംഭിച്ചു. എയില്‍സ്ബറി ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ചയാണ് വിചാരണ തുടങ്ങിയത്. സംഭവത്തില്‍ പിടിയിലായ പോളണ്ട് സ്വദേശി റിസാര്‍ഡ് മസിയേറാ (31), ബ്രിട്ടിഷ് പൗരന്‍ ഡേവിഡ് വാഗ്സ്റ്റാഫ് (51) എന്നിവരെ കോടതിയില്‍ ഹാജരാക്കി. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിനും ഗുരുതരമായ പരിക്കുകള്‍ ഏല്‍പ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസുകള്‍ എടുത്തിരിക്കുന്നത്. തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വാഗ്സ്റ്റാഫ് തനിക്കെതിരായി ചുമത്തിയ … Read more

ബോക്‌സ് റൂം ഇന്നോവേഷന്‍സ് :ടെന്‍ഷന്‍ ഒഴിവാക്കൂ,ഇനി ഞങ്ങളുണ്ട് കൂടെ.

ലണ്ടന്‍ :മലയാളി പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയില്‍ ലണ്ടനില്‍ പിറവി എടുത്ത ബോക്‌സ് റൂം ഇന്നൊവേഷന്‍സ് ലിമിറ്റഡ് ,അന്തര്‍ദേശീയ നിലവാരവും സാങ്കേതിക മികവും പുലര്‍ത്തി അതിന്റെ ജൈത്രയാത്ര തുടരുകയാണ് .സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും കരുതലിന്റെയും ഉദാത്ത ഭാവമായ വിവാഹാഘോഷം ഉള്‍പ്പെടെ ജീവിത യാത്രയിലെ സ്‌നേഹാനുഭവങ്ങളുടെ ഏത് മുഹൂര്‍ത്തവും അതിന്റെ ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത് ഒരു പവിഴമുത്ത് പോലെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഇനി ബോക്‌സ് റൂം ഇന്നോവേഷന്‍സിനെ ധൈര്യമായി വിളിക്കാം . യു. കെ , അയര്‍ലണ്ട് ,നോര്‍വെ ,ഇന്ത്യ … Read more

യൂറോപ്പില്‍ 111 തിയേറ്ററുകളില്‍ ഒക്ടോബര്‍ 27 മുതല്‍ രാമലീല എത്തുന്നു

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ 13 കോടി മുതല്‍ മുടക്കി 50 കോടി ക്ലബില്‍ ഇടംനേടിയ മുളകുപ്പാടം ഫിലിംസിന്റെ സൂപ്പര്‍ഹിറ്റ് ദിലീപ ചിത്രം ‘രാമലീല’ ഒക്ടോബര്‍ 27 മുതല്‍ യൂറോപ്പിലെ UK, Ireland, Autsria, Swtizerland, Malta & Italy എന്നിവിടങ്ങളിലെ 111 തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. അയര്‍ലണ്ടിലെ ANTRIM, ATHLONE, BELFAST, CAVAN, COOLOCK, CORK, DUBLIN- LIFFEY VALLEY, DUBLIN -SANTRY, DUBLIN -TALLAGHT, DUN LAOGHAIRE, DUNDALK, GALWAY, KILKENNY, LIMERICK, LONDONDERRY, MULLINGAR, … Read more

WMF ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്: നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും

വിയന്ന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്‌ള്യു.എം.എഫ്) ആദ്യ മഹാസമ്മേളനം നവംബര്‍ 2, 3 തീയതികളില്‍ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനം കേരള നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും, ഓസ്ട്രിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും അതിഥികളായി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. … Read more