പ്രതിഷേധക്കാരെ ഭയന്ന് വിൻസ്റ്റൻ ചർച്ചിലിനെ കൂട്ടിലാക്കി; രോഷം ഭയന്ന് ബ്രിട്ടൻ

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ സഖ്യകക്ഷികളോടൊപ്പം വിജയത്തിലേക്ക് നയിച്ചത് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലായിരുന്നു. ലണ്ടനിലെ പാർലമെന്റ് ചത്വരത്തിൽ ചർച്ചിലിന്റെ പ്രതിമ സ്ഥാപിച്ചാണ് ബ്രിട്ടിഷുകാർ മരണശേഷം അദ്ദേഹത്തെ ആദരിച്ചത്. എന്നാൽ അമേരിക്കയിലെ മിനിയപ്പലിസിൽ പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്ലോയ‌്ഡ് എന്ന കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലും അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിൽ ചർച്ചിലിന്റെ പ്രതിമ സംരക്ഷിക്കാൻ പാടുപെടുകയാണ് ബോറിസ് ജോൺസൻ സർക്കാർ. കൺസർവേറ്റീവ് പാർട്ടി നാടു ഭരിക്കുമ്പോൾ അവരുടെ ഏറ്റവും ആരാധ്യനായ നേതാവിന്റെ പ്രതിമ തകർക്കപ്പെട്ടാൽ അതിന്റെ നാണക്കേടും അപമാനവും വലുതാകും. അതുകൊണ്ടുതന്നെ … Read more

ലോക്ക്ഡൗൺ കാലത്ത് കുതിരസവാരി ചെയ്ത് എലിസബത്ത് രാജ്ഞി

ലോക്ക്ഡൗൺകാലത്ത് വിൻഡ്‌സർ കാസിലിൻ മൈതാനത്ത് കുതിര സവാരി ചെയ്യുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങൾ വൈറലാകുന്നു. കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം ആദ്യമായിട്ടാണ് രാഞ്ജി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. രാജ്ഞിയുടെ പ്രിയപ്പെട്ട രാജകീയ വസതിയാണ് വിൻഡ്‌സർ. 94 കാരിയായ രാഞ്ജി വിൻഡ്‌സറിന്റെ മൈതാനത്ത് പതിവായി സവാരി നടത്താറുണ്ട്. വർണ്ണാഭമായ ശിരോവസ്ത്രം ധരിച്ച് ട്വീഡ് ജാക്കറ്റ്, ജോധ്പർ, വെളുത്ത കയ്യുറകൾ, ബൂട്ട് എന്നിവ ധരിച്ചാണ് രാഞ്ജി കുതിരസവാരിക്കെത്തിയത്. മാർച്ച് 19 ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വിൻഡ്‌സർ കാസിൽ ഹോമിലേക്ക് … Read more

പകരത്തിനു പകരം; ബ്രിട്ടീഷുകാർക്ക് 14 ദിവസം ക്വാറന്റീൻ പ്രഖ്യാപിച്ച് ഫ്രാൻസ്

ഫ്രാൻസിൽനിന്നും ഉൾപ്പെടെ വിദേശത്തുനിന്നും എത്തുന്നവർക്ക് ജൂൺ എട്ടുമുതൽ 14 ദിവസത്തെ ക്വാറന്റീൻ പ്രഖ്യാപിച്ച ബ്രിട്ടന്റെ നടപടിക്ക് അതേപടി തിരിച്ചടി നൽകിയിരിക്കുകയാണ് ഫ്രാൻസ്. ഫ്രാൻസിലെത്തുന്ന ബ്രിട്ടീഷുകാരും ജൂൺ എട്ടുമുതൽ 14 ദിവസം ക്വാറന്റീനിൽ പോകണം. ഇതോടെ ആയിരക്കണക്കിന് ആളുകളുടെ ലണ്ടൻ- പാരീസ് ബിസിനസ് യാത്രകളും ഇരു രാജ്യങ്ങളിലേക്കുമുള്ള ലക്ഷങ്ങളുടെ വിനോദയാത്രകളുമെല്ലാം നിലയ്ക്കുമെന്ന് ഉറപ്പായി. ഇംഗ്ലീഷ് ചാനലിലെ ഫെറി സർവീസിലും ചാനൽ ടണലിലൂടെയുള്ള യൂറോസ്റ്റാർ സർവീസിലുമൊന്നും ഇനി സഞ്ചരിക്കാൻ ആളില്ലാതാകും. യൂറോപ്പിൽ വേനൽക്കാലമായാൽ ഏറ്റവും അധികം ആളുകൾ പരസ്പരം പോയിരുന്ന … Read more

വന്ദേ ഭാരത്- വിമാന ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തത്: ഒ.ഐ.സി.സി അയര്‍ലണ്ട്

ഡബ്ലിന്‍-  കോവിഡ് ഭീതിയില്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ രക്ഷാപ്രവര്‍ത്തനത്തിന്റെഭാഗമായ് ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്ന ദൗത്യമായ വന്ദേ ഭാരത് ന്റെ എയര്‍ ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തത് എന്ന് ഒ.ഐ.സി.സി. അയര്‍ലണ്ട് കുറ്റപ്പെടുത്തി. ഈ ദൗത്യത്തിന് വിമാന ടിക്കറ്റ് നിരക്കായ് ഈടാക്കുന്നത് ഗള്‍ഫില്‍ നിന്നും 12000 രൂപ മുതല്‍ 15000 രൂപ വരെ, യൂറോപ്പില്‍ നിന്നും 50000 രൂപക്ക് മുകളില്‍, അമേരിക്കയില്‍ നിന്നും ഒരു ലക്ഷം രൂപ വരെയാണ്. 30 വര്‍ഷം മുമ്പ് 1990 ല്‍ 1 … Read more

ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് ആദ്യവിമാനം പുറപ്പെട്ടു; 25 പേര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല

ലണ്ടനില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യവിമാനം യാത്രതിരിച്ചു. മുന്നൂറിലേറെ യാത്രക്കാരുള്ള വിമാനം മുംബൈ വഴി നാളെ കൊച്ചിയിലെത്തും. ലണ്ടന്‍ ഹൈക്കമ്മിഷനും എയര്‍ ഇന്ത്യയും തമ്മിലുണ്ടായ ആശയവിനിമയത്തിലെ പാളിച്ച കാരണം യാത്രയ്ക്ക് തയാറെടുത്തുവന്ന ഇരുപത്തഞ്ചുപേര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല.വന്ദേ ഭാരത് പദ്ധതിയില്‍പ്പെടുത്തി കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.15ന് ഹീത്രൂവിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചു. മുന്നൂറിലധികം യാത്രക്കാരുമായി ലണ്ടനില്‍ നിന്നുള്ള എ–വണ്‍ 130 എന്ന വിമാനം മുംബൈ വഴിയാണ് കൊച്ചിയിലേക്ക് എത്തിയത്. കൊച്ചിയില്‍ നിന്ന് വിജയവാഡയില്‍ … Read more

യുകെയിൽ വീണ്ടും കോവിഡ് മരണം. ലീഡ് സിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു

ലീസ് സിനടുത്ത് പോന്റ്ഫ്രാക്റ്റിൽ താമസിക്കുന്ന സ്റ്റാൻലി സിറിയക് (49) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വദേശിയാണ്. ആദരാഞ്ജലികൾ

കോവിഡ് ബാധിച്ച് ലണ്ടനില്‍ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളികള്‍ മരിച്ചു

കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു. ഇതില്‍ ഒരു വൈദികനും ഉള്‍പ്പെടുന്നു. യാക്കോബായ സഭ വൈദികനായ ഫാ. ബിജി മാര്‍ക്കോസ് ആണ് ലണ്ടനില്‍ മരിച്ചത്. 54 വയസ്സായിരുന്നു. ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. കോട്ടയം വാകത്താനം സ്വദേശിയാണ് ഫാദര്‍ ബിജി മാര്‍ക്കോസ്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി സണ്ണി ജോണാണ് കോവിഡ് മൂലം ബ്രിട്ടനില്‍ മരിച്ച മറ്റൊരു മലയാളി. 70 വയസ്സായിരുന്നു. പ്രിസ്റ്റണില്‍ വെച്ചാണ് സണ്ണിയുടെ മരണം.

കോവിഡ് ബാധിച്ച് ചങ്ങനാശ്ശേരി സ്വദേശിനിയായ മലയാളി നഴ്‌സ് ജര്‍മ്മനിയില്‍ മരിച്ചു

ജര്‍മ്മനിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി ജോയിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 35 വര്‍ഷമായി ജര്‍മ്മനിയില്‍ സ്ഥിരതാമസമായിരുന്നു. ചങ്ങനാശ്ശേരി കാര്‍ത്തികപ്പള്ളി സ്വദേശി ജോയ് ആണ് ഭര്‍ത്താവ്. ആതിരയാണ് മകൾ.

എയര്‍ ആംബുലന്‍സില്‍ ലണ്ടനില്‍നിന്ന് മലയാളിയെ കോഴിക്കോട്ടെത്തിച്ചു

രോഗിയായ തലശേരി സ്വദേശിയുമായി ലണ്ടനിൽ നിന്നുള്ള എയർ ആംബുലൻസ് വിമാനം ഇന്നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. ഇദ്ദേഹം കോവിഡ് ബാധിതനല്ല. ലണ്ടനിൽ സോഫ്റ്റ്‌‍വെയർ എൻജിനീയറായ ഇയാൾ തുടർചികിത്സാർഥമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ നാട്ടിലെത്തിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവള അധികൃതർക്കു മുൻപിൽ ഹാജരാക്കി. തുടർന്നു കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കു പോയി. വയറിൽ അർബുദം ബാധിച്ച് ബ്രിട്ടനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 37കാരന് ജന്മനാട്ടിൽ എത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതിനാൽ നാട്ടിലെത്താൻ … Read more

കോണ്‍ഗ്രസ് നേതാക്കള്‍ ലോകമെമ്പാടുമുള്ള ഒഐസിസി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി

ബര്‍ലിന്‍: ആഗോള തലത്തില്‍ കോവിഡ് 19 ന്റെ താണ്ഡവം തുടരുമ്പോള്‍ അതില്‍പ്പെട്ടുപോയ പ്രവാസി മലയാളികളുടെ ആവലാതികളും ബുദ്ധിമുട്ടുകളും കേട്ടറിയാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതിനുമായി ഒഐസിസിയുടെ നേതൃത്വത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സ് വിജയകരമായി. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി യൂറോപ്പ്, ഗള്‍ഫ്, അമേരിക്ക,ആഫ്രിക്ക എന്നിവിടങ്ങളിലെ 28 രാജ്യങ്ങളില്‍ നിന്നും ഒഐസിസിയുടെ 50 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു.യൂറോപ്പില 14 രാജ്യങ്ങളില്‍ നിന്നും ഒഐസിസിയുടെ 23 പ്രതിനിധികള്‍ പങ്കെടുത്തു.ഒഐസിസി ഗ്ളോബല്‍ സെക്രട്ടറിയും യൂറോപ്പ് കോഓര്‍ഡിനേറ്ററുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ (ജര്‍മനി) യൂറോപ്പ് സെക്ഷന്‍ മോഡറേറ്റ് ചെയ്തു. യൂറോപ്പില്‍ നിന്നും സിറോഷ് ജോര്‍ജ് (ഓസ്ട്രിയ),ഫാസില്‍ മൊയ്തീന്‍ (ചെക്ക് റിപ്പബ്ളിക്),ബിനോയ് സെബാസ്ററ്യന്‍ (ഡെന്‍മാര്‍ക്ക്),സോജന്‍ മണവാളന്‍ (ഡെന്‍മാര്‍ക്ക്), റെനെ ജോസ് (ഫ്രാന്‍സ്), ജോസ് പുതുശേരി (ജര്‍മനി), മഹേഷ് കുന്നത്ത് (ഹംഗറി), ലിങ്ക്വിന്‍സ്ററാര്‍ മറ്റം (അയര്‍ലന്‍ഡ്), റോണി കുരിശിങ്കല്‍പറമ്പില്‍ (അയര്‍ലന്‍ഡ്), ഡോ.ജോസ് വട്ടക്കോട്ടയില്‍ (ഇറ്റലി),ബിജു തോമസ് (ഇറ്റലി),മുഹമ്മദ് ഷബീബ് മുണ്ടക്കാട്ടില്‍ (പോര്‍ച്ചുഗല്‍), രാഹുല്‍ പീതാംബരന്‍(സ്ളൊവാക് റിപ്പബ്ളിക്),ഫാ. ഷെബിന്‍ ചീരംവേലില്‍ (സ്പെയിന്‍), ജെറിന്‍ എല്‍ദോസ് (സ്വീഡന്‍),വിഘ്നേഷ് തറയില്‍ (സ്വീഡന്‍), ജോബിന്‍സണ്‍ കോട്ടത്തില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജോയ് കൊച്ചാട്ട് (സ്വിറ്റ്സര്‍ലന്‍ഡ്),ടി. ഹരിദാസ് (യുകെ), കെ.കെ. മോഹന്‍ദാസ് (യുകെ),സുജു ഡാനിയേല്‍(യുകെ),ജോസ് കുമ്പിളുവേലില്‍ (പ്രസ്സ് മീഡിയ (ജര്‍മനി/യൂറോപ്പ്) എന്നിവര്‍ പങ്കെടുത്തു. ലോകത്തെവിടെയും രോഗം മഹമാരിയായി പകരുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മലയാളി സമൂഹത്തിന്റെ നിലവിലെ പ്രശ്നങ്ങള്‍ പങ്കെടുത്ത ഓരോ പ്രതിനിധികളും അവതരിപ്പിച്ചത് വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടു മനസിലാക്കിയ നേതാക്കള്‍ കെപിസിസിയുടെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും എത്രയും വേഗം പരിഹാരം കാണുമെന്നും ഉറപ്പു നല്‍കി. ചില രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ കൂടുതലായി പ്രതിപക്ഷനേതാവ് പ്രതിനിധികളില്‍ നിന്നും ചോദിച്ചറിഞ്ഞത് പ്രശ്നങ്ങളെ കൂടുതല്‍ പഠിച്ച് സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താനാകുമെന്ന് നേതാക്കള്‍ അറിയിച്ചു. കെ.പി.സി.സി ആസ്ഥാനത്തു സംഘടിപ്പിച്ച വീഡിയോ കോണ്‍ഫ്രന്‍സില്‍ ഏതാണ്ട് അഞ്ചരരമണിക്കൂര്‍ നീണ്ടുനിന്ന സംവാദത്തില്‍ നേതാക്കള്‍ക്ക് ഓരോ രാജ്യങ്ങളിലെയും പ്രതിനിധികളുമായി സംവദിയ്ക്കാനായി. ഏപ്രില്‍ 14 ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ആരംഭിച്ച യോഗത്തില്‍ പങ്കെടുത്ത എല്ലാ പ്രതിനിധികള്‍ക്കും പറയാനുള്ളത് അക്ഷമയോടെ കേള്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയത് ഒഐസിസി പ്രതിനിധികള്‍ക്ക് ആശ്വാസമായി. പങ്കെടുത്ത യൂറോപ്പ് പ്രതിനിധികള്‍ക്ക് ഒഐസിസി ഗ്ളോബല്‍ സെക്രട്ടറി നന്ദി അറിയിച്ചു ജോസ് കുമ്പിളുവേലില്