ടെക് ലോകത്തെ ഞെട്ടിച്ച് ആപ്പിള്‍ X; നിലവിലെ ഏറ്റവും കരുത്തനായ സ്മാര്‍ട്ട് ഫോണ്‍

  പത്താം വാര്‍ഷികത്തില്‍ പുതിയ താരങ്ങളെ അവതരിപ്പിച്ച് ആപ്പിള്‍ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷന്‍ എക്സ് (ഐഫോണ്‍ 10) ഉള്‍പ്പെടെയുള്ളവയാണ് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നുമണിക്കുശേഷം പ്രകാശനം ചെയ്തത്. ആപ്പിള്‍ സിഇഒ ടിം കുക്ക് ഉത്പന്നങ്ങള്‍ ലോകത്തിനു സമര്‍പ്പിച്ചു. ഹോം ബട്ടണ്‍ ഇല്ലാത്ത മൊബൈല്‍ ഫോണ്‍ ആണ് ഇത്. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നമ്പര്‍ ലോക്കും പാറ്റേണ്‍ ലോക്കും പഴങ്കഥയായി. ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് … Read more

കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു; പ്രഖ്യാപനം ഈ മാസം അവസാനമെന്ന് റിപ്പോര്‍ട്ട്

  ജയലളിതയുടെ മരണത്തോടെ കുഴഞ്ഞുമറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടിയുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍ എത്തുന്നു. പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ രൂപീകരണ ശ്രമത്തിലാണ് കമല്‍ഹാസനെന്ന്, പ്രമുഖ ദേശീയദിനപത്രമായ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം അവസാനത്തോടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും, കമല്‍ഹാസനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലാണ്. അടുത്തുതന്നെ പാര്‍ട്ടി പ്രഖ്യാപനമുണ്ടായേക്കും. വിജയദശമി ദിനം, ഗാന്ധിജയന്തി ദിനം എന്നിവയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് … Read more

നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണസംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസിന്റെ അന്വേഷണം തിരക്കഥ പോലെയാണോയെന്ന് കോടതി ചോദിച്ചു. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാകരുത് അന്വേഷണം എന്ന് അഭിപ്രായപ്പെട്ട കോടതി അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരഗിണിക്കവെയായിരുന്നു കോടതി പൊലീസിനെതിരെ ആഞ്ഞടിച്ചത്. ഈ മാസം 15 ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നാദിര്‍ഷായോട് നിര്‍ദ്ദേശിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഈ മാസം … Read more

ദാവൂദ് ഇബ്രാഹിമിന്റ സ്വത്തുക്കള്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു

ലണ്ടന്‍: മുംബൈ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടി. ദാവൂദ് ഇബ്രാഹിമിന്റെ ബ്രിട്ടനിലെ മുഴുവന്‍ സ്വത്തുക്കളും ഇന്ത്യയുടെ ആവശ്യപ്രകാരം പിടിച്ചെടുത്തിരിക്കുകയാണ് ബ്രിട്ടീഷ് അധികൃതര്‍. ദാവൂദിന്റെ 670 കോടിയുടെ സ്വത്താണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മരവിപ്പിച്ചത്. വാര്‍വിക്ക്‌ഷൈറിലെ ഹോട്ടല്‍, മിഡ്‌ലാന്‍ഡിലെ വസതികള്‍ എന്നിവയടക്കമുള്ളതാണ് കണ്ടുകെട്ടിയത്. ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പുതുക്കിയ 21 സാമ്പത്തിക അംഗ ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. കറാച്ചിയിലുള്ള ദാവൂദിന്റെ മൂന്ന് വിലാസങ്ങളും 21 ഉപനാമങ്ങളും … Read more

അഭയാര്‍ഥികളുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുമായി കേന്ദ്രം: റോഹിങ്ക്യകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്കാന്‍ ശ്രമം…

ന്യൂഡല്‍ഹി: സുരക്ഷ ഭീഷണിയെ തുടര്‍ന്ന് 40,000-ത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുമെന്ന പ്രസ്താവനക്കു പിന്നാലെ ചക്മ അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കാനൊരുങ്ങി കേന്ദ്രം. ഇക്കാര്യം തീരുമാനിക്കാനായി ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് വിപുലമായ യോഗം വിളിച്ചു ചേര്‍ത്തു. അരുണാചരല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിക്കും. ബുദ്ധമതത്തില്‍പ്പെടുന്ന അഭയാര്‍ഥികളാണ് ഇവര്‍. നേരത്തെ പാകിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശില്‍ നിന്ന് 1960കളില്‍ പലായനം ചെയ്ത ഇവര്‍ ഇന്ത്യയില്‍ അരുണാചല്‍പ്രദേശ്, ത്രിപുര, അസം, മിസോറാം, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കഴിയുന്നത്. ലക്ഷത്തോളമാണ് ഇവരുടെ ജനസംഖ്യ. … Read more

തടവുകാരുടെ ഭാഗ്യ കൊടുങ്കാറ്റായി ഇര്‍മ: രക്ഷപെട്ടത് നൂറിലേറെ ക്രിമിനലുകള്‍…

ലണ്ടന്‍: വെര്‍ജിന്‍ ദ്വീപിനെ ഇര്‍മ ചുഴറ്റിയെറിഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് നൂറിലധികം കൊടുംക്രിമിനലുകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഇര്‍മ കൊടുങ്കാറ്റ് ഫ്‌ളോറിഡയിലും കരീബിയന്‍ ദ്വീപുകളിലും നാശം വിതക്കുന്നതിനിടയിലാണ് ബ്രിട്ടീഷ് അധീനതയിലുള്ള വെര്‍ജിന്‍ ദ്വീപുകളിലെ ജയിലില്‍നിന്നും നൂറിലേറെ കൊടും ക്രിമിനലുകള്‍ രക്ഷപ്പെട്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഈ വിവരം പുറത്തുവിട്ടത്. ക്രിമിനലുകളുടെ സാന്നിധ്യം ദ്വീപുകളില്‍ ക്രമസമാധാനത്തിനുപോലും ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവര്‍ണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയല്‍ മറീനുകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ വെര്‍ജിന്‍ … Read more

ഉത്തര കൊറിയക്കെതിരെ ഉപരോധം ശക്തമാക്കി യു.എന്‍ രക്ഷാ സമിതി രംഗത്ത്

ഉത്തര കൊറിയയ്ക്കെതിരെ ഉപരോധം ശക്തമാക്കി യുഎന്‍ രക്ഷാ സമിതി പ്രമേയം പാസാക്കിയിരിക്കുകയാണ്. ആണവ പരീക്ഷണങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളുടെയും പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎന്‍ രക്ഷാ സമിതി പ്രമേയം പാസാക്കുകയായിരുന്നു. ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഉത്തര കൊറിയയ്ക്കെതിരെ 2006 മുതല്‍ യുഎന്‍ പാസ്സാക്കുന്ന ഒന്‍പതാമത്തെ പ്രമേയമാണ് ഇത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതി ഏകകണ്ഠമായി പ്രമേയം പാസാക്കുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് നടത്തിയ ആണവായുധ പരീക്ഷണത്തിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ ടെക്‌സ്റ്റൈല്‍ കയറ്റുമതിക്കും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് … Read more

പ്രതീക്ഷയറ്റ പുതു ജീവിതത്തിലേക്ക് ആനന്ദക്കണ്ണീരുമായി ഫാ. ടോം ഉഴുന്നാല്‍

മസ്‌കറ്റ്: ഭീകരരുടെ തടവില്‍ നിന്നും മോചിതനായതില്‍ ദൈവത്തിന് നന്ദി പറഞ്ഞ് ഫാ. ടോം ഉഴുന്നാല്‍. മോചിതനായി മസ്‌കറ്റില്‍ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാന്‍ സുല്‍ത്താനും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാദര്‍ ഉഴുന്നാലില്‍ ഒമാന്‍ സൈനിക വിമാനത്തിലാണ് മസ്‌കറ്റിലെത്തിയത്. ഒമാന്‍ ദേശീയ ടെലിവിഷനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫാ. ടോമിനെ തീവ്രവാദികള്‍ മോചിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഒമാന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് മോചിതനായ ഫാ. ടോം ഉഴുന്നാലിനെ മസ്‌കറ്റില്‍ എത്തിച്ചത്. … Read more

മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന് ഭീകരരില്‍ നിന്നും മോചനം: മസ്‌കറ്റില്‍ നിന്ന് ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും

സന: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. മസ്‌കറ്റിലെത്തിയ ഫാദര്‍ ടോമിനെ ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും. അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. യെമന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചപ്പോള്‍ ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാദര്‍ ജീവനോടെയുണ്ടെന്ന് യമന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം മേയില്‍ … Read more

ഓഫ് സീസണില്‍ 50 കിലോ അധിക ലഗേജ് ഓഫറുമായി എയര്‍ഇന്ത്യ

ദുബൈ: ഗള്‍ഫ് റൂട്ടില്‍ 50 കിലോ അധിക ലഗേജ് ഓഫറുമായി എയര്‍ ഇന്ത്യ രംഗത്ത് എത്തിയിരിക്കുകയാണ്. ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍ ഇന്ത്യയുടെ പുതിയ ഓഫര്‍. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യ നല്‍കുന്നത്. ഇക്കണോമി ക്ലാസുകാര്‍ക്കായി ആരംഭിച്ച ആനുകൂല്യം ഒക്ടോബര്‍ 31 വരെയാണ്. ഒരാള്‍ക്ക് ചെക്ക്ഡ് ബാഗേജില്‍ 50 കിലോഗ്രാം കൊണ്ടുപോകാമെങ്കിലും ഒരു ബാഗില്‍ 32 കിലോയില്‍ കൂടുതല്‍ പാടില്ല. കേരളത്തിലേയ്ക്കും … Read more