മക്കള്‍ക്ക് മലയാള ഭാഷ കടുപ്പമോ? ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് പുറത്തിറക്കി സി-ഡിറ്റ്

പ്രവാസികളുടെ മക്കള്‍ക്ക് മിക്കവാറും ഏറ്റവും വിഷമമുള്ള വിഷയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു മലയാളം. പല മലയാളം വാക്കുകളുടെയും അര്‍ത്ഥം നമ്മുടെ കുഞ്ഞുങ്ങള്‍ക്കറിയില്ല. ഇതിനൊരു പരിഹാരമായാണ് സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് വരുന്നത്. 1,40,000 ത്തോളം വാക്കുകളെ അധികരിച്ചാണ് ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 99,003 ഇംഗ്ലീഷ് വാക്കുകളുടെ മലയാള അര്‍ത്ഥപദങ്ങളും, 32,570 മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അര്‍ത്ഥ പദങ്ങളും 7,384 മലയാള പദങ്ങളുടെ നാനാര്‍ത്ഥങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഭാഷാമിത്രം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് … Read more

വിമാനത്തില്‍ പ്രസവിച്ച മലയാളി യുവതിക്ക് പരിചരണം നല്‍കിയത് ജീവനക്കാരും നഴ്‌സും

വിമാനത്തില്‍ മലയാളി യുവതിയ്ക്ക് സുഖപ്രസവം. തൊടുപുഴ സ്വദേശിയായ യുവതിയാണ് ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ പ്രസവിച്ചത്. ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാനം മുംബൈയിലിറക്കിയ ശേഷം യുവതിയേയും ആണ്‍ കുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം ദമാമില്‍ നിന്ന് വിട്ട ശേഷമാണ് തൊടുപുഴ സ്വദേശിനിയായ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് യാത്രക്കാര്‍ക്കിടയില്‍ ഡോക്ടര്‍മാരെ തേടി. ഡോക്ടര്‍മാരാരും വിമാനത്തിലില്ലാത്തതിനാല്‍ ജെറ്റ് എയര്‍വേയ്സ് ജീവനക്കാരും നഴ്സും ചേര്‍ന്നാണ് യുവതിയ്ക്ക് പരിചരണം നല്‍കിയത്. വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ … Read more

ഭീകരവാദം പടര്‍ത്തുന്ന വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്യുന്നു

ഭീകരവാദം ഇന്ന് ഓണ്‍ലൈന്‍ ലോകത്തെയും അല്ലാത്തവയെയും ഒരുപോലെ വെല്ലുവിളിച്ചു കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകള്‍ ഇതിനായി ഉപയോഗിക്കേണ്ടെന്ന ശക്തമായ സന്ദേശം നല്‍കി ഗൂഗിള്‍. ലണ്ടനില്‍ ആക്രമണം നടത്തിയ വ്യക്തി തീവ്രവാദത്തിലേക്ക് കൂടിച്ചേരാന്‍ യൂട്യൂബിലെ തീവ്രപ്രഭാഷണങ്ങള്‍ കേട്ടാണെന്ന പോലീസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് ഗൂഗിള്‍ യൂട്യൂബിനെ ടെറര്‍ ഫ്രീ ആക്കാനുള്ള നാലിന പരിപാടികള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ എന്‍ജിനീയറിംഗ് സങ്കേതങ്ങള്‍ക്കൊപ്പം തീവ്രവാദം, വിദ്വേഷപ്രസംഗം എന്നിവയില്‍ അറിവുള്ള ലോകത്തിന്റെ വിവിധ ഭാഗത്തുള്ള 50 ഓളം എന്‍ജിഒകളുടെ സഹായവും ഗൂഗിള്‍ … Read more

ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വിസാ സംവിധാനമൊരുക്കി ഓസ്ട്രേലിയ

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനമൊരുക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തിങ്കളാഴ്ച്ചയാണ് പുറപ്പെടുവിച്ചത്. സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. അവധി ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയേക്ക് എത്താനിടയുള്ള സന്ദര്‍ശകരെ ലക്ഷ്യം വച്ചാണ് പുതിയ പരിഷ്‌കരണം. ഇതിലൂടെ ടൂറിസം രംഗത്തിന് ഉണര്‍വ്വുണ്ടാക്കാനാണ് ഓസ്ട്രേലിയ ലക്ഷ്യം ഇടുന്നത്. ജൂലൈ ഒന്നുമുതലാണ് ഓണ്‍ലൈന്‍ മുഖേന വിസയ്ക്ക് അപേക്ഷിക്കാനാകുക. ഈ വര്‍ഷത്തിലെ ആദ്യനാലുമാസങ്ങളില്‍ മാത്രം 65,000 സന്ദര്‍ശക വിസകളുടെ അപേക്ഷകള്‍ക്കാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി … Read more

കര്‍ഷകര്‍ക്ക് ഒരു കോടി രൂപ സഹായവുമായി രജനി; രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ആദ്യപടിയാണെന്ന് റിപ്പോര്‍ട്ടുകള്‍

ചെന്നൈ: കാര്‍ഷികവൃത്തി നഷ്ടത്തിലായതോടെ കര്‍ഷകസമരം കൊടുമ്പിരി കൊള്ളുന്ന തമിഴ്‌നാട്ടില്‍, കര്‍ഷകര്‍ക്ക് ഒരു കോടി രൂപ സഹായധനവുമായി ചലച്ചിത്ര താരം രജനികാന്ത്. സമരമുഖത്തുള്ള കര്‍ഷകരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയ സൂപ്പര്‍താരം, അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും സാമ്പത്തിക സഹായം ഉറപ്പുനല്‍കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറിലെ ജന്മദിനാഘോഷത്തില്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം താരം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നതിനിടെയാണ്, തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന കര്‍ഷകസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ 12ന് ആണു രജനിയുടെ … Read more

മൊസൂളില്‍ ഐഎസ് ഭീകരര്‍ ഒരു ലക്ഷം പൗരന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍

ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരര്‍ ഒരു ലക്ഷം പൗരന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു. ഇറാഖിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പ്രതിനിധി ബ്രൂണോ ഗെഡോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊസൂളിന് പുറത്തുനിന്നു പോലും ജനങ്ങളെ ഐഎസ് ഭീകരര്‍ തട്ടികൊണ്ടുവന്ന് മനുഷ്യകവചമാക്കി ഉപയോഗിക്കുന്നു വെന്നാണ് ബ്രൂണോ ഗെഡോ പറയുന്നത്. ഐഎസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ, വൈദ്യുതിയോ ഇല്ലാതെയുള്ള ദുരിത ജീവിതത്തിലാണ് ജനങ്ങള്‍. ടൈഗ്രിസ് നദി കടന്നും മറ്റും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെയാകട്ടെ ഭീകരര്‍ വെടിവെച്ചു വീഴ്ത്തുകയാണ്. ഐഎസ് … Read more

സ്വിസ് ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിന് അംഗീകാരം

ഇന്ത്യന്‍ പൗരന്‍മാരുടെ സാമ്പത്തിക എക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യയ്ക്ക് ഓട്ടോമാറ്റിക് എക്സ്ചേഞ്ച് വഴി കൈമാറുന്നതിന് സ്വിറ്റ്സര്‍ലന്‍ഡ് വെള്ളിയാഴ്ച അംഗീകാരം നല്‍കി. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിനെതിരായുള്ള നടപടികളില്‍ സുപ്രധാനമായ ചുവടുവെപ്പായാണ്് ഇത് വിലയിരുത്തപ്പെടുന്നത്. 2019 സെപ്റ്റംബറിന് ശേഷം സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നതിനാണ് സ്വിറ്റ്സര്‍ലാന്‍ഡ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. 2018 മുതല്‍ സ്വിറ്റ്സര്‍ലന്റില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനം വഴി ഇന്ത്യക്ക് ലഭിക്കും. ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിക്കുന്നതു സംബന്ധിച്ച ഔദ്യോഗിക … Read more

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം; 30,000 കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളുന്നതിന് സര്‍ക്കാരിന്റെ ശ്രമം

കടബാധ്യതയും ഭീമമായ തുകയുടെ നഷ്ടവും കാരണം പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ വിറ്റൊഴിയുന്നതിനുള്ള പദ്ധതി തയാറായതായി റിപ്പോര്‍ട്ട്. 60,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതിന്റെ പകുതിയോളം തുക എഴുതിതള്ളിയേക്കുമെന്നാണ് സൂചന. എന്നാല്‍ ആസ്തികള്‍ അടിസ്ഥാനമാക്കിയായിരിക്കില്ല കടം എഴുതിതള്ളുന്നത്. എയര്‍ ഇന്ത്യയുടെ ഏകദേശം 21,000 കോടി വായ്പാ തിരിച്ചടവിന്റെ ബാധ്യ സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്. എയര്‍ ഇന്ത്യാ വായ്പയുടെ മൂന്നില്‍ ഒരു ഭാഗം സര്‍ക്കാര്‍ ഉറപ്പിന്മേലുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേരുന്ന മന്ത്രിമാരുടെ യോഗത്തില്‍ എയര്‍ … Read more

നയാഗ്ര വെള്ളച്ചാട്ടത്തില്‍ ചാടി റെക്കോര്‍ഡിടാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനമൊന്നുമില്ലാതെ ചാടിയിട്ടും രക്ഷപെട്ട് ചരിത്രം സൃഷ്ടിച്ചയാള്‍ക്ക് രണ്ടാമത്തെ ശ്രമത്തില്‍ ജീവന്‍ നഷ്ടമായി. 2003 ഒക്ടോബറില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ നയാഗ്രയിലേക്ക് എടുത്തുചാടിയിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന കിര്‍ക്ക് ആര്‍ ജോണ്‍സ് ആണ് രണ്ടാം ശ്രമത്തില്‍ മരണത്തിന് കീഴടങ്ങിയത്. ആദ്യമായിട്ടായിരുന്നു നയാഗ്ര വെള്ളച്ചാട്ടത്തില്‍ സുരക്ഷാസംവിധാനമില്ലാതെ ചാടിയ ഒരാള്‍ രക്ഷപെടുന്നത്. സാധാരണ വസ്ത്രം മാത്രമായിരുന്നു 2003 ചാടിയപ്പോള്‍ ജോണ്‍സ് ധരിച്ചിരുന്നത്. ഇത്തവണ വഞ്ചിപ്പന്തില്‍ (വെള്ളത്തില്‍ ഉരുണ്ടുനീങ്ങാന്‍ ഉപയോഗിക്കുന്ന ബലൂണിന് സമാനമായ ബോള്‍) കയറിയാണ് … Read more

യു എസിന്റെ ആഗോള ഭീകരപട്ടികയില്‍ കര്‍ണാടക സ്വദേശിയായ ഐ എസ് ചീഫ് റിക്രൂട്ടറും

യു എസിന്റെ ആഗോള ഭീകരപട്ടികയില്‍ ഐ എസ് ചീഫ് റിക്രൂട്ടര്‍ എന്നറിയപ്പെടുന്ന കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഫി അര്‍മറെയും. അര്‍മര്‍ ഉള്‍പ്പെടെ മൂന്ന് ഐ എസ് ഭീകരര്‍ക്കെതിരെയാണു യുഎസ് സര്‍ക്കാരിന്റെ നടപടി. ഇവര്‍ക്കു യുഎസില്‍ സ്വത്തുണ്ടെങ്കില്‍ അതു മരവിപ്പിക്കും. പുറമേ, യു എസ് പൗരന്മാര്‍ക്ക് ഇവരുമായുള്ള സാമ്പത്തിക വിനിമയവും ഇനിമുതല്‍ സാധ്യമല്ലാതാവും. കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയായ അര്‍മര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘടനയുടെ തകര്‍ച്ചയ്ക്കു പിന്നാലെ പാക്കിസ്ഥാനിലേക്കു കടന്നതായാണ് ഒടുവിലത്തെ വിവരം. പിന്നീട് അര്‍മര്‍ സ്ഥാപിച്ച അന്‍സാര്‍ ഉല്‍ … Read more