ജമ്മു കശ്മീരില്‍ 2016ല്‍ മാത്രം സൈന്യം വധിച്ചത് 150 ഭീകരരെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രലായം.

ചെറുതും വലുതുമായി 322 ഭീകരാക്രമണങ്ങളാണ് മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്. വിവിധ ആക്രമണങ്ങളില്‍ 82 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടമായി. ആക്രമണങ്ങളില്‍ 15 പ്രദേശവാസികളും കൊല്ലപ്പെട്ടുവെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭീകരാക്രമണങ്ങള്‍ 54.81 ശതമാനം വര്‍ധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2015ല്‍ ജമ്മു കശ്മീരില്‍ മാത്രം 208 ഭീകരാക്രമണങ്ങള്‍ ഉണ്ടായി. 39 സുരക്ഷാ ഉദ്യോഗസ്ഥരും 17 പ്രദേശവാസികളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 108 ഭീകരരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ 2015ല്‍ വധിച്ചത്. 2014ല്‍ 222 … Read more

ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ റാന്‍സെംവെയര്‍ ആക്രമണം

ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നായ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ റാന്‍സെംവെയര്‍ ആക്രമണം. ഫയലുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ഗവേഷണ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍. നൂറിലധികം രാജ്യങ്ങളില്‍ കഴിഞ്ഞമാസം ഉണ്ടായ സൈബര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ലണ്ടനിലെ സര്‍വകലാശാലയിലും ആക്രമണം ഉണ്ടായത്. സൈബര്‍ ആക്രമണത്തിന് വിധേയമാകുന്ന ഫയലുകള്‍ തിരികെ ലഭിക്കുന്നതിന് പണം ആവശ്യപ്പെടുന്ന റാന്‍സെംവെയര്‍ ആക്രമണമാണ് സര്‍വകലാശാലയിലും റിപ്പോര്‍ട്ട് ചെയ്തത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ലണ്ടന്‍ സര്‍വകലാശാലയിലുണ്ടായ സൈബര്‍ ആക്രമണത്തെ ഗൌരവത്തോടെയാണ് അധികൃതര്‍ സമീപിക്കുന്നത്. ഗവേഷണ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളുടെ ശ്രമഫലത്തിന്റെ ഭാഗമായി … Read more

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി; 50,000ത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഡിസംബര്‍ 31-നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാകും. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് പുതിയ തീരുമാനം. ആധാര്‍ കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും ആദായ നികുതി … Read more

ഡൗണ്‍സിന്‍ഡ്രോമിന്റെ പിടിയിലായിട്ടും 22 വര്‍ഷത്തെ സന്തുഷ്ട ദാമ്പത്യം നയിച്ച് ഈ ദമ്പതികള്‍

മാരിയാന്നെയും ടോമി പില്ലിങ്ങും ഈ വര്‍ഷം തങ്ങളുടെ 22ാമത് വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാല്‍ അതിന് ഒത്തിരി സവിശേഷതകളുണ്ട്. ഏറെ വിമര്‍ശനങ്ങള്‍ ചുറ്റുമുള്ളവരില്‍ നിന്ന് ഏറ്റുവാങ്ങിയാണ് അവര്‍ ഈ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടത്. ഇരുവര്‍ക്കും ഡൗണ്‍സിന്‍ഡ്രോമാണെന്നതാണ് ഈ കഥയിലെ പ്രത്യേകത. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ആളുകളെ പരിശീലിപ്പിക്കുന്ന ഒരു കേന്ദ്രത്തില്‍ വെച്ചാണ് മരിയാന്നെയും ടോമിയും ആദ്യം കണ്ടുമുട്ടിയത്. 18 മാസത്തെ സൗഹൃദത്തിന് ശേഷം ടോമി മരിയാന്നെയോട് ചോദിച്ചു, കല്ല്യാണം കഴിച്ചോട്ടെയെന്ന്. ആറ് മാസത്തിനുശേഷം ലണ്ടനിലെ എസെക്സ് എന്ന സ്ഥലത്തെ പള്ളിയില്‍ … Read more

ജിഎസ്ടി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് വ്യോമയാന മന്ത്രാലയം

ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ധനമന്ത്രാലയത്തിന് കത്തയച്ചു. പുതിയ നികുതി വ്യവസ്ഥയ്ക്ക് അനുസൃതമായി സംവിധാനങ്ങള്‍ നവീകരിക്കുന്നതിന് വിമനക്കമ്പനികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും, ഇത് പരിഗണിച്ച് ജിഎസ്ടി നടപ്പാക്കുന്നത് രണ്ടുമാസത്തേക്ക് നീട്ടിവെക്കണമെന്നുമാണ് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിനുള്ള തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജിഎസ്ടി നടത്തിപ്പിനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം … Read more

ജൂണ്‍ മുപ്പത് മുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് ലഭ്യമാകില്ല

ജൂണ്‍ മുപ്പത് മുതല്‍ ചില ഫോണുകളില്‍ നിന്നും ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് അപ്രത്യക്ഷമാകും. നോക്കിയ എസ്40, നോക്കിയ എസ്60, ബ്ലാക്ക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10 ഫോണുകളില്‍ നിന്നാണ് വാട്സ്ആപ്പ് സേവനം പിന്‍വലിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിന്‍ഡോസ് ഫോണ്‍ 7, ആന്‍ഡ്രോയിഡ് 2.2, ഐഒഎസ് 6 എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെ സേവനം വാട്സ്ആപ്പ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ നോക്കിയ ഫോണുകളിലെ സേവനം തുടരാനാണ് വാട്സ്ആപ്പ് അന്ന് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മുതലാണ് പഴയ ഒഎസില്‍ … Read more

ഇന്ത്യ-പാക് അതിര്‍ത്തിയിലെതെന്നു കാണിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ചിത്രം വ്യാജം

കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉപയോഗിച്ച ചിത്രം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനആകെ നാണംകെടുത്തിയിരിക്കുകയാണ്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന ഫ്ളഡ് ലൈറ്റുകള്‍ തെളിഞ്ഞു നില്‍ക്കുന്നതിന്റെ രാത്രികാല ചിത്രമാണ് നാണക്കേടായിരിക്കുന്നത്. ഇതിനു കാരണം ഈ ചിത്രം ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലേതല്ല, മറിച്ച് സ്പെയിന്‍-മൊറോക്കോ അതിര്‍ത്തിയിലേതാണ്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആഭ്യന്തരമന്ത്രാലായം. ഇതുസംബന്ധിച്ച് ബിഎസ്ഫ് അധികൃതരോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി പറഞ്ഞു. മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുവന്ന അബദ്ധമാണെങ്കില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുമെന്നും മെഹര്‍ഷി പറഞ്ഞു. ചിത്രം … Read more

ആഘോഷ തിമിര്‍പ്പില്‍ ഇന്ത്യയിലെ വരേദ്കറിന്റെ കുടുംബാംഗങ്ങള്‍

ലിയോ വരാദ്കര്‍ അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപെട്ടപ്പോള്‍ നാട്ടില്‍ ആഘോഷ ലഹരിയിലാണ് മഹാരാഷ്ട്രയിലെ കുടുംബാംഗങ്ങള്‍. ആഹ്ലാദം പങ്കുവെയ്ക്കാന്‍ ഇന്ന് ബന്ധുക്കളെല്ലാം കുടുംബവീട്ടില്‍ ഒത്തുചേരുമെന്ന് ലിയോയുടെ പിതൃസഹോദരപുത്രിയും ഒഡിസി നര്‍ത്തകിയുമായ ശുഭദ വരാദ്കര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലുള്ള വരാദിലാണ് ലിയോയുടെ അച്ഛന്‍ ഡോ. അശോക് വരാദ്കര്‍ ജനിച്ചത്. മുംബൈയ്ക്കടുത്ത് ബോറിവിലിയില്‍ അശോകിന്റെ സഹോദരന്റെ മക്കള്‍ താമസിക്കുന്നുണ്ട്. ആഘോഷങ്ങള്‍ക്കായി രണ്ടിടത്തും കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നിട്ടുണ്ടെന്ന് ബോറിവിലിയില്‍ താമസിക്കുന്ന ദീപ്തി ഭോസാലെ പറഞ്ഞു. മഹാരാഷ്ട്രയില്‍നിന്ന് 1970-കളിലാണ് അശോക് വരാദ്കര്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയത്. അയര്‍ലന്‍ഡുകാരിയായ മറിയമാണ് … Read more

മാംസാഹാരം കഴിക്കരുത്, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്- ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം

രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് ഉപദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഗര്‍ഭിണികള്‍ മാാംസം ഒഴിവാക്കണമെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും മോശം കുട്ടൂകെട്ടുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് ഉപദേശം. മൂന്നാമത് അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21 ന് മുന്നോടിയായി കേന്ദ്ര ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തിനുമായി പുറത്തിറക്കിയ ബുക്ക്ലെറ്റിലാണ് വിചിത്രമായ ഉപദേശങ്ങള്‍ അടങ്ങിയിരിക്കുന്നത്. ഗര്‍ഭിണികള്‍ ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികള്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുക എന്നിങ്ങനെ നീളുന്നു കേന്ദ്രത്തിന്റെ ഉപദേശങ്ങള്‍. ഇത് കൂടാതെ നിരവധി വിചിത്ര നിര്‍ദ്ദേശങ്ങളും ബുക്ക്ലെറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മന്ത്രി … Read more

മകള്‍ക്ക് അസുഖം മൂലം വിസ നിഷേധിക്കപ്പെട്ട് മലയാളി കുടുംബം

ശാരീരിക വൈകല്യങ്ങളുള്ള മൂന്നുവയസ്സുകാരിയായ പെണ്‍കുഞ്ഞിനെ നാട്ടിലേക്കു മടക്കി അയക്കാനുള്ള ഓസ്ട്രേലയന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പകച്ച് മലയാളി കുടുംബം. കുടിയേറ്റ മന്ത്രാലയമാണ് കുട്ടിക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. നികുതിദായകരുടെ പണം ഈ കുഞ്ഞിന്റെ ചികിത്സയ്ക്കായി നല്‍കാനാവില്ലെന്നാണ് ഇതു സംബന്ധിച്ചു മന്ത്രാലയം നല്‍കുന്ന വാദം. എന്നാല്‍ കുഞ്ഞിന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് മാതാപിതാക്കള്‍ അവകാശപ്പെടുന്നത്. മേരി ജോര്‍ജ് എന്ന മൂന്നുവയസുകാരിയെയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നത്. മനു ജോര്‍ജിന്റെയും സീന ജോസിന്റെയും മൂത്ത കുട്ടിയാണ് മൂന്നു വയസുകാരിയായ … Read more