ലോകം കൊടുംപട്ടിണിയിലേക്ക്; മരണഭീഷണി നേരിടുന്നത് 1.5 കോടി കുഞ്ഞുങ്ങള്‍

ലോകം ഞെട്ടിപ്പിക്കുന്ന രൂക്ഷമായ ഒരു പ്രതിസന്ധിയുടെ പിടിയിലാണ് തെക്കന്‍ സുഡാന്‍, സൊമാലിയ, വടക്കന്‍ നൈജീരിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍. ഇവിടങ്ങളിലെ 20 ദശലലക്ഷം ജനങ്ങള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ കൊടും പട്ടിണി നേരിടാന്‍ പോവുകയാണ് എന്നു ഐക്യരാഷ്ട്രസഭ പറയുന്നു. ഏതാണ്ട് 14 ദശലക്ഷം കുട്ടികള്‍ പെട്ടെന്നുള്ള മരണത്തെ അഭിമുഖീകരിക്കുന്നു. പട്ടിണിപ്രശ്‌നത്തിന്റെ ഗൌരവത്തെ അടുത്ത ദശകങ്ങളില്‍ അസാധാരണമായ’ ഒന്ന് എന്നാണ് യുഎസ് ആസ്ഥാനമായ ഗവേഷകര്‍ വിശേഷിപ്പിച്ചത്. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ പ്രദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ക്ഷാമ തലത്തിലേക്ക് എത്തിയെന്ന് … Read more

ഐസിസ് ഇന്ത്യയില്‍ കണ്ണുവയ്ക്കുന്നു; രക്ഷപ്പെടലിന്റെ ആശ്വാസത്തില്‍ ഐസിസില്‍ നിന്ന് മോചിതനായ ഡോ. രാമമൂര്‍ത്തി

ലിബിയയില്‍ ഐസിസിന്റെ തടങ്കലില്‍ നേരിട്ട ക്രൂരതകള്‍ ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ഡോക്ടര്‍. ആന്ധ്രപ്രദേശ് സ്വദേശിയായ ഡോ. കെ രാമമൂര്‍ത്തിയെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ലിബിയയില്‍ നിന്ന് മോചിപ്പിച്ചത്. 18 വര്‍ഷമായി ലിബിയയില്‍ ഡോക്ടറായി സേവനമനുഷ്ടിച്ച് വരുന്ന രാമമൂര്‍ത്തിയെ രണ്ട് വര്‍ഷം മുമ്പാണ് ഐസിസ് പിടികൂടി തടങ്കലിലാക്കിയത്. ഐസിസ് ഇറാഖ്, സിറിയ, നൈജീരിയ എന്നിവിടങ്ങളില്‍ ഐസിസ് നടത്തുന്ന ക്രൂരതകള്‍ ചിത്രീകരിച്ച വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയെ പറ്റിയും ഇന്ത്യയുടെ വികസന കുതിപ്പിനെ പറ്റിയും നല്ല അറിവുളള … Read more

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും സാധ്യതാ പട്ടികയില്‍

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയെകുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും ബിജെപിയുടെ സാധ്യതാ പട്ടികയില്‍ മുന്നില്‍. ഇവര്‍ക്ക് പുറമെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്രമോദിയുടെ വരവോടെ അപ്രസക്തനായ എല്‍കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നില്ല. അദ്വാനിയുടെ പ്രായക്കൂടുതലും ഇപ്പോഴത്തെ നേതൃത്വത്തിനുള്ള അതൃപ്തിയുമാണ് ഇതിന് കാരണം. പ്രാഥമിക ചര്‍ച്ചകളാണ് ഇപ്പോള്‍ ഇതുസംബന്ധിച്ച് നടക്കുന്നത്. ബിജെപിയും … Read more

പാക് വിമാനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വഴി തിരിച്ചു വിട്ടു ; ഒരാള്‍ അറസ്റ്റില്‍

യാത്രക്കാരനില്‍നിന്നുണ്ടായ ഭീഷണിയെത്തുടര്‍ന്നു പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വിമാനം വഴിതിരിച്ചുവിട്ടു. പാകിസ്താനിലെ ലഹോറില്‍നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കു പുറപ്പെട്ട വിമാനത്തിലാണു ചൊവ്വാഴ്ച നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബ്രിട്ടീഷ് പോര്‍വിമാനങ്ങള്‍ അകമ്പടി നല്‍കിയതിനെ തുടര്‍ന്നു വിമാനം ലണ്ടനിലെ തന്നെ മറ്റൊരു വിമാനത്താവളമായ സ്റ്റാന്‍സ്റ്റഡില്‍ ഇറക്കുകയായിരുന്നു. യാത്രക്കാരും വിമാനവും സുരക്ഷിതമാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ ഒരു യാത്രക്കാരന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ പെരുമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണു വിമാനം വഴിതിരിച്ചുവിട്ടതെന്ന് പൊലീസ് അറിയിച്ചു. ശക്തമായ സുരക്ഷ നല്‍കുക എന്ന … Read more

അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി

അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഇന്‍ഡിഗോ വിമാനവും സ്പൈസ് ജെറ്റുമാണ് കഴിഞ്ഞ ദിവസം വന്‍ അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എത്തിതായിരുന്നു ഇന്‍ഡിഗോ വിമാനം. എന്നാല്‍ ഇതില്‍ എത്ര യാത്രക്കാരുണ്ടെന്ന് വ്യക്തമാക്കാന്‍ ഇന്‍ഡിഗോ അധികൃതര്‍ തയ്യാറായില്ല. വെള്ളിയാഴ്ച വൈകിട്ട് 142 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയുടെ ബാക്ക്ട്രാക്കില്‍ എത്തി. എന്നാല്‍ റണ്‍വേയില്‍ വ്യക്തത ഇല്ലാത്തതിനാല്‍ ഇതിനു തൊട്ടു മുമ്പ് ഇറങ്ങേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം ഇറങ്ങാന്‍ വൈകിയിരുന്നു. … Read more

സീറ്റിലെങ്കില്‍ പിന്നെ വിമാനത്തിലായാലും നിന്ന് യാത്ര ചെയ്യാം ?

സീറ്റില്ലാത്തതിനാല്‍ വിമാനത്തില്‍ ഏഴു പേര്‍ യാത്ര ചെയ്തത് നിന്നുകൊണ്ട്. ജനുവരി 20ന് കറാച്ചിയില്‍ നിന്നും മദീനയിലേക്ക് പറന്ന പാകിസ്ഥാന്‍ വിമാനത്തിലാണ് ഏഴ് യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യേണ്ടി വന്നത്. വിമാനത്തില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്ന് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വക്താവ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജനുവരി 20ന് കറാച്ചിയില്‍ നിന്നും മദീനയിലേക്ക് പോയ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ-743 എന്ന വിമാനത്തിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. … Read more

53,310 കോടി രൂപയുടെ ടെലിസ്‌കോപ്പുമായി നാസ

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ടെലിസ്‌കോപ്പ് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ഭീമന്‍ ടെലിസ്‌കോപ്പ് അടുത്ത വര്‍ഷം വിക്ഷേപിക്കാന്‍ കഴിയുമെന്ന് നാസ. പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ പദ്ധതിയാണിത്. ഭൂമിയില്‍ നിന്ന് പത്ത് ലക്ഷം മൈല്‍ അകലെ സ്ഥാപിക്കാനാണ് വിലകൂടിയ ഈ ടെലിസ്‌കോപ്പ് ഉപയോഗിക്കുക. ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് നാസയുടെ പുതുതലമുറ ടെക്‌നോളജിയാണ്. കെപ്ലര്‍ പോലെ ബഹിരാകാശത്ത് വന്‍ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താന്‍ സഹായിക്കുന്നതാണ് ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്. ഈ … Read more

വിമാനങ്ങള്‍ ഇനി ആകാശത്ത് നിന്ന് അപ്രത്യക്ഷമാകില്ല : നാസയുടെ കിടിലന്‍ രക്ഷപ്രവര്‍ത്തന സംവിധാനം ഒരുങ്ങുന്നു

ലോകത്ത് നിരവധി വിമാനങ്ങളാണ് ഓരോ വര്‍ഷവും ദുരൂഹമായി കാണാതാകുന്നത്. വിമാനങ്ങള്‍ കാണാതാകുന്നതു മൂലം നൂറുകണക്കിന് ആളുകളുടെ ജീവനും കോടിക്കണക്കിനു രൂപയും പ്രതിവര്‍ഷം നഷ്ടമാകുന്നു. കാണാതാകുന്ന വിമാനങ്ങള്‍ക്കു പിന്നിലെ ദുരൂഹത ഒരിക്കലും അവസാനിക്കുന്നുമില്ല. കോടിക്കണക്കിനു രൂപ ചിലവഴിച്ചു തിരഞ്ഞിട്ടും ഈ വിമാനങ്ങള്‍ എവിടെപോയി എന്നു കണ്ടെത്താന്‍ പോലും ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇനി റഡാറില്‍ നിന്നു കാണാതാകുന്ന വിമാനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്ന സംവിധാനം വരുന്നു. കടലിനു മുകളിലൂടെ പറക്കുമ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്ന വിമാനങ്ങള്‍ ഇനി … Read more

17,000 കോടി രൂപയുടെ ഇന്ത്യ-ഇസ്രായേല്‍ മിസൈല്‍ പദ്ധതിക്ക് കരാറായി; ഞെട്ടി ലോകരാജ്യങ്ങള്‍

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കി 17,000 കോടി രൂപയുടെ മിസൈല്‍ കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കി. കരയില്‍ നിന്നും വായുവിലേക്ക് തൊടുക്കാന്‍ കഴിയുന്ന മധ്യദൂര മിസൈലുകളുടെ Medium Range Surface to Air Defence Missile (MR-SAM)) കരാറിനാണ് അനുമതി നല്‍കിയത്. ശത്രുക്കളുടെ പോര്‍ വിമാനങ്ങളും ഡ്രോണുകളും ക്രൂസ് മിസൈലുകളും അവാക്സ് വിമാനങ്ങളെ വരെ ഇതിനു ലക്ഷ്യം വയ്ക്കാന്‍ സാധിക്കും. ഇന്ത്യയും ഇസ്രായേലും സംയുക്തമായി നിര്‍മിച്ച ബാരക് 8ന്റെ പരിഷ്‌കരിച്ച ഈ … Read more

വഞ്ചകരായ ക്രിസ്ത്യാനികളെക്കാൾ നല്ലത് നിരീശ്വരവാദികള്‍; വിമർശനവുമായി മാർപാപ്പ

വഞ്ചനാപരമായ ഇരട്ട ജീവിതം നയിക്കുന്ന ചില കത്തോലിക്കരെക്കാള്‍ നിരീശ്വരവാദിയാകുന്നതാണ് നല്ലതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഒരു കാര്യം ചെയ്യുകയും അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വഞ്ചനാപരമാണെന്ന് അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ ഒരു സ്വകാര്യ പ്രാര്‍ത്ഥന ചടങ്ങില്‍ മാര്‍പ്പാപ്പ ചൂണ്ടിക്കാണിച്ചു. അതൊരു ഇരട്ട ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭയുടെ ദുഷ്പ്രവണതകള്‍ക്കും കത്തോലിക്കരുടെ തെറ്റായ ജീവിതരരീതിക്കുമെതിരെ തുടര്‍ച്ചയായ വിമര്‍ശനം ഉന്നയിക്കുന്ന ആളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ‘ഞാന്‍ ഉറച്ച കത്തോലിക്കനാണ്. എല്ലാ കുര്‍ബാനകളിലും ഞാന്‍ പങ്കെടുക്കാറുണ്ട്. ഞാന്‍ ആ സംഘടനയിലും ഈ … Read more